അമ്മ പെങ്ങന്മാരും ആങ്ങളമാരും അഥവാ കേരളീയാണത്തങ്ങളുടെ ഒതേനന് കോംപ്ലക്സ്
2016-05-17
കേരളീയ കുടുംബ, ആണ്‍- പെണ്‍ ബന്ധങ്ങളുടെ അടിത്തറയായി നാം ആദര്‍ശവല്കരിച്ചിരിക്കുന്നത് അമ്മ- പെങ്ങള്‍-ഭാര്യാ ബന്ധങ്ങളൊക്കെയാണ്. ആങ്ങള എന്ന സങ്കല്പം ഇതിനെല്ലാം അലങ്കാരമായിട്ടാണ് വ്യവഹരിക്കുന്നത്. അമ്മ പെങ്ങന്മാരെയും ഭാര്യമാരെയും സ്നേഹിച്ചു സംരക്ഷിക്കുന്ന ആള്‍രൂപമാണ് ഈ ആങ്ങളക്കോലം. അമ്മപെങ്ങന്മാര്‍ പലതരത്തില്‍ ദുര്‍ബലരാണെന്നും വീടിനകത്തിരിക്കുന്നവരാണെന്നും അവരെ പുറത്തെ ചില ശക്തികളില്‍ നിന്നു സംരക്ഷിക്കണമെന്നും അതാണ് പ്രധാനമായും പുറത്തിന്റെ ഉടമയായ ആങ്ങളയുടെ ദൗത്യമെന്നും കാലങ്ങളായി വ്യവഹരിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തലും ഭാവത്തിലും ഭാഷയിലും ചില മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ അടിസ്ഥാനContinue Reading

















