പൂമുഖം POLITICS വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്

വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകളല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്

ഹിന്ദുരാഷ്ട്രത്തിനാവശ്യമായ ഒരു സുസ്ഥിര ഭരണകൂടം

ഇന്നത്തെ സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍  കഴിയും? ഇത്തരം ഒരു സാമൂഹ്യഘടന ഒറ്റയടിക്ക് സാധിക്കുമോ? പക്ഷെ ഒരു കാര്യം ഞാന്‍ ഊന്നിപ്പറയാം. ഇന്ന്‍ പല ചിന്തകളും ആശയങ്ങളും മത്സരങ്ങളില്‍, പോരാട്ടങ്ങളില്‍ പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയതെല്ലാം ഉപയോഗശൂന്യമെന്ന സമീപനം നാം മാറ്റുകയും ശാസ്ത്രീയ നിരീക്ഷണങ്ങള്‍ വളര്‍ത്തുകയും ചെയ്യേണ്ടതുണ്ട്. നാം ആദ്യം നമ്മുടെ രാജ്യത്തെ പറ്റി ചിന്തിക്കണം. ഒപ്പം സുസംഘടിതമായ ഉറച്ച അടിത്തറയുള്ള ഭരണകൂടത്തെ ഉയര്‍ത്തിക്കൊണ്ടുവരണം. ദേശീയതയെ പറ്റിയുള്ള വ്യക്തമായ ഒരു  ആശയം നാം പ്രചരിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ അമ്മയായി കരുതുന്ന ഒരു സമൂഹം ഈ ഭൂമിയില്‍  ജീവിക്കുന്നുണ്ട്. അതിനു അതിന്റേതായ ഒരു ജീവിതരീതിയുണ്ട്. പൊതുവായ ആശയങ്ങള്‍ ഉണ്ട്. പൊതുവായ ലക്ഷ്യങ്ങളുമുണ്ട്. ഈ ഭൂമിയിലെ ദേശീയ സമൂഹമായി അത് കണക്കാക്കപ്പെടണം. ആധുനിക സാമൂഹ്യശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്ന അര്‍ത്ഥത്തില്‍ തന്നെയാണ് രാജ്യം എന്ന വാക്ക് ഞാനിവിടെ പ്രയോഗിക്കുന്നത്. എന്ത് സമൂഹമാണത്? അത് ഹിന്ദുസമൂഹമാണ്. അതുകൊണ്ട് തന്നെ നാം ഈ രാജ്യത്തെ ഹിന്ദുരാഷ്ട്രം എന്നു വിളിക്കും. അതൊരു ചരിത്രപരമായ സത്യമാണ്. ഈ സത്യത്തോടുള്ള അവഗണന എത്ര  ദുരന്തങ്ങളില്‍ കൊണ്ടെത്തിച്ചു. രാഷ്ട്രം വിഭജിക്കപ്പെട്ടു. അതില്പരം വലിയൊരു പരാജയം എന്താണുള്ളത്? ഇന്ന് കാശ്മീര്‍ പോലെ മറ്റു പലഭാഗങ്ങളെ പറ്റി സമാനമായ ആശയങ്ങള്‍ ആളുകള്‍ പ്രോത്സാഹിപ്പിക്കുന്നു. അതിനു കാരണം നമ്മുടേത്‌ ഹിന്ദു രാഷ്ട്രമാണ് എന്ന ചരിത്ര സത്യത്തെ തമസ്കരിച്ചത് മാത്രമാണ്.

ഇവിടെ കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്  ഇത്തരം പാതിവെന്തതും, വികൃതമായതുമായ ആശയങ്ങളാല്‍ നയിക്കപ്പെടരുത് എന്നാണു. മറ്റു പ്രാസംഗികരെ പോലെ ഞാന്‍ നിങ്ങളുടെ മേല്‍ പ്രശംസകള്‍ ചൊരിയാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങളെ രാജ്യത്തിന്റെള നേടുംതൂണുകള്‍ എന്ന് അവര്‍ വിളിച്ചു. പക്ഷെ ഒരു രാഷ്ട്രം ഇത്തരം തൂണുകളാല്‍ താങ്ങി നിരത്തപ്പെടുകയില്ല. ഞാന്‍ നിങ്ങളെ രാജ്യത്തിന്റെ സേവകര്‍ എന്ന് മാത്രമേ  വിശേഷിപ്പിക്കുകയുള്ളൂ. നിങ്ങള്‍ രാജ്യത്തിന്‌ വേണ്ടി കഴിവിന്റെ പരമാവധിജോലി ചെയ്യണം എന്ന്  മാത്രമേ ഞാന്‍ പറയുകയുള്ളൂ. തങ്ങളുടെ  ഊര്‍ജ്ജത്തിന്റെ അവസാന കണിക പോലും തങ്ങളുടെ രാജ്യത്തിനായി പണയം വെക്കുന്ന യുവത ജീവിക്കുന്ന ഒരു രാജ്യത്തിന്‌ മാത്രമേ മുന്നോട്ടു കുതിക്കാന്‍ സാധ്യമാവുകയുള്ളൂ. തൊഴിലിനോടും, പെരുമയോടും, ധനത്തോടുമുള്ള പ്രലോഭനങ്ങളെ രാഷ്ട്രത്തിന്റെ ബലിപീഠത്തില്‍ ഉപേക്ഷിക്കാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു. അതില്‍ മാത്രമാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും  ആനന്ദം കുടികൊള്ളുന്നത്.

പരിഭാഷയും കുറിപ്പും : ഗോവര്‍ദ്ധന്‍

end line

Comments
Print Friendly, PDF & Email

You may also like