കോളം / 40+

40+
എം.വി രാഘവന്റെ ആത്മകഥയായ ഒരു ജന്മം വായിച്ചത് എം.വി.നികേഷ്കുമാറിനെ നേരിൽ കാണുന്നതിനു മുൻപാണ്. ഒരു മിന്നലാട്ടം പോലെ ദുബായിൽ കണ്ടിരുന്നു എന്നത് നേര്. പിന്നീടാണ് ശരിക്കും നേരിൽ കണ്ടതും, തൊട്ടടുത്തിരുന്നു ജോലി ചെയ്തതും. കൂടെയിരുന്നു ജോലി ചെയ്യുന്ന മുതലാളിമാർ അതിനു മുൻപ് എനിക്കുണ്ടായിട്ടില്ല. നികേഷ് കുമാർ സിനിമയിലെ നായകനാവുന്നത് സങ്കൽപ്പിക്കാൻ നല്ല രസമാണ്. സൂപ്പർ സ്റ്റാറുകൾ വെള്ളം കുടിച്ചേനെ! ജോൺ ബ്രിട്ടാസിന്റെ നായകവേഷമല്ല അത്. നുണക്കുഴിയുള്ള ചിരി എഡിറ്റേഴ്സവറിൽ അധികം കാണിച്ചിട്ടില്ലെന്നതാണ് സത്യം. നികേഷ്, നിയമസഭയിൽ റിപ്പോർട്ടറുടെ കുപ്പായവും റിപ്പോർട്ടറിൽ ജനപ്രതിനിധിയുടെ കുപ്പായവും മറന്ന് പോകരുതെന്ന് ആശിക്കുന്നു. ഒരു നല്ല നിയമസഭാ കാലത്തിനായി കാക്കുന്നു, ലൗസലാം നികേഷ് ഭായ്!!
 
Print Friendly, PDF & Email

About the author

വെബ്ബ് ഡെസ്ക്