ART കവിത

മരവും മനുഷ്യനും 

 

ഒഴുക്കിലൊറ്റപ്പെട്ട്
വല്ലാതെ തുഴഞ്ഞൊരു
മരമുണ്ടാകാശത്തില്‍
കൈകളാല്‍ പരതുന്നു.
ചില്ലകള്‍ പൊടിച്ചില്ല
പച്ചില നിറഞ്ഞില്ല
ഇല്ലൊരു കിളിക്കുഞ്ഞും
അതിലുണ്ടൊരു പ്രാണന്‍
നെഞ്ചില്‍ നിന്നൊഴുകുന്ന
രുധിരക്കടല്‍,
കണ്ണില്‍ ഇറ്റു സങ്കടമില്ല
കണ്ണീരില്ല, കയ്പുമില്ലൊരു തുള്ളി

ജീവനിലൊറ്റപ്പെട്ട്
വല്ലാതെ കുഴഞ്ഞൊരു
യാത്രികന്‍ തലചായ്കാന്‍
ആ മരത്തണല്‍ തേടി

കണ്ണുനീരടര്‍ന്നു വീ-
ണാമരച്ചുവടൊറ്റ
കണ്‍ചിമവിതുറക്കലില്‍
പൂമരച്ചോടായ്മാറി.

Print Friendly, PDF & Email

About the author

സുനില്‍ ജോസ്

മലയാളത്തില്‍ കവിതകളെഴുതുന്നു. "പൂവുകള്‍ കൊണ്ട് പൂരിപ്പിക്കേണ്ട ഇടങ്ങള്‍", " ഇരുപുറത്തില്‍ കവിയാതെ പിന്നേയും" എന്നിവ കവിത സമാഹാരങ്ങള്‍.
"കവിയുടെ ദൈവം" എന്നൊരു പഠനഗ്രന്ഥവും രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ എഴുതുന്നു. കോളേജ് അദ്ധ്യാപകനാണ്.