നളിനി ജമീലയുടെ പ്രണയ ലഹരികൾ
പ്രണയം പെണ്ണിൽ ഉലയുന്നതും അത് പൂവും കായുമാവുന്നതും കാണണമെങ്കിൽ നളിനിച്ചേച്ചിയോടൊപ്പം കൂടണം. ഇടക്ക് രാത്രിയിൽ പ്രതീക്ഷിക്കാതെ വരുന്ന വിളിയുണ്ട്, അത് നളിനിച്ചേച്ചിയുടേതായിരിക്കും. എന്നെ വിളിക്കാൻ അവർക്ക് സമയചിന്തകളില്ല. ഏതെങ്കിലും പാർട്ടിയിലിരിക്കുമ്പോഴോ അതിൽ നിന്നും വേറിട്ടതിനു ശേഷമോ ആയിരിക്കും അവർ വിളിക്കുക. വിളിക്കുമ്പോഴൊക്കെ ലഹിരിയുടെ വലിയൊരു ചിറ അവർ നീന്തിക്കടന്നിട്ടുണ്ടാവും. പ്രണയത്തിൽ പൊതിഞ്ഞിരുന്നായിരിക്കും അവർ സംസാരിക്കുക. പ്രണയം ആരോടൊക്കെയാവും എന്നൊന്നും പറയാൻ കഴിയില്ല. ആരോടെന്നില്ലാതെ എല്ലാറ്റിനോടുമുള്ള പ്രണയമെന്നാണ് അവരുടെ തളിർത്ത മാനസികാവസ്ഥയെContinue Reading

















