നിരീക്ഷണം
[dropcap]ഒ[/dropcap]രു നിലപാടിനൊപ്പം നിൽക്കാൻ ശ്രമിക്കുകയും, പരസ്പര ചർച്ചകളിലൂടെ പുതിയ ലോകത്തെ സൃഷ്ടിക്കാനുള്ള പക്വതയാർജ്ജിക്കലുമാണ്, ഏതു നൂറ്റാണ്ടിലേയും മനുഷ്യർ കാലങ്ങളായി അനുവർത്തിച്ചു പോരുന്ന പുരോഗമന ചിന്ത എന്നറിയപ്പെടുന്ന പ്രവൃത്തിയുടെ ആദ്യപടി.
മനുഷ്യസമൂഹത്തിന്റെ വളർച്ച യുഗങ്ങളായി ആചാരങ്ങളായും, അനുഷ്ഠാനങ്ങളായും പുലർത്തിപ്പോന്നിരുന്നത് അന്നത്തെ ഭൗതിക, സാങ്കേതിക വികാസങ്ങൾക്കനുസരിച്ചായിരുന്നെങ്കിൽ , വളർച്ചകൾക്കൊപ്പം നിന്നവർ മാറ്റത്തെ ഉൾക്കൊണ്ടവരുടെ കൃത്യമായ ഇടപെടലുകൾ കൊണ്ടു മാത്രമാണ്.
ലോകത്തിന്റെ വിവിധ കോണുകളിലെ ചരിത്രം പരിശോധിച്ചാൽ ശാസ്ത്രീയ ചിന്തയുടെ വളർച്ചയും, യുക്തിഭദ്രമായ തീരുമാനങ്ങളുമാണ് ലോകം മുഴുവൻ വ്യാപിച്ചതും, ഇക്കാണായ പുരോഗതിയാർജ്ജിച്ചതും. നാമധിവസിക്കുന്ന ഭൂഖണ്ഡവും മറിച്ചല്ല. ഭൂമി കൈയാളിയവരുടെ അധികാര പരിധിയിൽ ചില രൂപ മാറ്റങ്ങൾ വന്നുവെന്ന തൊഴിച്ചാൽ ഈ തർക്കങ്ങൾ മുൻപും നടന്നതാണ്.
പറഞ്ഞു വരുന്നത്, കാലങ്ങളായി – ശിലായുഗ പാരമ്പര്യത്തിലെ പ്രവൃത്തികൾ തന്നെ ( കല്ലേറ് ) ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പിൻതുടരേണ്ടി വരുന്നവരുടെ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയുന്നില്ലല്ലോ എന്ന ആശങ്ക മാത്രമാണ്.
കഴിഞ്ഞ രാത്രി , മലപ്പുറത്ത്, കാക്കഞ്ചേരിയിൽ താമസിക്കുന്ന ഛായാഗ്രാഹകൻ Prathap Joseph ന്റെയും, Aparna Sivakaami യുടെയും വീടിനു നേരെ കല്ലേറുണ്ടായതായി അറിയാനിടയായി. ആശയങ്ങൾ അസ്വസ്ഥതയുണ്ടാക്കാം. സ്വാഭാവികം. അതിനു മുഖാമുഖം ചർച്ചകളിൽ ഏർപ്പെടുന്ന സംസ്കാരം നമുക്ക് അന്യമാകുമെന്ന് കരുതേണ്ടിയിരിക്കുമോ എന്ന ഉത്കണ്ഠ കൂടുതലായി വരുന്നു. ബന്ധപ്പെട്ട നിയമ പാലകർ കൃത്യമായി ഇടപെടുന്നുണ്ടെന്ന് നേരിൽ വിളിച്ചന്വോഷിച്ചതിൽ നിന്നറിയാൻ കഴിഞ്ഞു.
