കവിത

ഒറ്റയ്ക്കിരിക്കുമ്പോൾആൾപെരുമാറ്റമില്ലാത്ത
ആഴ്ച്ചയറുതിയുടെ രാത്രി
പുറം വാസത്തെ മുറിയിൽ
ഓർമ്മകളുടെ
തുറന്നിട്ട പുസ്തകം
കടലാഴങ്ങൾ കടന്നെത്തിയ
ജീവിതക്കഷായനിറമാണതിന്
വാത്സല്യ നോട്ടവുമായച്ചൻ
കഞ്ഞി കുടിച്ചോയെന്ന
കരുതലായ് അമ്മ
ചുറ്റിലും സോദരങ്ങൾ,
സുഹൃത്തുക്കളുടെ ചിരി
വീടെന്ന ആശ്വാസത്തിൽ
ഭാര്യയും മക്കളും
അച്ഛനെന്ന് വരുമെന്ന ചോദ്യം
മൗനമെൻ മറുപടി
ജനൽ തുറന്നാൽ പാതകളുടെ വിജനത
നക്ഷത്രദ്യുതിയില്ലാത്തൊരാകാശം
മേശമേൽ പ്രതീക്ഷയുടെ കൈയ്യുറകൾ
Print Friendly, PDF & Email

About the author

മുരളി മീങ്ങോത്ത്

ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

Add Comment

Click here to post a comment

Your email address will not be published. Required fields are marked *