നാലായി മടക്കിയ നിഗൂഢതകൾ
എം. നന്ദകുമാറിന്റെ “നാലായി മടക്കിയ നാല് കടലാസുകൾ” എന്ന കഥ ലളിതമെന്ന് തോന്നിപ്പിക്കുന്ന ഘടനയ്ക്കുള്ളിൽ സങ്കീർണ്ണമായ ദാർശനിക തലങ്ങളും വായനാനുഭവത്തിന്റെ നിഗൂഢതകളും ഒളിപ്പിച്ചുവെച്ച മികച്ചൊരു സൃഷ്ടിയാണ്. ശരിക്കും പറഞ്ഞാൽ വായനക്കാരനെ കെണിയിലാക്കുന്ന എഴുത്ത്. ആദ്യവായനയിൽ സാധാരണ ഗതിയിലുള്ള മൂന്ന് അനുഭവക്കുറിപ്പുകളായി തോന്നിപ്പിക്കുമെങ്കിലും, ഘടനകൊണ്ട് വായനക്കാരനെ ബോധപൂർവ്വം കുരുക്കിലാക്കുന്ന ഒരു ‘മെറ്റാഫിക്ഷൻ’ പരീക്ഷണമാണ് ഈ കഥ. പ്രമേയവും ഘടനയും നോക്കിയാൽ നമുക്ക് കാണാം ജീവിതത്തിന്റെ മൂന്ന് ഭാവങ്ങളെ. ബാല്യകാലത്തെ കളി, യൗവനത്തിലെContinue Reading





