ഇതൊരു ലംഘനം തന്നെയാണ്. സ്വകാര്യതയിലേക്കുള്ള, സ്വന്തം അഭിപ്രായം പറയാനുള്ള – സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റം. വലിയ വില കൊടുക്കേണ്ടി വരുന്നത് നാം പടുത്തുയർത്തിയ മൂല്യങ്ങൾക്കു തന്നെയാണ്. നമ്മൾ പോരാടി നേടിയെടുത്ത നിയമങ്ങളിൽ ഇന്നും വിശ്വാസമർപ്പിച്ചു കൊണ്ട് നീതി നടപ്പിലാവട്ടെ എന്ന് വ്യക്തതയോടെ പറഞ്ഞുകൊണ്ട്, ഐക്യദാർഢ്യം രേഖപ്പെടുത്തട്ടെ –

[dropcap]കു[/dropcap]റച്ചു നാളുകൾക്കു മുൻപാണ് ലില്ലി സിംഗിനെ കാണണമെന്ന് പറഞ്ഞു കുട്ടികൾ വീട്ടിൽ ബഹളം കൂട്ടിയത്. അതാരാ ലില്ലി സിങ് എന്ന് ഞാൻ മകളോട് ചോദിച്ചു, അയ്യേ ലില്ലി സിംഗിനെ അറിയില്ലേ എന്നാൽ വാപ്പയുടെ ജീവിതം പകുതി പോയി എന്നവൾ കളിയാക്കി ചിരിച്ചു. പ്രശസ്ത യൂ റ്റ്യുബർ ആണത്രേ. ഒടുവിൽ കുട്ടികളോടൊപ്പം ലില്ലി സിംഗിനെ കാണാൻ പോയി. ആയിരക്കണക്കിന് കുട്ടികൾ ലില്ലിസിങ്ങിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുന്നതു കണ്ടു ഞെട്ടി അവരുടെ ഓരോ വാക്കുകൾക്കും തൊണ്ടപൊട്ടുമാറു ഒച്ച വെക്കുന്നു ഓരോ കുട്ടികളും. തിരികെ വരുമ്പോൾ മകളുടെ തൊണ്ടയടഞ്ഞിരുന്നു, പണ്ട് പാർട്ടി പ്രതിഷേധ ജാഥകളിൽ പങ്കെടുത്തു തിരികെ വരുന്ന എന്റേത് പോലെ.
വീട്ടിലെത്തി ലില്ലിസിങ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ചെറുതായൊന്നു ഞെട്ടി. ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്ന ലോകത്തിലെ പത്തു യൂ റ്റ്യുബർമാരിൽ ഒരാളായി ഫോർബ്സ് മാഗസിൻ ലില്ലിസിങ്ങിനെ ലിസ്റ്റ് ചെയ്തിട്ടുണ്ടത്രെ.
ഇക്കഴിഞ്ഞ മാസമാണ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് ലൈസൻസ് നിർബന്ധമാക്കി കൊണ്ട് യു എ ഇ ഗവണ്മെന്റ് ഉത്തരവിറക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്നതു പോലെ ഗൾഫ് രാജ്യങ്ങളിലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്.

ഈയിടെ ഇൻസ്റ്റാഗ്രാമിൽ പത്തു ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരു വനിതയെ കുറിച്ച് വാചാലയായ ഒരു അറബ് സ്ത്രീയോട് ഞാൻ ചോദിച്ചു എന്താണ് നിങ്ങളെ അവരിലേക്ക് അടുപ്പിക്കുന്നത് എന്ന് ? അവർ എഴുതുന്ന ആശയങ്ങൾ ആണോ അതോ കവിതയോ മറ്റോ ? ഏയ് അവർ ഒന്നും എഴുതാറില്ലെന്നായിരുന്നു മറുപടി. അവർ ധരിക്കുന്ന വസ്ത്രങ്ങൾ, അവർ ധരിക്കുന്ന പെർഫ്യൂം ഇതൊക്കെ ഇൻസ്റ്റന്റ് ഹിറ്റ് ആണെന്നും അത് ധരിച്ചില്ലെങ്കിൽ നമ്മൾ ഔട്ട് ഡേറ്റഡ് ആയിപ്പോകുമെന്നും ആ സ്ത്രീ പറഞ്ഞു. ഈയിടെ അവർ ധരിച്ച ഒരു ജാക്കറ്റ് ഒറ്റ ദിവസം കൊണ്ട് മുഴുവൻ വിറ്റു തീർന്നത്രെ. വലിയ പല കമ്പനികളും പുതിയ പ്രോഡക്റ്റ് ലോഞ്ചിന് അവരെ ഉപയോഗിക്കാറുണ്ടത്രെ
