കവിത

ഹൈക്കു കവിതകള്‍ 

രതക വര്‍ണം നെല്‍പ്പാടങ്ങള്‍
നേരിയ മഞ്ഞു പുതച്ചിങ്ങനെ
മകരമാസത്തിലൊരു പുലരി

ടലിന്റെ അറ്റം
ആകാശത്തിന്‍റെ ദൂരം അളന്നെടുക്കാം
നാവികന്റെ പ്രതീക്ഷ

രു നിശ്ചല ബിംബം
കാറ്റുപോലും ശൂന്യം
കിണറ്റിൽ മുട്ട സൂക്ഷിക്കുന്ന പൊന്മ

ാഴ്ച നഷ്ടപ്പെട്ട പച്ചക്കുതിര
ദ്രവിച്ച പുൽനാമ്പുകൾ
വിയർക്കുന്നു വഴിതെറ്റിയ വര്‍ഷം

ോപ്പിൽ മയിൽകൊന്ന കുന്നുകൾ
കടും വേനലിന്റെ അവസാന തുടിപ്പ്
വഴിയാത്രക്കാര

ുടിയിറക്കം
കുരുവിയും കുഞ്ഞുങ്ങളും
മരം മുറിക്കുന്ന ശബ്ദം

ാതി തേഞ്ഞ ചന്ദ്രൻ
വസ്ത്രത്തിൽ രക്ത ക്കറ
പ്രകൃതിയും ഞാനുംപങ്കു വയ്ക്കുന്നു ഒരു മാസത്തെ രഹസ്യം

ാല് കെട്ടിയിട്ട കാറ്റ്
പൊള്ളയായ മുളം കാടുകൾ നിശ്ചലം
ശിശിരം കനക്കുന്നു

Print Friendly, PDF & Email