ശബരിമല – ഒരു അപശബ്ദം

  കേരളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം  അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേരളത്തെ നശിപ്പിക്കുന്ന ഇടതു-വലതു കപടാവബോധങ്ങളെ പോലെ   വീര്യമുള്ള ഒരു മയക്കുമരുന്നില്ല. എല്ലാ മയക്കുമരുന്നുകളെയും പോലെ ചുമതലകളെ വിസ്മരിപ്പിച്ചു കൊണ്ട് അവ നമ്മുടെ വലിയ വലിയ സാമൂഹ്യനോവുകള്‍ ആറ്റുന്നു. ഇടതുകള്‍ വലതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകള്‍ ഇടതുകളുടെ ദൌര്‍ബല്യങ്ങളില്‍, അതിക്രമങ്ങളില്‍ ഒന്നു പോലും മറക്കാറില്ല. വലതുകളും ഇടതുകളും താന്താങ്ങളുടെ ദൌര്‍ബല്യങ്ങളില്‍ , അതിക്രമങ്ങളില്‍ ഏതെങ്കിലുമൊന്നുപോലും ഓര്‍ക്കാറില്ല . ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു  മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്‍റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത  ഒരു വിജയത്തിനും ദീര്‍ഘകാല … Continue reading ശബരിമല – ഒരു അപശബ്ദംContinue Reading