മലയാളികളുടെ സോഷ്യൽ മീഡിയ ജ്വരം ഇനിയും അത്തരമൊരു ഡയറക്ട് കമ്പനി മാർക്കറ്റിംഗ് നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ആ അർത്ഥത്തിലുള്ള വലിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസും നമുക്കില്ല. നമുക്കുള്ളത് മീഡിയോക്കർ എഴുത്തുകാരാണ്. നമ്മുടെ സോഷ്യൽ മീഡിയയിലെ താരങ്ങളാരും തന്നെ വലിയ എഴുത്തുകാരോ, ചിന്തകരോ അല്ല. അത്തരത്തിലുള്ളവർ ഗൗരവത്തിൽ വായിക്കപ്പെടുന്നുമില്ല. നമ്മുടെ സോഷ്യൽ മീഡിയ താരങ്ങൾ കൂടുതൽ പേര് കേൾക്കാനാഗ്രഹിക്കുന്ന, ഏതെങ്കിലും പ്രത്യേക നിലപാടുകളോടും രാഷ്ട്രീയ കക്ഷികളോടും ചേർന്ന് നിൽക്കുന്ന, മൗലികമായി ഒന്നും പറയാനില്ലാത്ത സുന്ദരികളും സുന്ദരന്മാരുമാണ്. അവർ അവരുടെ പക്ഷത്തെ മാത്രം സ്ഥിരമായി പ്രതിനിധീകരിക്കുന്നവരാണ്. അങ്ങിനെയാണ് അവർ ഒരു പക്ഷത്തിന്റെ ഹീറോകൾ ആയി മാറുന്നത്. ഒന്നോ രണ്ടോ വിഷയത്തിലെ ഇടപെടലുകൾ കൊണ്ട് പെട്ടെന്ന് ഒരു ദിവസം താരങ്ങൾ ആയി മാറുന്നവരാണവർ. പിന്നെ ആ ഇമേജിനുള്ളിൽ നിന്നാവും എഴുത്തു. അയ്യായിരമോ പതിനായിരമോ ഫോളോവേഴ്സ് ആയിക്കഴിഞ്ഞാൽ ഉടൻ ഒന്നോ രണ്ടോ പുസ്തകം പ്രസിദ്ധീകരിക്കും അവർ. വെറും ചവറുകൾ ആവും അവ. അവ വാങ്ങിക്കുന്നത് ഇവരുടെ സോഷ്യൽ മീഡിയാ ആരാധകർ മാത്രമാവും. അവരുടെ പുസ്തക പ്രസാധനം വലിയ ഉത്സവമായിരിക്കും. മുഴുവൻ ഫേസ് ബുക്ക് ആരാധകരും എത്തും. ആരാധകർക്കും താരത്തിനും ഗുണമുണ്ട്. താരത്തിന്റെ പുസ്തകം ചിലവാകും ആരാധകനു താരത്തോടൊപ്പം ഒരു സെൽഫിയും കിട്ടും
എന്റെ പുസ്തകക്കൂട്ടത്തിലും കനപ്പെട്ട പുസ്തകങ്ങളോടൊപ്പം ചവറുകൾക്കു ഒരു ഷെൽഫ് നീക്കി വെച്ചിട്ടുണ്ട് ഞാൻ. അതിൽ ഭൂതകാല കുളിരിനൊപ്പം മുകേഷ് കഥകളുമുണ്ട്. ഒരു മൂന്നു പ്രാവശ്യം എങ്കിലും വായിച്ചിട്ടുണ്ടാവണം മുകേഷ് കഥകൾ. യാത്രയിലും മറ്റും ലൈറ്റ് റീഡിങ്ങിന് പറ്റിയ മെറ്റിരിയൽ. എനിക്ക് മുകേഷിനോട് വലിയ ബഹുമാനമുള്ളതു മൂന്നാലു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഇതുവരെ സ്വയം സാഹിത്യകാരൻ എന്ന് അയാൾ അയാളെ വിളിച്ചിട്ടില്ല എന്നത് കൊണ്ടാണ്. സാഹിത്യ അക്കാദമിയിൽ പോയി ഒരു കസേര വലിച്ചിട്ടിരുന്നു, കാലിന്മേൽ കാലും കയറ്റി വെച്ച് ഇനി വള്ളത്തോളിനെയോ എഴുത്തച്ഛനെയോ ഒന്ന് വിമർശിച്ചു കളയാം എന്നും അയാൾക്ക് തോന്നിയിട്ടില്ല.
