LITERATURE Uncategorized ലേഖനം

കേരളത്തിന് വേണം ഒരു ‘സാംസ്കാരിക സർവ്വകലാശാല.’നമ്മൾ നിർവ്വചിച്ചുവെച്ച ‘കേരളീയത’ മുണ്ടും നേര്യതും വെജിറ്റേറിയൻ സദ്യയുമായി അങ്ങനെ നിറഞ്ഞുനിന്നു. വംശീയമായ അറിവുരൂപം എന്ന നിലയിൽ അനുഷ്ഠാനപരതയിൽ നിന്നുമാറി പഠിക്കാൻ നമുക്ക് കഴിയാത്തതുകൊണ്ട് പൊതുവ്യവഹാരങ്ങളിൽ ഈ നാടോടികലാരൂപങ്ങളെ പട്ടികതിരിച്ച് പരിഗണിക്കാനാണ് ഇന്നും നമുക്ക് താല്പര്യം. അതുകൊണ്ട് കഥകളിപോലെയോ ചാക്യാർകൂത്ത് പോലെയോ മോഹിനിയാട്ടം പോലെയോ ഉന്നതബിരുദപഠനത്തിനുള്ള വിഷയമായി നമ്മുടെ പാരമ്പര്യകലകൾ മാറിയില്ലെന്നു മാത്രമല്ല അത്തരമൊരു ചർച്ചപോലും ഉയർന്നുവന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടിയാണ് ഇന്ത്യയിൽ സർവ്വകലാശാലാ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സങ്കല്പനങ്ങൾ രൂപപ്പെട്ടുതുടങ്ങുന്നത്. സമസ്ത വിജ്ഞാനശാഖകളും ഉൾക്കൊള്ളുന്ന, അവയെല്ലാം പരസ്പരം കൊണ്ടും കൊടുത്തും പൂർണ്ണതനേടുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്ന നിലയിലാണ് സർവ്വകലാശാലകൾ വ്യവഹരിക്കപ്പെട്ടത്. അറിവുല്പാദനത്തിന്റെ കേന്ദ്രം എന്ന നിലയിൽ നൂതനമായ ഗവേഷണങ്ങളും പഠനങ്ങളുമാണ് സർവ്വകലാശാലാ വിദ്യാഭ്യാസത്തിന്റെ കാതൽ. ഇന്ത്യയിൽ ആദ്യമായി രൂപീകരിക്കപ്പെട്ട ബോംബെ, കൽക്കട്ട, മദ്രാസ് സർവ്വകലാശാലകളുടെ ലക്ഷ്യങ്ങളും ഇതിൽനിന്ന് വിഭിന്നമായിരുന്നില്ല. കോളോണിയൽ മൂല്യബോധത്തെ ആഴത്തിൽ ഉറപ്പിച്ചെടുക്കുന്ന വിദ്യാഭ്യാസപ്രക്രിയയ്ക്കാണിവിടെ ഊന്നൽ എന്നിരിക്കിലും വൈവിദ്ധ്യമാർന്ന വൈജ്ഞാനിക ധാരണകളെ ഉൾക്കൊള്ളാനും അവയെ വിശകലനവിധേയമാക്കാനുമുള്ള പരിശ്രമങ്ങൾ അന്നുതന്നെ തുടങ്ങിയിരുന്നു.

കലാപഠനത്തിനുള്ള അക്കാദമികളും സ്ഥാപനങ്ങളും നിരവധിയായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കലാപഠനത്തിനു മാത്രമായി ഒരു സർവ്വകലാശാല എന്ന സങ്കല്പം യാഥാർത്ഥ്യമായത് കേരള കലാമണ്ഡലത്തിനു സർവ്വകലാശാലാ പദവി ലഭിച്ചതോടെയാണ്. ഇത് ഒരു’സാംസ്കാരികസർവ്വകലാശാല’യായി മാറുമെന്ന പ്രഖ്യാപനം ഇപ്പൊഴും യാഥാർത്ഥ്യമായിട്ടില്ല. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്. അതിന്, സങ്കുചിതമായ കക്ഷിരാഷ്ട്രീയ മത ജാതി ബോധത്തിൽനിന്ന് നാം പുറത്തുകടക്കേണ്ടി വരും. സാംസ്കാരിക സർവ്വകലാശാലയെക്കുറിച്ചുള്ള സങ്കല്പനം രൂപീകരിക്കുമ്പോൾ അറിവു നിർമ്മിതിയെക്കുറിച്ചുള്ള അക്കാദമികവും സാംസ്കാരികവുമായ ബോധ്യങ്ങൾ മാത്രമാകണം മാനദണ്ഡം. കലാപഠനം എന്ന പൊതുവ്യവഹാരം ഉൾക്കൊള്ളേണ്ട വിപുലമായ അർത്ഥസാധ്യതകൾ വിശകലനം ചെയ്തുകൊണ്ടുവേണം ‘സാംസ്കാരികസർവ്വകലാശാല’എന്ന ആശയത്തെ സമീപിക്കാൻ. ചില സവിശേഷമായ ചരിത്രസാഹചര്യങ്ങളിൽ രൂപീകരിക്കപ്പെട്ട്, അതിന്റെ പാരമ്പര്യനിഷ്ഠമായ വഴികളിൽ സഞ്ചരിച്ചുപോരുന്ന ഒരു സ്ഥാപനം പെട്ടെന്നൊരുദിനം സർവ്വകലാശാല എന്ന പദവിയിലേക്കുയർന്നു