അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തിയ ഫിഫ വേൾഡ് കപ്പിന് തിരശ്ശീല വീണിരിക്കുകയാണ്. കളിയുടെ തുടക്കം തൊട്ട് പ്രവചിക്കപ്പെട്ടവയും ഫിഫ ടോപ്പ് സീഡ് ടീമുകളുമായ ഫ്രാൻസും സ്പെയിനും അർജന്റീനയും ഇംഗ്ലണ്ടും സെമിഫൈനലിൽ കളിച്ചു. ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിൽ റോഡ്രിയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ സ്പാനിഷ് ടീം ഫൈനലിലും കളിയുടെ സമസ്ത മേഖലകളിലും മുന്നിട്ട് നിന്ന് എക്സ്ട്രാ ടൈമിൽ വില്യംസിന്റെ പാസിൽ ഹെറാൻ ടോറസ് അടിച്ച ഗോളിൽ ജയിച്ചു. അർജന്റീന ചിത്രത്തിലേ ഉണ്ടായിരുന്നില്ല. എമിലിയാനോ മാർട്ടിനസിന്റെ സേവുകൾ ആണ് ലീഡ് കുറയാൻ കാരണം. രണ്ടാം പകുതി തീരും മുമ്പ് രണ്ടാമത്തെ മഞ്ഞക്കാർഡ് കിട്ടിയ അർജന്റീനയുടെ മിഡ് ഫീൽഡർ എൻസോ ഫെർണാണ്ടസസിന് പുറത്ത് പോകേണ്ടി വന്നത് അവരുടെ തകർച്ചയ്ക്ക് ആക്കം കൂട്ടി. സ്പാനിഷ് യുവ നിരയെ കുറേക്കാലമായി പരിശീലിപ്പിച്ച ലസ് ഡെലാ ഫ്യൂവന്റെയുടെ പദ്ധതികളെല്ലാം റോഡ്‌റിയും കൂട്ടരും കൃത്യമായി നടപ്പിലാക്കി. പോർച്ചുഗലിനെയും ഫ്രാൻസിനെയുമൊക്കെ ആധികാരികമായി തോൽപ്പിച്ചാണ് സ്‌പെയിൻ ഫൈനലിൽ എത്തിയത്. പത്തൊൻപത് കാരനായ യമാൽ യൂറോകപ്പിന് പുറമെ ആദ്യമായി കളിച്ച ലോക കപ്പിലും വിജയിയായി. 38 മത്സരങ്ങളിൽ അപരാജിതരായി തുടരുന്ന റെക്കോർഡും സ്പെയിൻ ടീമിന് തന്നെ.

തുടർച്ചയായി രണ്ടാം ലോക കപ്പ് ഫൈനലിൽ മെസ്സി തന്റെ ടീമിനെ എത്തിച്ചു. ആറു ലോക കപ്പുകൾ, 21 ഗോളുകൾ, ഇത്തവണയും ഗോൾഡൻ ബൂട്ട് നേടിയ എംബാപ്പെയ്ക്ക് പിന്നിൽ 8 ഗോളുകളുമായി മെസ്സി രണ്ടാമത്. അൾജീരിയയ്‌ക്കെതിരെ ഹാട്രിക്കോടെയാണ് കളി തുടങ്ങിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടുമായുള്ള മത്സരത്തിലെ രണ്ട് അസിസ്റ്റുകളും നിർണ്ണായകമായി.
48 രാജ്യങ്ങൾ മത്സരിച്ച ആദ്യ ലോക കപ്പായിരുന്നു ഇത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ആശയം വിജയകരമായി നടപ്പിലായി എന്ന് പറയാം. കുറോസോവ, കേപ്പ് വെർദേ പോലുള്ള ചെറിയ രാജ്യങ്ങളും തങ്ങളുടെ സാന്നിധ്യം ഗംഭീരമാക്കി. കേപ്പ് വെർദേ ലീഗ് മത്സരങ്ങളിൽ സ്പെയിനിനോട് സമനില പിടിച്ചു. നാല്പതുകാരനായ അവരുടെ ഗോൾ കീപ്പർ വോസിഞ്ഞയുടെ പ്രകടനം ഗംഭീരമായിരുന്നു.
ലോകകപ്പിൽ മത്സരിച്ച പത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഒൻപതും റൌണ്ട് ഓഫ് 32 ൽ എത്തി. ഏഷ്യൻ രാജ്യങ്ങളിൽ പ്രതീക്ഷ നൽകിയ ജപ്പാൻ രണ്ടാം റൗണ്ടിൽ ബ്രസീലിനോട് തോറ്റ് പുറത്തായി. കോംഗോ, ഐവറി കോസ്റ്റ്, ഘാന, ഈജിപ്ത്ത് എന്നീ രാജ്യങ്ങളുടെ പോരാട്ട വീര്യം പ്രശംസനീയമാണ്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്റ്റ് ആയ മൊറോക്ക നെതെർലാൻസിനെ രണ്ടാം റൗണ്ടിൽ ടൈ ബ്രെക്കറിൽ മറികടന്നു. ജർമ്മനി പരുക്കൻ അടവുകളുമായി എത്തിയ പരാഗ്വേയോടാണ് ടൈ ബ്രെക്കറിൽ പരാജയപ്പെട്ട് പുറത്തായത്. കഴിഞ്ഞ തവണത്തെ സെമിഫൈനലിസ്‌റ്റുകളായ മൊറോക്കോ ഫ്രാൻസിനോട് തോറ്റാണ് പുറത്തായത്. അവരുടെ ഇസ്മായിൽ സൈബെറിയ്ക്ക് പരിക്ക് കാരണം കളിയ്ക്കാൻ പറ്റാതായത് തിരിച്ചടിയായി . ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ മികച്ച ടീം ആയിരുന്നെകിലും പ്രീ ക്വാർട്ടറിൽ സ്പെയിനിനോട് പരാജയം സമ്മതിക്കേണ്ടി വന്നു. അവരുടെ മധ്യനിര ശക്തമായിരുന്നെങ്കിലും ടീമിന് പോരാട്ട വീര്യം കുറവായിരുന്നു.