മലയാളം ഇതിനു മുമ്പും സാഹിത്യ ചോരണം ചർച്ച ചെയ്തിട്ടുണ്ട്, വളരെ ഗൗരവമായി തന്നെ, ഇരു വശത്തും കൊടി കെട്ടിയ സാഹിത്യകാരന്മാർ അണി നിരന്നു കൊണ്ട്. ഇപ്പോഴത്തെ വിവാദം നോക്കൂ, ഇരു വശത്തും അണി നിരന്നിരിക്കുന്നത് സാഹിത്യകാരന്മാരോ നിരൂപകരോ അല്ല. താരാരാധകർ മാത്രമാണ്. പെട്ടെന്നൊരു ദിവസം സോഷ്യൽ മീഡിയ താരമായി ഉദിച്ചുയർന്ന വ്യക്തികൾ ഒരു റോങ് പ്രോഡക്ട് ലോഞ്ചിൽ പെട്ടത് മാത്രമാണ് വിവാദം. അവർ ലോഞ്ച് ചെയ്ത പെർഫ്യൂം അവരുടേതല്ല എന്ന് തിരിച്ചറിഞ്ഞ താരാരാധകരുടെ നിരാശയും അവരെ ഒരു സോഷ്യൽ ഐക്കണായി നില നിർത്തേണ്ടത് ആവശ്യമെന്നു കാണുന്ന, അല്ലെങ്കിൽ അവരുടെ മുന്പിറങ്ങിയ പല പ്രൊഡക്ടുകളും വാങ്ങുകയും അതൊരു ആഘോഷമാക്കുകയും ചെയ്തവരുടെ ജാള്യതയും എല്ലാക്കാലത്തും അവരുടെ പ്രൊഡക്ടുകൾക്കു എതിരായിരുന്നവരും തമ്മിലുള്ള സംഘർഷമാണിത്. ഇതിൽ സാഹിത്യത്തിന് എന്തെങ്കിലും നഷ്ടപ്പെടാനോ വീണ്ടെടുക്കാനോ ഇല്ല. ഒപ്പം ചില ചേർത്ത് പിടിക്കലുകാർ കൂടിയുണ്ട് ( ഇപ്പോഴത്തെ ഏറ്റവും വലിയ ഫാഷൻ സ്റ്റേറ്റ്മെന്റ് ആണത് ) വീണു പോയ തങ്ങളിൽ ഒരാളിന് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുക മാത്രമാണവർ
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേർസ് ഇനിയും വളരുകയും തളരുകയും ചെയ്യും. സാഹിത്യത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രസക്തിയൊന്നുമില്ല, ഒരു മാർക്കറ്റിംഗ് ടൂൾ എന്ന നിലയ്ക്കല്ലാതെ

[dropcap]ഏ[/dropcap]റെ ആദരിക്കുന്നവരുടെ നിരീക്ഷണങ്ങളോട് വിയോജിക്കുമ്പോൾ സവിശേഷമായ ശ്രദ്ധ പുലർത്തണം. വാക്കുകളിൽ അർത്ഥ പ്പിഴ വരരുത്.ഉദ്ദേശം കൃത്യമായി വെളിപ്പെടണം. അത്തരം ഒരു സന്ദർഭമാണിത് .സി ആർ പരമേശ്വരൻ മലയാള നാട് ജേർണലിൽ എഴുതിയ ” ശബരിമല ഒരു അപശബ്ദം ” എന്ന ലേഖനത്തിലെ ചില നിരീക്ഷണങ്ങളെ കുറിച്ച് തോന്നിയ സന്ദേഹങ്ങളാണ് താഴെ കുറിക്കുന്നത് .