എന്നതാണ് കേരളകലാമണ്ഡലത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. എന്നാൽ, സാംസ്കാരിക സർവ്വകലാശാല എന്ന വിശാലമായ പരിപ്രേക്ഷ്യത്തിലേക്ക് വരുമ്പോൾ നിശ്ചയമായും സംഭവിക്കേണ്ട ചില അഴിച്ചുപണികളുണ്ട്. കേരളീയകലകളുടെ സമഗ്രവികാസം എന്ന ലക്ഷ്യത്തെ മുൻനിർത്തി, നിലനിൽക്കുന്ന സവർണ്ണകലാപാരമ്പര്യ കലാപരിസരങ്ങളിൽനിന്നും ഒരു സാംസ്കാരികസ്ഥാപനം എന്ന നിലയിൽ അതിനെ മതേതരപൊതുമണ്ഡലത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതുണ്ട്. ഇത്തരം വിശാലമായ ലക്ഷ്യങ്ങൾക്കകത്ത് രൂപംകൊള്ളുന്നവയ്ക്കു മാത്രമേ ‘സാംസ്കാരിക സർവ്വകലാശാല’ എന്ന സങ്കല്പനത്തെ സാർത്ഥകമാക്കാൻ കഴിയൂ. മഹാകവി വള്ളത്തോൾ നാരായണമേനോന്റേയും മുകുന്ദരാജാവിന്റേയും കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു കേരളകലാമണ്ഡലം എന്ന സാംസ്കാരികസ്ഥാപനം. കഥകളി ഒരു ഹരമായി കൊണ്ടുനടന്ന അഭിജാതകുടുംബങ്ങൾ ഒരു ഘട്ടത്തിൽ പോലും അതിനെ ജനകീയവൽക്കരിക്കാനോ നവീകരിക്കാനോ തയ്യാറായില്ല. പരിമിതമായ ‘രസികത്തര’ങ്ങളിൽനിന്ന് കഥകളിയെ പുറത്തുകൊണ്ടുവരാനുള്ള പരിശ്രമമാണ് ‘കേരളകലാമണ്ഡലം’എന്ന സ്ഥാപനത്തിന്റെ ഉദയത്തിലേക്ക് നയിച്ചത്.1927ലാണ് കോഴിക്കോട് കേന്ദ്രമാക്കി ’കേരളകലാമണ്ഡലം’ എന്ന സ്ഥാപനം റജിസ്റ്റർചെയ്യുന്നത്. 1957ൽ ഇ എം എസ് സർക്കാരാണ് കലാമണ്ഡലത്തെ ഒരു സർക്കാർ സ്ഥാപനമായി മാറ്റുന്നത്. കേരളത്തിലെ കലാവിദ്യകളുടെ പൊതുവായ വികാസമായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാൽ കേരളീയ കലകളായി കഥകളിയും മോഹിനിയാട്ടവും മാത്രമാണ് ഇവിടെ പാഠ്യവിഷയമായത്. പൊതുമണ്ഡലം എന്ന പേരിൽ ഇവിടെ വ്യവഹരിക്കപ്പെടുന്ന സവർണ്ണപാരമ്പര്യനിഷ്ഠമായ ഒരു പൊതുബോധമുണ്ട്. അവിടെ തെയ്യവും ചവിട്ടുനാടകവും മുടിയേറ്റും ദഫ്മുട്ടും ഒപ്പനയും ആദിവാസി നൃത്തരൂപങ്ങളുമൊന്നും ‘കേരളീയത’എന്ന സങ്കല്പനത്തെ ഉല്പാദിപ്പിക്കുന്ന കലാരൂപങ്ങളായി വ്യവഹരിക്കപ്പെട്ടില്ല. നമ്മൾ നിർവ്വചിച്ചുവെച്ച ‘കേരളീയത’ മുണ്ടും നേര്യതും വെജിറ്റേറിയൻ സദ്യയുമായി അങ്ങനെ നിറഞ്ഞുനിന്നു. വംശീയമായ അറിവുരൂപം എന്ന നിലയിൽ അനുഷ്ഠാനപരതയിൽ നിന്നുമാറി പഠിക്കാൻ നമുക്ക് കഴിയാത്തതുകൊണ്ട് പൊതുവ്യവഹാരങ്ങളിൽ ഈ നാടോടികലാരൂപങ്ങളെ പട്ടികതിരിച്ച് പരിഗണിക്കാനാണ് ഇന്നും നമുക്ക് താല്പര്യം. അതുകൊണ്ട് കഥകളിപോലെയോ ചാക്യാർകൂത്ത് പോലെയോ മോഹിനിയാട്ടം പോലെയോ ഉന്നതബിരുദപഠനത്തിനുള്ള വിഷയമായി നമ്മുടെ പാരമ്പര്യകലകൾ മാറിയില്ലെന്നു മാത്രമല്ല അത്തരമൊരു ചർച്ചപോലും ഉയർന്നുവന്നില്ല. രാജഭരണവും വിദേശിഭരണവും പോയി ജനായത്തഭരണം നിലവിൽ വന്നപ്പോഴും കലാമണ്ഡലം അതിന്റെ പാരമ്പര്യനിഷ്ഠമായ ഉള്ളടക്കം വിടാതെ സൂക്ഷിച്ചു. ഇവിടെയാണ് ഒരു സാംസ്കാരിക സർവ്വകലാശാലയുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന ചർച്ച പ്രസക്തമാകുന്നത്.

