കവിത

കവിതhasna

പെരിന്തൽമണ്ണ എം.ഇ.എസ്.മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിനി. സോഷ്യൽ മീഡിയയിൽ സജീവം, ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

ടച്ചിട്ട
വാതിൽ​ ​പഴുതിലൂടെ
അവളൊളിഞ്ഞ് നോക്കുന്നുണ്ട്​.​

വാതിൽ കുറ്റിയിടാൻ
മനപ്പൂർവ്വം
ഞാൻ മറന്നതാണ്​.​

അവൾ ഇന്നെങ്കിലും
വരുമെന്നെനിക്കുറപ്പുണ്ടായിരുന്നു
“ചെരുപ്പു ഊരണമെന്നില്ല ”
ഗൗരവം വിടാതെ
ഞാൻ പറഞ്ഞു
“എവിടെയായിരുന്നു​ ​?
എന്തേയിപ്പോളിങ്ങനെ തോന്നാൻ ?”
അവൾ തല കുനിച്ചു
പാവാടത്തുമ്പ് കൊണ്ട്
നനഞ്ഞ കണ്ണ് തുടച്ചു.

പിന്നെ ഓടി വന്ന്
എന്നെ കെട്ടിപ്പുണർന്ന് പറഞ്ഞു.
വരണമെന്നുണ്ടായിരുന്നു..
എന്നും കുളിച്ചൊരുങ്ങി
റെയിൽവേ സ്‌റ്റേഷനിലെത്തുമ്പോൾ
സൗമ്യയെ ഓർമ്മ വരും..
ബസ്സിന് പലപ്പോഴും നിർഭയയുടെ
ഛായയാണ്
കായലിന് മിഷേലിന്റെ മണവും​.​

തെരുവിലൂടെ നടക്കുമ്പോൾ
തച്ചുടക്കപ്പെട്ടവന്റെ
നിലവിളി കാതിൽ തുളച്ചു കയറും…
വിശന്നാലോ
കഴിക്കുന്നതിന് മുമ്പ്
ഭക്ഷണത്തോട് ജാതി പറയണം

പ്രണയത്തിന്റെ വഴിയിലുടെ
നടക്കാമെന്നു വെച്ചാൽ
കാപട്യത്തിന്റെ കുഴിയിൽ
തള്ളിയിടും​.​

പുഴയ്ക്കും കാറ്റിനും കടലിനും
കറുത്ത അപ്പൂപ്പൻ താടിക്കും
കാണുന്നതേ ഭയമാണെന്ന്…

അപ്പോൾ വാക്കുകൾ നഷ്ടപ്പെട്ടത്
എനിക്കായിരുന്നു.
ഒന്നും മിണ്ടാനാവാതെ
ഞങ്ങൾ പരസ്പരം നോക്കിയിരുന്നു.

അവസാനം
തീരുമാനിച്ചുറപ്പിച്ച പോലെ
അവളെന്റെ മഷിപ്പാത്രത്തിലേക്ക്
ചാടിക്കയറി
ഞാനാകട്ടെ മുറ്റത്ത്
നല്ലൊരു കുഴിവെട്ടി
അതൊഴിച്ചു കളഞ്ഞു.
സമാധാനത്തോടെ കിടന്നുറങ്ങി​.​

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.