ശബരിമലയിലെ സ്ത്രീ പ്രവേശനം ബീവറേജ്സ്നു മുൻപിൽ പ്രത്യേക വരി തരപ്പെടുന്നതു പോലെയല്ല .അവിടെ കയറി നിൽക്കാനുള്ള സ്വാതന്ത്ര്യം ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല . രാജ്യത്തെ എല്ലാ മദ്യ മാംസ വിൽപ്പന ശാലകളിലും എല്ലാ വിഭാഗത്തിൽ പെട്ട സ്ത്രീ കൾക്കും പ്രവേശനം ഉണ്ട്..ആ താരതമ്യം അത്ര കൃത്യമായില്ല എന്ന് പറയുകയായിരുന്നു. സ്ത്രീകൾ പ്രവേശിക്കുന്നതിന് വിരോധം കല്പിച്ചിരിക്കുന്നിടത്തു, ദൈവ സന്നിധിയായാൽ പോലും തിരിഞ്ഞു നോക്കരുത് എന്ന പക്ഷക്കാരിയാണ് ഞാൻ. പക്ഷെ ഇതുവരെ പക്ഷപാതപരമായ ഒരു നിബന്ധനയാൽ വിലക്കപ്പെട്ടിടത്തേക്കു രാജ്യത്തെ നിയമം വാതിൽ തുറക്കുമ്പോൾ അത് തടയാൻ ആർക്കുമവകാശമില്ല
വിധിക്കെതിരെ ബി ജെ പി യുടെയും കോൺഗ്രസിൻറെയും ചില സന്ഘടനകളുടെയും എതിർപ്പാണ് ആദ്യം ഉണ്ടായത് അതിനു ശേഷമാണ് നടപ്പിലാക്കണമെന്ന ഭരണ ഘടനാ ബാധ്യതയെ കുറിച്ച് സർക്കാർ കണിശത കാണിച്ചത് .ആ സമയക്രമം ഓർക്കാത്തതു കൊണ്ടാണ് , സാവകാശം ഇല്ലാതെ നടപ്പാക്കാൻ സർക്കാർ അത്യുൽസാഹം കാണിച്ചതാണ് കുഴപ്പങ്ങൾക്ക് കാരണം എന്നു തീർപ്പു കല്പിയ്ക്കുന്നത്തിന്റെ പിന്നിൽ .
പരപ്രേരണയില്ലാതെ സ്വമേധയാ സ്ത്രീകൾ ആചാര ഭംഗത്തിൽ വേദനിച്ചു തെരുവിലിറങ്ങി എന്നത് വാസ്തവമല്ല . രാഷ്ട്രീയ താല്പര്യത്തോടെ മത സംഘടനകൾ നല്ലവണ്ണം വിയർത്തു അവരെ ഇറക്കിയതാണ് വാട്സ് അപ്പ് നുണകൾ, ആത്മീയ സദസ്സുകൾ , പുരാണപാരായണ കൂട്ടങ്ങൾ എന്നിവിടങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കപ്പെട്ടു. ഇതിൽ .എൻ എസ് എസ് നിർണായകമായ പങ്കു വഹിച്ചു പട്ടിക ജാതി /വർഗ്ഗത്തിൽ നിന്ന് പൂജാരികളെ നിശ്ചയിച്ചപ്പോൾ വ്യാപകമായ അന്ധാളിപ്പ് ഉണ്ടായിരുന്നു. പക്ഷെ ആരും ഇറങ്ങിയില്ലല്ലോ. മറ്റൊരു സമരത്തിനോട് തട്ടിച്ചു നോക്കുമ്പോൾ ഈ വസ്തുത കൂടുതൽ വ്യക്തമാവും രണ്ട് ആഴ്ച പോലും കാ ത്ത് നിൽക്കാതെ ഒരു യുവതി ഭർത്താവു കൊല്ലപ്പെട്ടിടത്ത് സത്യാഗ്രഹമിരുന്നു . .ഉള്ളു ചുടുമ്പോൾ ആണ് ഒരു പര പ്രേരണയുമില്ലാതെ അറ്റ കൈക്കിറങ്ങുക .