വംശീയവും പാരമ്പര്യനിഷ്ഠവുമായ ഘടനയ്ക്കകത്ത് നിലനില്ക്കുമ്പോൾ പോലും കലാരൂപങ്ങളെ കലാരൂപങ്ങളായി കാണാനും പഠിക്കാനും ഒരു സാംസ്കാരിക സർവ്വകലാശാലയ്ക്ക് കഴിയണം. വേദം ശൂദ്രനു നിഷേധിക്കപ്പെട്ടത് വേദത്തെ ബ്രാഹ്മണപൗരോഹിത്യം നിഗൂഢവൽക്കരിച്ചതുകൊണ്ടാണ്. ഇത്തരമൊരു നിഗൂഢവൽക്കരണമാണ് അനുഷ്ഠാനപരതയിൽനിന്നുമാറി നാടോടികലകൾക്ക് നിലനിൽപ്പില്ലെന്ന പാരമ്പര്യവാദികളുടെ വാദത്തിലും അടങ്ങിയിരിക്കുന്നത്. യുക്തിയും വിശ്വാസവും ഇഴപിരിഞ്ഞുനിൽക്കുന്ന ജീവിതത്തെ, അതിന്റെ നിർണ്ണയിക്കാനാകാത്ത ധർമ്മസങ്കടങ്ങളെ പ്രായോഗികമായി മറികടക്കാൻ മനുഷ്യസമൂഹത്തിനു എക്കാലവും കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അനുഷ്ഠാനപരതയ്ക്കകത്ത് പാരമ്പര്യകലകളെ കൊണ്ടാടുമ്പോൾത്തന്നെ അത് അക്കാദമികമായി പഠനവിധേയമാക്കുന്നതിൽ യാതൊരു യുക്തിഭംഗവുമുണ്ടാകില്ല. ‘ചിന്താവിഷ്ടയായ സീത’യിലെ ശ്രീരാമവിമർശനത്തെ അതിന്റെ യുക്തിയോടുകൂടി വിലമതിക്കുമ്പോൾത്തന്നെ ശ്രീരാമനെ ആരാധനമൂർത്തിയായി കൊണ്ടുനടക്കാൻ കഴിയുന്നവരാണ് നമ്മൾ. ആചാരാനുഷ്ഠാനങ്ങൾക്കകത്ത് നിലനിൽക്കുന്ന നാടോടികലാരൂപങ്ങൾ അക്കാദമികപഠനത്തിനു വിധേയമാകുമ്പോഴാണ് അത് ജാതീയതയുടെ സങ്കുചിതത്വത്തിനു പുറത്തുകടക്കുന്നത്. അതുകൊണ്ട് യാന്ത്രികമായ അതിവാദങ്ങൾ വെടിഞ്ഞ് നമ്മുടെ നാടോടി കലാരൂപങ്ങൾക്ക് സർവ്വകലാശാലയിൽ വിദഗ്ദ്ധശിക്ഷണത്തിനുള്ള അവസരമൊരുങ്ങണം. അതിന് നാടോടിക്കലകളുടെ അവതരണങ്ങൾക്ക് കാവുകൾക്കും ക്ഷേത്രമതിൽക്കെട്ടിനും പുറത്ത് പൊതു അരങ്ങുകൾ സൃഷ്ടിക്കപ്പെടണം. വ്യത്യസ്ത ജനവിഭാഗങ്ങളുടെ കലകൾ അക്കാദമികമായ ചിട്ടയോടെ ഇവിടെ പാഠ്യവിഷയമാകണം. കഥകളിയുടെ ചുട്ടിയോളമോ അതിനപ്പുറമോ പ്രാധാന്യമേറിയതാണ് തെയ്യത്തിന്റെ ‘മുഖത്തെഴുത്ത്’. ചായില്യവും മനയോലയും ചാലിച്ച് മണിക്കൂറുകൾ നീണ്ട സാധനയിലൂടെ പൂർത്തീകരിക്കുന്ന ‘മുഖത്തെഴുത്തി’ന്റെ വരകളും വർണ്ണങ്ങളും സൂക്ഷ്മമായ പഠനഗവേഷണങ്ങൾക്ക് വിധേയമാകുന്ന ബിരുദ ബിരുദാനന്തര-ഗവേഷണ കോഴ്സുകൾ നമ്മുടെ സാംസ്കാരികസർവ്വകലാശാലയിൽ ഉണ്ടാകണം. ചെണ്ടയിൽ ഗോത്രതാളത്തിന്റെ സൂക്ഷ്മരൂപങ്ങൾ കൊട്ടിനിറയുന്ന വാദ്യവിശേഷവും സവിശേഷപഠനം അർഹിക്കുന്നുണ്ട്. അതുകൊണ്ട് തെയ്യം ഒരു ഫാക്കൽറ്റിയായി കൽപ്പിതസർവ്വകലാശാലയിൽ പ്രവർത്തിക്കണം. ചവിട്ടുനാടകം, ദഫ് മുട്ട്, മുടിയേറ്റ്, തുടങ്ങിയവയിലെല്ലാം സൂക്ഷ്മപഠന ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ട ഉപവിഭാഗങ്ങളുണ്ട്. ആയോധനകലയിൽ പൂരക്കളിക്കൊപ്പം നിൽക്കാവുന്ന ദഫ് മുട്ടും സാങ്കേതികത്തികവും കയ്യടക്കവും കൊണ്ട് മറ്റേതൊരു കലാരൂപത്തോളവും പ്രാധാന്യം നൽകാവുന്ന തോൽപ്പാവക്കൂത്തുമെല്ലാം പ്രത്യേക പഠനവിഭാഗങ്ങളായി കഥകളിക്കും മോഹിനിയാട്ടത്തിനുമൊപ്പം സാംസ്കാരിക സർവ്വകലാശാലയിൽ പാഠ്യവിഷയമാകണം. അതിനു ഇന്ന് കേരളത്തിൽ സർക്കാരിന്റേതായി പ്രവർത്തിക്കുന്ന കലാപഠനത്തിനുള്ള അക്കാദമികൾ സാംസ്കാരികസർവ്വകലാശാലയുടെ കീഴിൽ വരണം. ക്ലാസിക് കലകളും പാരമ്പര്യ-ഗോത്ര കലാരൂപങ്ങളും മുഖാമുഖം നിൽക്കണം. ഓരോന്നിന്റേയും സ്ഫോടനാത്മകതയും ലാവണ്യവും പരസ്പരം പകരണം. ഇതിനായി പുതിയ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ വിദഗ്ദ്ധന്മാരുടെ സഹായത്തോടെ രൂപകല്പനചെയ്യണം. വേഷവും താളവും ഭാവവും രൂപവും അതിന്റെ സാംസ്കാരികപശ്ചാത്തലത്തിൽ പഠനവിധേയമാകണം. ക്ലാസിക് എന്നോ പാരമ്പര്യമെന്നോ ഭേദമില്ലാതെ ഓരോ കലകളും രൂപപ്പെടുന്ന ചരിത്ര-സാംസ്കാരിക സാഹചര്യങ്ങൾ വിമർശനാത്മകബോധനത്തിലൂടെ തിരിച്ചറിയപ്പെടണം. ഇത്തരം പാരസ്പര്യത്തിലൂടെയാണ് പുതിയ ജ്ഞാനനിർമ്മിതി സംഭവിക്കുന്നത്. മതേതരവിദ്യാഭ്യാസം ഒരു ജനതയുടെ അവകാശമാണെന്ന് നമ്മുടെ ഭരണഘടനതന്നെ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ഏതുതരം വിദ്യാഭ്യാസത്തിന്റേയും അടിസ്ഥാനസ്വഭാവം മതേതരമാകണം. അതിൽ വിട്ടുവീഴ്ച അരുത്. ചുരുക്കത്തിൽ മതേതരമായ ഒരു സാംസ്കാരിക പൊതുമണ്ഡലത്തിന്റെ നിർമ്മിതിയാകണം നമ്മുടെ പുതിയ സാംസ്കാരികസർവ്വകലാശാലയുടെ ലക്ഷ്യം.

