സി. ജെ. ജോർജ്

കോഴിക്കോട് ബാലുശേരിയിൽ ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവ. കോളേജിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ടു നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹിക ശാസ്ത്രം, ചിഹ്ന ശാസ്ത്രവും ഘടനാവാദവും, കുതിരക്കാൽ, അടവും തുറസ്സും, പുരോഗമനസാഹിതി, കവിതയും നവോത്ഥാനവും (വിവ.) ജീവൽഭാഷയുടെ പുസ്തകം തുടങ്ങിയവ പ്രധാന കൃതികൾ.

ചോദ്യം : വിദേശ സർവകലാശാലകൾ കേരളത്തിൽ തുടങ്ങുന്നത് സ്വാഗതാർഹമാണോ? എന്തു കൊണ്ട്? നേട്ടങ്ങൾ, കോട്ടങ്ങൾ? അനുവദിക്കുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ? സർവ്വകലാശാലകളെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലാത്ത ചാൻസലർമാരും പ്രോചാൻസലർമാരും വൈസ് ചാൻസലർമാരും പ്രോ വൈസ് ചാൻസലർമാരും നിയമിതരായി ചട്ടുകവൃത്തി ചെയ്യുന്ന ഇടങ്ങളാണ് ഇന്നാട്ടിലെ സർവ്വകലാശാലകൾ. അതിനാൽ അവ യഥാർത്ഥത്തിൽ സർവകലാശാലകളേയല്ല. കലയോ ചിന്തയിലെ കലാപങ്ങളോ അവിടെ നിന്ന് ഉണ്ടാകുന്നില്ല. ഒരു ജനത എന്ന നിലയിലോ ഭാഷാസമൂഹമെന്ന നിലയിലോ സിവിൽസമൂഹമെന്ന നിലയിലോ വൈജ്ഞാനിക സമൂഹമെന്നContinue Reading