പ്രവാചകന്റെ മരണം
ഇരുട്ട് താണ്ഡവമാടി തുടങ്ങിയ, താഴ്വരയുടെ മുകളിലെ പാറക്കെട്ടുകൾക്കിടയിലൂടെ കരിമ്പടം വാരിപ്പുതച്ച്, എഹൂദ് പ്രവാചകൻ സാവധാനം താഴേക്കിറങ്ങി. ഇരുതല മൂര്‍ച്ചയുള്ള ഒരസ്വസ്ഥതയിൽ തന്റെ മനസ്സ് മുറിവേൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായിരിക്കുന്നു. ഉറക്കം നഷ്ടപ്പെട്ട പല രാത്രികളിലും ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്, ആരാണെന്റെ ദൈവം? സുമേറിയക്കാരും ബാബിലോണിയക്കാരും ആരാധിച്ചിരുന്ന ദൈവത്തെയല്ല, ഞാനീ സമൂഹത്തിന് പരിചയപ്പെടുത്താൻ ആഗ്രഹിച്ചത്. പിന്നെ, ഏതാണെന്റെ ദൈവം? എന്റെ ദൈവത്തിന് ഈജിപ്ത്യൻ ദൈവസങ്കൽപ്പവുമായി അഗാധമായ ബന്ധമുണ്ടെന്ന് ഷമാഷ് പറയുന്നു.Continue Reading

