മതേതരവിദ്യാഭ്യാസം ഒരു ജനതയുടെ അവകാശമാണെന്ന് നമ്മുടെ ഭരണഘടനതന്നെ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ഏതുതരം വിദ്യാഭ്യാസത്തിന്റേയും അടിസ്ഥാനസ്വഭാവം മതേതരമാകണം. അതിൽ വിട്ടുവീഴ്ച അരുത്. ചുരുക്കത്തിൽ മതേതരമായ ഒരു സാംസ്കാരിക പൊതുമണ്ഡലത്തിന്റെ നിർമ്മിതിയാകണം നമ്മുടെ പുതിയ സാംസ്കാരിക സർവ്വകലാശാലയായ കലാമണ്ഡലം കല്പിതസർവ്വകലാശാലയുടെ ലക്ഷ്യം. ‘

പുതിയ സർവ്വകലാശാലയുടെ ലക്ഷ്യങ്ങൾ സർവ്വകലാശാലാ രേഖയിൽ വിശദമായി നിർവ്വചിക്കുന്നുണ്ട്. കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം എന്നീ ക്ലാസിക്കൽ കലകളുടെ വിവിധ ശാഖകളിലുള്ള പരിശീലനവും പഠനവുമാണ് ഇതിൽ ഒന്നാമതായി പറഞ്ഞുവെച്ചിട്ടുള്ളത്.(Kerala Kalamandalam, Deemed University for Arts& culture, Constitution of the Memorandum of Association പുറം 5) കേരളത്തിനു പുറത്ത് ഇന്ത്യയിലാകെയുള്ള മറ്റ് ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള ക്ലാസുകളും സെമിനാറുകളും അവതരണങ്ങളും സംഘടിപ്പിക്കുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. കേരളത്തിലെ പാരമ്പര്യകലകളെക്കുറിച്ചുള്ള ചരിത്രപരവും സാംസ്കാരികവുമായ പഠനം എന്നത് മൂന്നാമതായാണ് നൽകിയിരിക്കുന്നത്. ഒന്നാമത്തെയും മൂന്നാമത്തെയും ലക്ഷ്യങ്ങളെ ഉൽഗ്രഥിച്ചുകൊണ്ട് ‘കേരളീയ കലകളുടെ സമഗ്രപഠനവും ഗവേഷണവും അവതരണവു’മെന്ന പൊതുലക്ഷ്യമായിരുന്നു ഇവിടെ ഒന്നാമതായി വരേണ്ടിയിരുന്നത്. ഇന്ന് ഒരു സ്വകാര്യട്രസ്റ്റിനുകീഴിലല്ല കലാമണ്ഡലം പ്രവർത്തിക്കുന്നത്; ഒരു സാംസ്കാരികസർവ്വകലാശാല എന്ന പദവിക്കു കീഴിലാണ്. ഭാഗ്യക്കുറി ടിക്കറ്റ് വില്പനയിൽനിന്നാണ് കലാമണ്ഡലത്തിന്റെ പ്രവർത്തനമൂലധനം സമാഹരിച്ചതെങ്കിൽ എല്ലാവിഭാഗം ജനങ്ങളുടെയും നികുതിപ്പണത്തിന്റെ ഒരു വിഹിതമാണ് ഇന്ന് സർവ്വകലാശാലയുടെ മൂലധനം എന്നോർമ്മ വേണം. ഒരു കലാപാഠശാല സർവ്വകലാശാലയായി രൂപം മാറുമ്പോൾ നിശിതമായ അക്കാദമിക ചർച്ചകളിലൂടെയായിരുന്നു അതിന്റെ ലക്ഷ്യങ്ങൾ നിർണ്ണയിക്കേണ്ടിയിരുന്നത്. വിവിധവൈജ്ഞാനിക മേഖലകളുടെ പാരസ്പര്യത്തിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന അറിവായിരിക്കണം അതിന്റെ അന്തിമമായ ലക്ഷ്യം. ഇന്ന് മലയാളം സർവ്വകലാശാലയുടെ ഉള്ളടക്കത്തെക്കുറിച്ച് നടക്കുന്നതുപോലെ എന്തെങ്കിലുമൊരു അക്കാദമിക ചർച്ച ആദ്യത്തെ സാംസ്കാരികസർവ്വകലാശാലയുടെ പഠനബോധന പ്രക്രിയയെക്കുറിച്ച് കേരളത്തിൽ നടന്നിട്ടില്ല. കേരളകലാമണ്ഡലം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ പൊടിതട്ടിയെടുത്ത് ഉള്ളടക്കപരമായ യാതൊരു നവീകരണത്തിനും വിധേയമാകാതെ, പാരമ്പര്യനിഷ്ഠമായ അതിന്റെ സവർണ്ണസ്വഭാവം കൈവിടാതെ സർവ്വകലാശാലയായി കലാമണ്ഡലത്തെ നിലനിർത്തുകയാണ് ചെയ്തത്. സർവ്വകലാശാലാരേഖയിൽ നാലു വകുപ്പുകളെക്കുറിച്ച് പറയുന്നത് നോക്കുക;

1.കഥകളി/ ഡാൻസ്/ തീയ്യറ്റർ

2.കൂടിയാട്ടം/ ക്ലാസിക്കൽ തീയ്യറ്റർ.

