എൻ്റെ വീടിപ്പോൾ നിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ്.
നിർത്താത്തനടത്തമായിരുന്നുഎല്ലായിടത്തുംഇടവഴികൾ മൺവഴികൾടാറുരുകിയ റോഡുകൾപൂത്ത വേനൽക്കാടുകൾനനഞ്ഞ സമതലങ്ങൾഎല്ലാം പതുക്കെനടന്നു തീർക്കുകയായിരുന്നു.ഓരോ കംമ്പാർട്ട് മെൻറിലുമോരോ -ഋതുക്കളുറങ്ങുന്നസമയ ശകടത്തിൻ്റെ പാളത്തിലൂടെഏകാന്ത പഥികയായിപക്ഷെനിലാവു പൂക്കുന്ന കുന്നുമാത്രംകയറാനൊത്തില്ല.അങ്ങനെയിഴഞ്ഞ് നടക്കുന്ന നേരത്താണ്പൊടുന്നനെയെന്നോണംനിറയെ തേറ്റകളുള്ളൊരു ഭ്രാന്തൻ പട്ടിഅലറിക്കുരച്ച് കൊണ്ട് പിറകെയോടിയത്.പിന്നെ നടത്തം മറന്ന് ഒരോട്ടമായിരുന്നു ,നിലാവ് പൂക്കുന്ന കുന്നുകൾഒറ്റ ശ്വാസത്തിലോടിക്കയറി.ഭ്രാന്തൻ പട്ടികൾഅവിടെയെവിടെയോ ഉണ്ട്.പക്ഷെഎൻ്റെ വീടിപ്പോൾനിലാവ് പൂക്കുന്ന കുന്നിൻ പുറത്താണ് .ഇവിടെയെൻ്റെ ശലഭങ്ങൾക്ക്വസന്തമാണ്. കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്Continue Reading

