ചോറ്റാനിക്കരയിലും ആറ്റുകാലിലും പെൺകണ്ണീരൊഴുകുന്നതും പരിഹാരമില്ലാത്ത ഉൾചൂടു കൊണ്ട് തന്നെ.. അതുപോലെയല്ല ശബരിമല വിഷയത്തിൽ സ്ത്രീകളുടെ പ്രതിഷേധം.ഒരു ദേവതാ സങ്കല്‍പ്പത്തെ സംബന്ധിച്ച് , അതും , നിരവധി തവണ ദേവപ്രശ്നം എന്ന കൗശല സങ്കേതം ഉപയോഗിച്ച് മാറ്റി മറി ച്ചു വികലമാക്കിഎന്ന് ബോധ്യമുള്ള ഒരിടത്തെ ആചാര ഭംഗത്തെ സംബന്ധിച്ച് , അകത്തള വാസിയായ മലയാളി സ്ത്രീ സ്വമേധയാ പ്രതിഷേധ തെരുവിലേക്ക് ഇറങ്ങിയെന്നു പറയുന്നത് അവരുടെ ദൃശ്യമായ പെരുമാറ്റ രീതിയോട് യോജിക്കുന്നില്ല.
സവർണ്ണതയുടെ രഹസ്യാഭിലാഷങ്ങൾക്ക് വിഷയത്തിൽ താത്പര്യമുണ്ടെന്ന് സുപ്രീം കോടതിയിൽ രേഖയായി സമർപ്പിച്ച താന്ത്രിക കോഡ് തെളിയിക്കുന്നു. . അതിനെ വിമർശിക്കുന്നത് കമ്മ്യൂണിസ്റ്റ് -നവോത്ഥാന നായകരെ വിസ്മരിക്കലാവുന്നതെങ്ങിനെ? അവരുടെ കയ്യൊപ്പുകൾ മാനവീയ ചരിത്രത്തിൽ സ്ഥിരാങ്കം കുറിച്ചിരിക്കുന്നു എന്ന് ആരും നിഷേധിക്കുകയില്ല . സി ആർ പി , സവർണ വിമർശനങ്ങൾ ഏറ്റു തനിക്കു പൊള്ളിയെന്നു വ്യംഗ്യമായെങ്കിലും പരിഭവിക്കുമ്പോൾ,പക്ഷെ, എന്നെപ്പോലെ ഒരുപാടുപേർ മുറുകെ പിടിച്ച ചില ഉറപ്പുകളിൽ വിള്ളൽ വീഴുന്നു.
പോകാനുദ്യമിക്കുന്നസ്ത്രീകൾ ഭക്തരോ വിശ്വാസികളോ അല്ല എന്ന സൂചനയും വേദനിപ്പിച്ചു .ആരുടെ വാക്കാണ് അതിലൂടെ ഏറ്റു പറഞ്ഞത് ? പുരുഷന്മാരെ കുറിച്ച് അങ്ങനെ ഒരു മൂല്യ നിർണയം നടക്കാറില്ലല്ലോ .
ശബരിമല വിഷയത്തിൽ കോടതി വിധിനടപ്പിലാവണമെന്ന നിലപാട് കൈക്കൊണ്ട ഫേസ് ബുക്കിലെ സ്ത്രീകൾ , മൂല്യബോധം ശോഷിച്ച സൂപ്പർ താര ആരാധികമാരല്ല . പിണറായി നേതൃത്വം വഹിക്കുന്ന ഒരു സർക്കാർ നടപ്പിലാക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു നടപടിയെയും കണ്ണടച്ചു വിമർശി ക്കുന്നില്ല അ വർ എന്ന് മാത്രം . ലേഖനത്തിൽ പരാ മർശിച്ച സി പി എം രാഷ്ട്രീയാതിക്രമങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നില്ല .അതിനെ യൊക്കെ മേൽ പറഞ്ഞ സ്ത്രീകൾ ശരിവെക്കുന്നു എന്ന പ്രസ്താവനയെ സ്വീകരിക്കാതെ തള്ളിക്കളയുന്നു..ആൾക്കുരുതി മുതൽ സ്വജന നിയമനം വരെ തികഞ്ഞ എതിർപ്പോടെയാണ് കാണുന്നത് .