3.മോഹിനിയാട്ടം/ ഡാൻസ്

4.മ്യൂസിക്.

ഈ നാലു ഫാക്കൽറ്റികൾക്ക് കീഴിലാണ് കലാമണ്ഡലം കൽപ്പിതസർവ്വകലാശാലയിൽ പഠനഗവേഷണങ്ങൾ നടക്കുക. കഥകളി വേഷം(അഭിനയം), കഥകളി വേഷം തെക്കൻ, കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, മോഹിനിയാട്ടം(സബ്:ഭരതനാട്യം/കുച്ചുപ്പുടി), കൂടിയാട്ടം(ആൺ), കൂടിയാട്ടം(പെൺ), മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണ്ണാടകസംഗീതം എന്നീ ഉപവിഭാഗങ്ങളിൽ ബിരുദപഠനകോഴ്സുകളും കഥകളി, കൂടിയാട്ടം, മോഹിനിയാട്ടം എന്നിവയിൽ ബിരുദാനന്തരബിരുദപഠനകോഴ്സുകളും ചില ഡിപ്ലോമാ-പോസ്റ്റ് ഡിപ്ലോമാ കോഴ്സുകളുമാണ് സർവ്വകലാശാല മുന്നോട്ടുവെയ്ക്കുന്നത്. ഇത് പഴയ കേരളകലാമണ്ഡലം നടത്തിയ കോഴ്സുകളിൽനിന്ന് ഏറെയൊന്നും ഭിന്നമല്ല. ലക്ഷ്യങ്ങളിൽ മൂന്നാമതായി എഴുതിവെച്ചിട്ടുണ്ടെങ്കിലും ഒരു പാരമ്പര്യ നാടോടി കലാരൂപങ്ങളുടേയും പഠനം സാംസ്കാരിക സർവ്വകലാശാലയിൽ ഉൾപ്പെട്ടിട്ടില്ല. വാദത്തിനുവേണ്ടി പറയാവുന്നത് എം ഫിൽ., പി.എച്ച്.ഡി. കോഴ്സുകൾക്ക് ഇഷ്ടമുള്ള കാലാപഠനമേഖലകൾ തിരഞ്ഞെടുക്കാം എന്നതാണ്. എന്നാൽ അത് കലയെക്കുറിച്ചുള്ള പഠനമേ ആകുന്നുള്ളൂ, കലാപഠനമാകുന്നില്ല. മാത്രവുമല്ല, ഇത്തരം ഗവേഷണങ്ങൾക്ക് മറ്റു സർവ്വകലാശാലകളിൽ അവസരങ്ങളുണ്ടാകുമ്പോൾ കലാമണ്ഡലംഗവേഷണത്തിനു പുതുമയുണ്ടെന്നു പറയാനാവില്ല. പെർഫോമിംഗ് ആർട്സ് വിഭാഗത്തിൽ കേരളത്തിലെ മറ്റ് കലാരൂപങ്ങൾ ഉൾപ്പെടുത്താനുള്ള ഒരു ചർച്ചപോലും ഒരുഘട്ടത്തിലും ഇവിടെ നടന്നില്ല. അക്കാദമിക പഠനത്തിനുതകാത്തതല്ല, അനുഷ്ഠാനപരതയിൽ മാത്രം നിലനിൽക്കുന്ന ഒന്നാണ് നമ്മുടെ നാടോടിപാരമ്പര്യകലകൾ എന്നും കഥകളിയാശാന്മാരോളം വലുതല്ല, നമ്മുടെ നാടൻ കലാകാരന്മാർ എന്നുമുള്ള സവർണ്ണഫ്യൂഡൽബോധമാണിതിനു കാരണം. കേരളത്തിൽ വ്യത്യസ്ത മത-ജാതി വിഭാഗങ്ങൾക്ക് സംവരണാടിസ്ഥാനത്തിൽ പ്രവേശനത്തിനു ക്വാട്ട അനുവദിക്കാൻ സർവ്വകലാശാലാനിയമത്തിൽ വ്യവസ്ഥയുണ്ട്. അതുകൊണ്ട് പഴയ കേരളകലാമണ്ഡലത്തിൽ കലാമണ്ഡലംഹൈദരാലി ഒരു അൽഭുതമായിരുന്നെങ്കിൽ സർവ്വകലാശാലയിൽ അങ്ങനെ ആകരുത്. ക്ഷേത്രങ്ങളിൽ അരങ്ങുണരുമ്പോൾ വിങ്ങിപ്പൊട്ടുന്ന മനസ്സുമായി ഒരു ഹൈദരാലിയും സർവ്വകലാശാലാ ക്യാമ്പസ്സിൽ കഴിയേണ്ടിവരരുത്. വംശീയവും പാരമ്പര്യനിഷ്ഠവുമായ ഘടനയ്ക്കകത്ത് നിലനില്ക്കുമ്പോൾ പോലും കലാരൂപങ്ങളെ കലാരൂപങ്ങളായി