അദൃശ്യ ചങ്ങലകൾ
2024-06-23
ബ്രസീലിയൻ എഴുത്തുകാരനായ ഇറ്റമാർ വിയേര ജൂനിയറുടെ ക്രൂക്കെഡ് പ്ലോ എന്ന നോവൽ 2024-ലെ അന്തർദേശീയ ബുക്കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബ്രസീലിൽ, അടിമത്തം നിയമപരമായി നിർത്തലാക്കിയതിനുശേഷമുള്ള കറുത്തവർഗ്ഗക്കാരായ കർഷകരുടെ ജീവിതമാണ് ഈ നോവൽ വരച്ചുകാട്ടുന്നത്. 1979-ൽ ബഹിയയിലെ സാൽവഡോറിൽ ജനിച്ച ഇറ്റമാർ വിയേര ജൂനിയർ ആഫ്രിക്കൻവംശജരെക്കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. അടിമത്തത്തിൽനിന്നു രക്ഷപെട്ട മനുഷ്യരുടെയും അവരുടെ പിൻഗാമികളുടെയും ആഫ്രോ-ബ്രസീലിയൻ കൂട്ടായ്മയായ ക്വിലോംബോയുടെ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും വൈഷമ്യങ്ങളെയുംപറ്റി ആയിരുന്നു അദ്ദേഹത്തിന്റെContinue Reading

