പ്രളയാനന്തര പുനർ നിർമ്മാണത്തെ പാർശ്വവൽക്കരിച്ചു എന്ന് വിധിയെഴുതാൻ സമയമായിയോ?.ഓരോ ദിവസം കടന്നു പോകുമ്പോഴും വിലപ്പെട്ട സമയം ചോർന്നു പോകുന്നു എന്ന് ആശങ്ക യും അക്ഷമയും തോന്നാറുണ്ട്. എങ്കിലും ശുഭപ്രതീക്ഷയുണ്ട് . മിക്ക മുഖ്യ ധാരാ മാധ്യമങ്ങളും പമ്പയിൽ നീന്തി തുടിക്കുകയാണെങ്കിലും ആകാശ വാണിയും ദൂര ദർശനും , സർക്കാർ ഈ വിഷയത്തിൽ ഗൗരവത്തോടെ ബദ്ധ ശ്രദ്ധരാ യിരിക്കുന്നു എന്നു റിപ്പോർട്ട് ചെയ്യുന്നു.പുനർനിർമ്മാണം ജനങ്ങൾ തിരഞ്ഞെടുത്തു പ്രതിപക്ഷത്തിരുത്തിയ വരുടെയും മുൻഗണനാ വിഷയമാണല്ലോ. അവർ അത് അവഗണിച്ചു , ക്രമ സമാധാന പ്രശ്നങ്ങൾ ഉണ്ടാക്കി സംസ്ഥാനത്തിൻറെ പരിമിത വിഭവങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിനെ കുറിച്ച് ലേഖനം മൗനം പൂണ്ടതെന്തെ? കാലത്തി നൊപ്പം സമൂഹം മാറേണ്ടതിനെ കുറിച്ച് ഒന്ന് വിശദീകരിക്കൻ പോലും മിനക്കെടാതെ ഹിന്ദു വിശ്വാസികൾ ഒന്നടങ്കം അടഞ്ഞ മനസ്സും ചിന്തയും ഉള്ളവരാണെന്നു സ്ഥാപിക്കാൻ കോൺഗ്രസ്സും ബി ജെ പിയും വ്യഗ്രതപ്പെടുന്നതിൽ സി ആർ പി ഒരസ്വഭാവികതയും കാണുന്നില്ല .
NB:- ശ്രീ സി ആർ പരമേശ്വരൻ മലയാളനാട് വാരികയിൽ എഴുതിയ ലേഖനം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം.
[dropcap]കേ[/dropcap]രളം അഭിമുഖീകരിക്കുന്ന ഏക പ്രശ്നം അതാണെന്ന മട്ടില്‍ എല്ലാവരും ശബരിമലയെ കുറിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു.കേ
ഒരു നല്ല ശതമാനം മലയാളികള്‍ രണ്ടു മാസം മുന്‍പ് ഒരു പ്രളയക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവരായിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ പ്രളയബാധിതരെ പുനരധിവസിക്കാന്‍ ശ്രമിക്കേണ്ട ഭരണകൂടം അതിന്റെ ഊര്‍ജ്ജം മുഴുവന്‍ ശബരിമലയിലെ കഥയില്ലാത്ത ഒരു വിജയത്തിനും ദീര്‍ഘകാല വോട്ടു സമ്പാദനത്തിനും സമര്‍പ്പിച്ചിരിക്കുന്നു.