കാണാനും പഠിക്കാനും കഴിയണം. വേദം ശൂദ്രനു നിഷേധിക്കപ്പെട്ടത് വേദത്തെ ബ്രാഹ്മണപൗരോഹിത്യം നിഗൂഢവൽക്കരിച്ചതുകൊണ്ടാണ്. ഇത്തരമൊരു നിഗൂഢവൽക്കരണമാണ് അനുഷ്ഠാനപരതയിൽനിന്നുമാറി നാടോടികലകൾക്ക് നിലനിൽപ്പില്ലെന്ന പാരമ്പര്യവാദികളുടെ വാദത്തിലും അടങ്ങിയിരിക്കുന്നത്. ആദ്യത്തേത് ശൂദ്രനെന്നാരോപിക്കപ്പെട്ടവനു അറിവ് നിഷേധിക്കുമ്പോൾ രണ്ടാമത്തേത് ശൂദ്രനെ ശൂദ്രനായിത്തന്നെ നിലനിർത്താനാണ് ശ്രമിക്കുന്നത്. യുക്തിയും വിശ്വാസവും ഇഴപിരിഞ്ഞുനിൽക്കുന്ന ജീവിതത്തെ, അതിന്റെ നിർണ്ണയിക്കാനാകാത്ത ധർമ്മസങ്കടങ്ങളെ പ്രായോഗികമായി മറികടക്കാൻ മനുഷ്യസമൂഹത്തിനു എക്കാലവും കഴിഞ്ഞിട്ടുണ്ട്. തികഞ്ഞ അനുഷ്ഠാനപരതയ്ക്കകത്ത് പാരമ്പര്യകലകളെ കൊണ്ടാടുമ്പോൾത്തന്നെ അത് അക്കാദമികമായി പഠനവിധേയമാക്കുന്നതിൽ യാതൊരു യുക്തിഭംഗവുമുണ്ടാകില്ല. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’യിലെ ശ്രീരാമവിമർശനത്തെ അതിന്റെ യുക്തിയോടുകൂടി വിലമതിക്കുമ്പോൾത്തന്നെ ശ്രീരാമനെ ആരാധനമൂർത്തിയായി കൊണ്ടുനടക്കാൻ കഴിയുന്നവരാണ് നമ്മൾ. രക്തസാക്ഷിമണ്ഡപങ്ങളിൽ പൂക്കളർപ്പിച്ച് വലംവെയ്ക്കുന്ന അനുഷ്ഠാനപരതയും അതേ അനുഷ്ഠാനപരതയുടെ നിരർത്ഥകതയും കൂടെക്കൊണ്ടു നടക്കാൻ നമുക്ക് ബുദ്ധിമുട്ടുണ്ടാകാറില്ല. ആചാരാനുഷ്ഠാനങ്ങൾക്കകത്ത്

നിലനിൽക്കുന്ന നാടോടികലാരൂപങ്ങൾ അക്കാദമികപഠനത്തിനു വിധേയമാകുമ്പോഴാണ് അത് ജാതീയതയുടെ സങ്കുചിതത്വത്തിനു പുറത്തുകടക്കുന്നത്. അതുകൊണ്ട് യാന്ത്രികമായ അതിവാദങ്ങൾ വെടിഞ്ഞ് നമ്മുടെ നാടോടി കലാരൂപങ്ങൾക്ക് സർവ്വകലാശാലയിൽ വിദഗ്ദ്ധശിക്ഷണത്തിനുള്ള അവസരമൊരുങ്ങണം. അതിന് നാടോടിക്കലകളുടെ അവതരണങ്ങൾക്ക് കാവുകൾക്കും ക്ഷേത്രമതിൽക്കെട്ടിനും പുറത്ത് പൊതു അരങ്ങുകൾ സൃഷ്ടിക്കപ്പെടണം. വ്യത്യസ്ത ജനവിഭാഗങ്ങളുടെ കലകൾ അക്കാദമികമായ ചിട്ടയോടെ ഇവിടെ പാഠ്യവിഷയമാകണം. ഉദാഹരണത്തിന്, കഥകളിയുടെ ചുട്ടിയോളമോ അതിനപ്പുറമോ പ്രാധാന്യമേറിയതാണ് തെയ്യത്തിന്റെ ‘മുഖത്തെഴുത്ത്’. ചായില്യവും മനയോലയും ചാലിച്ച് മണിക്കൂറുകൾ നീണ്ട സാധനയിലൂടെ പൂർത്തീകരിക്കുന്ന ‘മുഖത്തെഴുത്തി’ന്റെ വരകളും വർണ്ണങ്ങളും സൂക്ഷ്മമായ പഠനഗവേഷണങ്ങൾക്ക് വിധേയമാകുന്ന ബിരുദ ബിരുദാനന്തര-ഗവേഷണ കോഴ്സുകൾ കലാമണ്ഡലം കൽപ്പിതസർവ്വകലാശാലയിൽ ഉണ്ടാകണം. കഥകളിയുടെ കിരീടത്തെക്കാളും