പൂമുഖം ചുവരെഴുത്തുകൾ വിശ്വാസത്തിന്‍റെ അതിരുകള്‍

വിശ്വാസത്തിന്‍റെ അതിരുകള്‍

” ചോരച്ചെങ്കൊടി കയ്യിലേന്തി
അപരന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു ചുവന്ന പുലരിക്കായ് ഒരൊറ്റ മനസ്സായ് പോരാടാം.. ” എന്നെഴുതിയ പ്രൊഫൈൽ ഉള്ള ആകാശ് തില്ലങ്കേരിയുടെ ഫേസ് ബുക്ക് വായിക്കുകയായിരുന്നു .

കമ്മ്യൂണിസം നെഞ്ചിലേറ്റിയ ഒരു ഇരുപത്തിനാലുകാരൻ . അയാൾക്ക് എല്ലാത്തിനെ കുറിച്ചും വ്യക്തതയുണ്ട് . കൃത്യതയുണ്ട് . സ്വപ്നങ്ങളുണ്ട് .

ആ ചെറുപ്പക്കാരൻ ഇന്നലെ ഉറങ്ങിയത് ജയിലിലാണ് . ഷുഹൈബ് എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ കേസിൽ ഏതോ തരത്തിൽ ഇടപെട്ടിട്ടുണ്ട് എന്ന് പോലീസ് സംശയിക്കുന്നവരുടെ കൂട്ടത്തിൽ ഈ ചെറുപ്പക്കാരനുമുണ്ട് .

ആകാശ് അയാളെ കുറിച്ച് എഴുതിയത് – FRIENDLY,CRAZY,LAZY,CARING,CARELESS., STUPID എന്നാണ് .
അതെ ഈ ചെറുപ്പക്കാരന് തന്നെ അറിയാം ഇത്രയും ആത്മാര്‍ത്ഥതയുള്ളവര്‍   വിഡ്ഢികളാണെന്ന് .

ആറു വാക്കുകളാണ് അയാൾ നെഞ്ചോട് ചേർത്ത് വച്ചിരിക്കുന്നത് LOVE , MOTHER ,COMMUNISAM, RED, INQULAB ZINDHABAD & RED SALUTE  .

ആകാശ് എഴുതുന്നു

” പ്രതികരണശേഷിയുള്ള ജനതയ്ക് മാത്രമേ
കെട്ടുറപ്പുള്ള ഒരു ഭരണകൂടത്തെ സൃഷ്ടിക്കാന് കഴിയൂ…
അതിക്രമങ്ങള്ക്കെതിരെ പരാതി പറയുകയല്ല വേണ്ടത് …
ചോദ്യം ചെയ്യണം …
കലാപം ഉണ്ടാക്കണം …
ഊര്ദ്ധശ്വാസം വലിക്കുന്ന ഒരു സമൂഹത്തിന്റെ മോചനത്തിനുവേണ്ടി,
ചാകേണ്ടി വന്നാല് ചാകണം …
കൊല്ലേണ്ടിവന്നാല് കൊല്ലണം…
ഞാനും നീയും അപരിചിതരാണെങ്കില്പ്പോലും ലോകത്തിന്റെ ഏതെങ്കിലും മൂലയില് വച്ച് നീ അനീതിക്കെതിരെ ശബ്ദമുയര്ത്തിയാല് ഞാനും നീയും സഖാക്കളാണ്
നീതി തേടിയുള്ള യാത്രയില് ഞാനും വീണുപോയേക്കാം…
പക്ഷെ കാലത്തിന്റെ ചുവരില് ഞാനെന്റെ ജീവരക്തം കൊണ്ടു കുറിച്ചിടും..
കൊല്ലാം , പക്ഷേ തോല്പിക്കാന് ആവില്ല..
അക്രമവും ആയുധ പരിശീലനവും ഞങ്ങളുടെ നയമല്ല, എന്നാല്
കൂടപ്പിറപ്പുകളുടെ രക്ഷക്കായി ആയുധമെടുക്കാന് ഞങ്ങള് എന്നും തയാറാണ്….
വിപ്ലവം ജയിക്കട്ടെ….
സോഷ്യലിസം… പുലരട്ടെ…
കമ്മ്യൂണിസം വളരട്ടെ…
ലാല്‍സലാം.
സഖാക്കളെ.”

ഈ ചെറുപ്പക്കാരനോടും കൊലചെയ്യപ്പെട്ട ശുഹൈബിനോട് തോന്നുന്ന അതേ കരുണ തന്നെയാണ് എനിക്ക് തോന്നുന്നത് . രാഷ്ട്രീയ പാർട്ടികളുടെ ബ്രെയിൻ വാഷിൽ വഴുതി വീണു ജീവിതം കൈവിട്ടു പോയ രണ്ടു പേര്‍ . ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടു . മറ്റെയാൾ 24 വയസ്സിൽ കൊലക്കേസിൽ പങ്കുണ്ടെന്ന് പോലീസിനാൽ സംശയിക്കപ്പെട്ട് ലോക്കപ്പിൽ . രണ്ടു കുടുംബത്തിന്‍റെ കണ്ണുനീരാണ് ഈ രണ്ടു ചെറുപ്പക്കാരും .

ഇവർ രണ്ടു പേരും, വിശ്വസിച്ച രാഷ്ട്രീയം നെഞ്ചേറ്റിയവരാണ് . തങ്ങൾ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറായവരാണ് .

