ജനിമരണങ്ങൾക്കിടയിലെ ആനന്ദലീലകൾ
2026-06-24
ആദിമചോദനകളുടെ കാട് മനുഷ്യ പരിണാമങ്ങളുടെ ചരിത്രവുമായി ഇഴചേർന്നുകിടക്കുന്ന സംഗതിയാണ്. വ്യത്യസ്ത വ്യവസ്ഥകൾ രൂപപ്പെടുന്നതിന് മുമ്പ് മനുഷ്യൻ സ്വതന്ത്രരായിരുന്ന കാലദേശങ്ങൾ ഓർക്കുക. കാടുകളായിരുന്നു മനുഷ്യരുടെ അഭയസങ്കേതങ്ങൾ. വികാരവിവേചനങ്ങളുടെ പാഠശാലയും അവ തന്നെയായിരുന്നു. മനുഷ്യൻ്റെ ഭാവനയും പ്രകൃതിയുടെ കരുത്തും ഇണചേർന്ന് ദൈവമെന്ന അതീന്ദ്രിയ സങ്കൽപം പിറന്നതു പോലും കാട്ടിലായിരുന്നിരിക്കണം. ആത്മാന്വേഷണങ്ങളുടെ കാട് കവി ഡി. വിനയചന്ദ്രൻ വിശദമായ കാവ്യഭാഷയിൽ വരച്ചിട്ടുണ്ട്: “കാടിനു ഞാനെന്തു പേരിടും?കാടിനു ഞാനെൻ്റെ പേരിടും. പേരുകൾ സൂര്യനും ചന്ദ്രനും ഭൂമിയുംContinue Reading

