കലാമേന്മ അവകാശപ്പെടാവുന്നതാണ് തെയ്യങ്ങളുടെ ‘തിരുമുടി’നിർമ്മാണം. ചെണ്ടയിൽ ഗോത്രതാളത്തിന്റെ സൂക്ഷ്മരൂപങ്ങൾ കൊട്ടിനിറയുന്ന വാദ്യവിശേഷവും സവിശേഷപഠനം അർഹിക്കുന്നുണ്ട്. അതുകൊണ്ട് തെയ്യം ഒരു ഫാക്കൽറ്റിയായി കൽപ്പിതസർവ്വകലാശാലയിൽ പ്രവർത്തിക്കണം. തെയ്യം കലാകാരന്മാർ അവിടെ ഫാക്കൽറ്റി മേധാവികളായി നിയമിക്കപ്പെടണം. ചവിട്ടുനാടകം, ദഫ് മുട്ട്, മുടിയേറ്റ്, തോൽപ്പാവക്കൂത്ത് തുടങ്ങിയവയിലെല്ലാം സൂക്ഷ്മപഠന ഗവേഷണങ്ങൾക്ക് വിധേയമാക്കേണ്ട ഉപവിഭാഗങ്ങളുണ്ട്. ആയോധനകലയിൽ പൂരക്കളിക്കൊപ്പം നിൽക്കാവുന്ന ദഫ് മുട്ടും സാങ്കേതികത്തികവും കയ്യടക്കവും കൊണ്ട് മറ്റേതൊരു കലാരൂപത്തോളവും പ്രാധാന്യം നൽകാവുന്ന തോൽപ്പാവക്കൂത്തുമെല്ലാം പ്രത്യേക പഠനവിഭാഗങ്ങളായി കഥകളിക്കും മോഹിനിയാട്ടത്തിനുമൊപ്പം കലാമണ്ഡലം കൽപ്പിത സർവ്വകലാശാലയിൽ പാഠ്യവിഷയമാകണം. ഈ കലകളിൽ പ്രാവീണ്യമുള്ള കലാകാരന്മാർ അവിടെ ഫാക്കൽറ്റികളായി നിയമിക്കപ്പെടണം. അതിന് ഇന്ന് കേരളത്തിൽ സർക്കാരിന്റേതായി പ്രവർത്തിക്കുന്ന കലാപഠനത്തിനുള്ള അക്കാദമികൾ കൽപ്പിതസർവ്വകലാശാലയുടെ കീഴിൽ വരണം. അവയെല്ലാം സർവ്വകലാശാലയുടെ ഉപവകുപ്പുകളായി രൂപം മാറണം. ക്ലാസിക് കലകളും പാരമ്പര്യ-ഗോത്ര കലാരൂപങ്ങളും മുഖാമുഖം നിൽക്കണം. ഓരോന്നിന്റേയും സ്ഫോടനാത്മകതയും ലാവണ്യവും പരസ്പരം പകരണം. ഇതിനായി പുതിയ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ വിദഗ്ദ്ധന്മാരുടെ സഹായത്തോടെ രൂപകല്പനചെയ്യണം. വേഷവും താളവും ഭാവവും രൂപവും അതിന്റെ സാംസ്കാരികപശ്ചാത്തലത്തിൽ പഠനവിധേയമാകണം. ക്ലാസിക് എന്നോ പാരമ്പര്യമെന്നോ ഭേദമില്ലാതെ ഓരോ കലകളും രൂപപ്പെടുന്ന ചരിത്ര-സാംസ്കാരിക സാഹചര്യങ്ങൾ വിമർശനാത്മകബോധനത്തിലൂടെ തിരിച്ചറിയപ്പെടണം. ഇത്തരം പാരസ്പര്യത്തിലൂടെയാണ് പുതിയ ജ്ഞാനനിർമ്മിതി സംഭവിക്കുന്നത്. മതേതരവിദ്യാഭ്യാസം ഒരു ജനതയുടെ അവകാശമാണെന്ന് നമ്മുടെ ഭരണഘടനതന്നെ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് ഏതുതരം വിദ്യാഭ്യാസത്തിന്റേയും അടിസ്ഥാനസ്വഭാവം മതേതരമാകണം. അതിൽ വിട്ടുവീഴ്ച അരുത്. ചുരുക്കത്തിൽ മതേതരമായ ഒരു സാംസ്കാരിക പൊതുമണ്ഡലത്തിന്റെ നിർമ്മിതിയാകണം നമ്മുടെ പുതിയ സാംസ്കാരിക സർവ്വകലാശാലയായ കലാമണ്ഡലം കല്പിതസർവ്വകലാശാലയുടെ ലക്ഷ്യം. ‘

Print Friendly, PDF & Email