ചൂട് കാരണം ഹൈഡ്രേഷൻ ബ്രെക്ക് നൽകിയതിൽ ഏറെ വിവാദങ്ങൾ ഉണ്ടായി. കളിയുടെ റിഥത്തെ അത് ബാധിക്കുന്നതായി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ഫൈനലിൽ വിനോദ പരിപാടികൾ ഉൾപ്പെടുത്താൻ ഇടവേള നൽകിയത് 20 മിനുട്ട് ആണ്. റെഡ് കാർഡ് വാങ്ങി പുറത്തു പോയ അമേരിക്കൻ കളിക്കാരൻ ബാലഗോനെ തിരിച്ചെടുക്കാൻ ഫിഫയെ അമേരിക്ക സ്വാധീനിച്ചത് ഫിഫയുടെ വിശ്വാസ്യതയ്ക്ക് പോറലേൽപ്പിച്ചു.
തുടർച്ചയായി മൂന്നാം സെമിഫൈനലിസ്റ്റിൽ എത്തിയ പരിശീലകൻ ദെഷാംപ്സിന്റെ ഫ്രാൻസ് ടീം സെമി ഫൈനൽ കളിക്കുന്നത് വരെ എതിരാളികളുടെ പേടിസ്വപ്നമായിരുന്നു ഒലീസ നയിക്കുന്ന മധ്യ നിര. എംബാപ്പെ, ഡിബാല, ബാർക്കോളി എന്നിവരാൽ സമൃദ്ധമായ ആക്രമണ നിര, മികച്ച പ്രതിരോധം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സ്പെയിനിന്റെ പന്തടക്കത്തിൽ ഫ്രാൻസിന് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. സെമി ഫൈനലിൽ 2-0 ന് അവർ പുറത്തായി . ടൂർണമെന്റിലെ ശ്രദ്ധകേന്ദ്രമായി നോർവ്വേയും ഗോളടി മെഷീൻ ഹാലൻഡും. പ്രീ ക്വാർട്ടറിൽ ബ്രസീലിനെ തോൽപ്പിച്ചാണ് അവർ ക്വാർട്ടറിൽ എത്തിയത്. ക്വാർട്ടറിൽ മെക്സിക്കൻ തിരമാലകൾ അതിജീവിച്ചെത്തിയ ഇംഗ്ലണ്ട് അവരെ തോൽപ്പിച്ചു. നോർവ്വെയുട കളി കഴിഞ്ഞുള്ള Viking ആഘോഷത്തുഴയലും ശ്രദ്ധ പിടിച്ചു പറ്റി.
ബെല്ലിങ്ഗാം, ഹാരി കെയിൻ എന്നിവർ നല്ല ഫോമിലായിരുന്നു. അർജന്റീനയുമായുള്ള സെമി ഫൈനലിൽ 82 മിനുട്ട് വരെ 1-0 നു മുന്നിട്ട് നിന്നിരുന്ന തുഹാലിന്റെ കുട്ടികൾ അമിതമായി പ്രതിരോധത്തിലേക്ക് ചുരുങ്ങിയത് വിനയായി. ഈസോ ഫെർണാണ്ടസിന്റെ സമനില ഗോളും ഇഞ്ചുറി ടൈമിലെ ലൗറ്റാറോ മാർട്ടിനസിന്റെ ഹെഡ്ഡർ ഗോളും അവരുടെ ലോക കപ്പ് സ്വപ്നങ്ങളുടെ മേൽ ആണിയടിച്ചു. കേപ് വേർദ, ഈജിപ്‌റ്റ്, സ്വിസ്സ് ടീമുകളേതിരെയുള്ള നോക്ക് ഔട്ട് മാച്ചുകളിലും അർജന്റീന അവസാന നിമിഷങ്ങളിലാണ് തിരിച്ചു വന്ന് ജയിച്ചത്.
കളിക്കാരെല്ലാം ക്ലബ്ബുകളിലേക്ക് മടങ്ങിപ്പോകും. സ്പാനിഷ് ക്ലബ്ബുകളായ അത്ലറ്റിക്കോ മാഡ്രിഡ് , ബാഴ്സലോണ ടീമുകളയിൽ നിന്നാണ് ഏറ്റവും കൂടുതൽ കളിക്കാർ ഫൈനൽ കളിച്ചത്.
ലോക കപ്പിലെ ഓരോ നിമിഷവും ആസ്വാദ്യകരമാക്കിയത് സാമൂഹ്യ മാധ്യമങ്ങളാണ്. പത്രങ്ങളിലോ ടെലിവിഷനിലോ മുമ്പ് വരുന്നതിന് മുമ്പ് യഥാസമയം ഓരോ വിശേഷങ്ങളും ചർച്ചയായി, ട്രോളായി, വൈറലായി. ഫ്ലെക്സുകളുടെ എണ്ണത്തിൽ വർധനയുണ്ടായ കേരളത്തിൽ ഫൈനൽപ്പിറ്റേന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തത് ഫുടബോൾ ഫീവറിന്റെ ആധിക്യത്തിന്റെ ലക്ഷണമാണ്.


കവർ : ജ്യോതിസ് പരവൂർ
