പൂമുഖം LITERATUREകവിത ഭാഗ്യസൂക്തം

ഭാഗ്യസൂക്തം

കരുക്കൾ തെറ്റിയെന്നേക്കും
കാടുകേറിപ്പോയവർ
വിഷം തീണ്ടി സ്വരൂപത്തെ
വിരഹത്താൽ വികലമാക്കിയോർ

ചീട്ടെടുത്തു വേഗത്തെ
കശക്കി പങ്കുവെച്ചവർ
ഉദാസീനക്കുണുക്കിട്ട്
കളിവട്ടത്തിൽ തോറ്റവർ

പണമായ് നണ്ണിയക്കത്തെ
പരിഭാഷപ്പെടുത്തിയോർ
നാളെയെന്നൊറ്റ നാളത്തിൽ
തീ പിടിച്ച് തുലഞ്ഞവർ

നടിക്കാ, നെഴുതാനേതോ
സർഗവിഭ്രമ ബാധയിൽ
നാടുനീങ്ങും നിരാധാരർ
നല്ലയിന്നു മുടിച്ചവർ

ഭാവി – ഭാഗധേയമായൊറ്റി
ഭൂതാവേശിതരൊക്കെയും
ഭാഷയിലർത്ഥമെത്തിക്കും
ഭാരത്തിലാണ്ടുപോയി ഞാൻ..!

കവര്‍: സുധീര്‍ എം എ

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.