ഒരു മയക്കുമരുന്ന് പോലെയാണ് രാഷ്ട്രീയം ചെറുപ്പക്കാരുടെ സിരകളിൽ ഒഴുകുന്നത് . അവർ ആ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു . സ്വപ്നം കാണുന്ന നല്ല നാളെക്കായി വിപ്ലവം നടത്താൻ തയ്യാറാവുന്നു . ജീവൻ കൊടുത്തും ത്യാഗികളാവുന്നു .
ആകാശ് പ്രതിയാണോ അല്ലയോ എന്നെനിക്കറിയില്ല , അല്ലെന്നാണ് എന്‍റെ വിശ്വാസം .
പക്ഷെ താൻ വിശ്വസിക്കുന്ന പാർട്ടിയോടുള്ള പ്രണയത്തിൽ ആകാശ് ഇന്നലെ ലോക്കപ്പിലുറങ്ങിയത് അഭിമാനത്തോടെ ആയിരിക്കും . അത്രക്കും കമ്മ്യൂണിസം ജീവശ്വാസം പോലെ നെഞ്ചേറ്റിയ ചെറുപ്പക്കാരനാണ് അയാൾ .

“ഇന്നിന്റെ ഭൂമികയില് അനീതി വാണാല്
നാളത്തെ തലമുറ നമ്മോട്‌ ചോദിക്കും അന്നു നിങ്ങള് എന്ത്‌ ചെയ്തുവെന്ന്
ഉത്തരം മൗനമാകാതിരിക്കാന് പോരട്ടമല്ലാതെ മാര്ഗ്ഗമില്ല…” എന്ന് വിശ്വസിച്ച ധീരനാണ് അയാൾ .

“എന്റെ മുദ്രാവാക്യം
സ്വന്തം കാര്യം സിന്ദാബാദ് എന്നല്ല….
ഇങ്ക്വിലാബ് സിന്ദാബാദ്
എന്നാണ്.”
എന്നെഴുതി വച്ചാണ് അയാൾ പൊലീസിന് മുന്നിലേക്ക് തലയുയർത്തി നടന്നു പോയത് .

ഈ ചെറുപ്പക്കാരനെ കുറ്റപ്പെടുത്താൻ ഞാനില്ല . ഇയാൾ മറ്റൊരു ചെറുപ്പക്കാരനെ കൊത്തി നുറുക്കിയെന്നും ഞാൻ വിശ്വസിക്കുന്നില്ല . എന്നാൽ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനു വേണ്ടി കൊലമരത്തിലേക്ക് ഉറച്ച കാലടികളോടെ നടന്നു പോകാൻ മാത്രം കരുത്തു കമ്മ്യൂണിസം അയാൾക്ക് നൽകിയിട്ടുണ്ട് .

എനിക്ക് തോന്നുന്നു നമ്മൾ അക്രമരാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടത് വ്യക്തികളെ മുൻനിർത്തിയല്ല എന്ന് .
അവർ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം അവരെ എങ്ങനെ സ്വാധീനിക്കുന്നു എന്ന ചർച്ചയാണ് നടക്കേണ്ടത് . മതം പോലെ തന്നെ മനുഷ്യനെ മയക്കുന്ന കറുപ്പാണ് പരിധി വിട്ട പ്രത്യയശാസ്ത്ര സ്നേഹവും
വീട്ടിലേക്ക് തിരിച്ചു വരുമെന്ന് ഒരുറപ്പും കൊടുത്തിട്ടല്ല ഞങ്ങളാരും ഈ ചെങ്കൊടി പിടിച്ചത്

കൂടെയുള്ളവര് ഒരു പാട് പേര് വീണിട്ടും ഞങ്ങളീ കോടി താഴ്ത്താതെ ….

വെടിയേറ്റ് വീഴുമ്പോഴും കൈ ഉയര്ത്തി ഇങ്കുലാബ് വിളിച്ചതും അവര്ക്ക് വേണ്ടി മാത്രമല്ല ……….

എന്നിട്ടും പാര്ട്ടിയില് പ്രവര്ത്തിക്കുമ്പോള് ചില ബുദ്ധി ജന്തുക്കളും, മാന്യന്മാരും ചൊരിയുന്ന ഉപദേശ ശരങ്ങള് സഹിക്കാന് കഴിയുന്നതിലും അപ്പുറം..

നിനക്കൊന്നും വേറെ
പണിയില്ലേടാ..
കൊടിയും പിടിച്ചു നടക്കുന്ന്….

പാര്‍ട്ടി നിനക്ക്
ചോറു തരുവോ??

രാഷ്ട്രീയം പറഞ്ഞു നടക്കുന്നു..!!.

ശരിയാണ് എന്റെ പാര്‍ട്ടി എനിക്കു ചോറുതരില്ല…!

എന്റെ വീട്ടിലേക്ക് അരിവാങ്ങാനുമല്ലഞാനീ കൊടിപിടിക്കുന്നെ …

ഞാനും നീയുമടങ്ങുന്ന ഈ സമൂഹത്തോടുള്ള
എന്റെ (പതിബദ്ധതയാണ്, ഉത്തരവാദിത്വബോധമാണ്…!.

(പതീക്ഷയാണ് എനിക്കെന്റെ (പസ്ഥാനം…”

സത്യത്തിൽ ഇതൊക്കെ വായിച്ചപ്പോ സങ്കടമാണ് തോന്നിയത് . ഇത് പോലെ എത്ര ആകാശുമാർ പാർട്ടിയെ നെഞ്ചേറ്റുന്നുണ്ടാവും !

അവരൊക്കെ എന്ത് നേടും ?

അവരൊക്കെ എന്ത് നേടും ?

അവരൊക്കെ എന്ത് നേടും ?

ആകാശ് അയാളെ വിളിച്ചത് തന്നെ ഞാനും വിളിക്കുന്നു – യഥാർത്ഥ കമ്മ്യൂണിസ്റ്റ് .
ലാൽസലാം

സഖാവെtilla

Comments
Print Friendly, PDF & Email

You may also like