എന്നെ സംബന്ധിച്ചിടത്തോളം, ഇന്നത്തെ ശബരിമലയുടെ അസ്തിത്വവും പ്രാധാന്യവും ബെവറേജസ് കോര്‍പ്പറേ
മതത്തിന്റെ കാര്യങ്ങളില്‍ മാത്രം ഞാന്‍ യുക്തിവാദികളോട് സമീ
മതവിശ്വാസമില്ലാത്ത ഞാനടക്കമുളളവര്‍ക്ക് ശബരിമലയെ സംബന്ധിച്ച ചരിത്രം, ഇതിഹാസം, നരവംശശാസ്ത്രം, സ്ത്രീശരീരശാസ്ത്രം എന്നിവയെ കു
ശബരിമലയെ ലാഭകരമായ ഒരു വ്യാപാരസ്
ഞാന്‍ ശബരിമലവിധിയെ അനുകൂലിക്കു
ഏത് അനാചാരനിര്മ്മാര്ജ്ജനചി
ഈ പൊതുതാല്‍പ്പര്യ ഹര്‍ജിയിലും വിധിയിലും വിധി നടത്തിപ്പിലും ഒരുപാട് ആകസ്മിതകളുണ്ടായി. ഈ ഹര്‍ജി സമര്
ഏറ്റവും വലിയ അസംബന്ധം ലിംഗ
ഈ വിധി നടപ്പാകുന്നതില്‍ ഏറ്റവും വേദനിക്കുന്നത് സ്വമേധയാ തെരുവില്‍ ഇറങ്ങിയ കേരളത്തിലെ ഹിന്ദുസ്ത്രീകളാണ്. ഇവരുടെ പ്രബുദ്ധതാനിലവാരം രാജസ്ഥാനിലെ സാ
മറ്റു ജഡ്ജിമാരുടെ വിധി സാങ്കേതികത്തികവുള്ളതാകാമെ
സംഘപരിവാറും കോണ്‍ഗ്രസ്സും എല്ലാ ഘട്ടത്തിലും ഈ കേസിന്റെ വിധിയെ കുറിച്ച് ഉദാസീനരായിരുന്നു. മിക്കവാറും പര
മുന്‍പ് പറഞ്ഞ പോലെ, സംഘപരിവാറിനും സി.പി.എമ്മിനും കോണ്‍ഗ്രസിനും ഇത് അപൂര്‍വാ വസരമാണ്. കേരളത്തിലെ ബി
ഇതെഴുതുമ്പോള്‍ കളി പാതിവഴി പോലും ആയിട്ടില്ല. സംഘപരിവാറിന്റെ ഹിന്ദുക്രോഡീകരണം എന്ന ആപത്ത് ഒഴിച്ച് നിര്‍ത്തിയാല്‍ ദൂരവ്യാപക ഫലമുള്ള വിപത്തായി എനിക്ക് തോന്നുന്നത് പിണറായി വിജയന് ഇപ്
നരേന്ദ്ര മോദി ഇന്ത്യയില്‍ മതധ്രുവീകരണം നടത്തിക്കൊണ്ടിരിക്കുന്ന അതേ വി
പിണറായിയുടെ ഈയിടത്തെ പൊതുപ്രസം
പിണറായി വിജയന് ചെയ്തു കൊണ്ടി
കോടതി വിധിക്കെതിരെ തെരുവില്‍ ഇറങ്ങിയവര്‍ അന്ധവിശ്വാസികള്‍ ആയി
ഭൂരിപക്ഷമതം ആപാദചൂഡം പരിഷ്കരി
സാമൂഹ്യമാധ്യമങ്ങളിലും പുറത്തുമായി എനിക്കുള്ള പ്രബുദ്ധരായ പത്തിരുപത് സ്ത്രീ
സര്‍ക്കാര്‍ നവകേരളനിര്മ്മാണത്തെ കുറിച്ച് പറയുന്നു. ഞാന്‍ ഉറപ്പിച്ചു പറയാം. ഒന്നും നടക്കില്ല.അല്ലെങ്കില്‍, പ്രളയത്തിന്റെ ആഘാതം ഇപ്പോഴും നിലനില്ക്കുമ്പോള് വെളിവുള്ളവര്‍ ആരെങ്കിലും പത്തു വോട്ട് കിട്ടാ
