കവിത (Page 26)

ആഭിചാരത്തിൻ കളത്തിൽ കരിമ്പുകയേറ്റിപ്പുകഞ്ഞു കർപ്പൂരംആസുരമേതോ ജപത്തിൽ വിറ കൊണ്ടുരാവിൻ നിഗൂഢ സങ്കേതംമന്ത്രക്കളത്തിൻ നടുക്കായിരിപ്പു-ണ്ടനങ്ങാതിരുതലമൂരിമണ്ണു മണക്കും കറുത്തോരുടലിനെചൂഴുന്നു പ്രാണന്റെ ഭീതിവെട്ടമെത്താത്തൊരിരുണ്ട മാളത്തിന്റെഗന്ധം പരതി പരതി ,കുത്തിത്തറയ്ക്കും വെളിച്ചത്തിൽ നൊന്തുനൊ-ന്താകെ ചുരുണ്ട കുരുടിമാട്ടും നിഴൽക്കുത്തുമായ് ശത്രു സംഹാരപൂജ കൈക്കൊള്ളുന്നു രാത്രി..അജ്ഞാതമേതോ നിധി തൻ ദുരൂഹമാംവാതിൽ തിരക്കുന്നു ധാത്രി..ആർപ്പുവിളികൾ, ജപങ്ങൾ വെളിപാടുകൊള്ളുന്ന ദുർദേവവൃന്ദം..അസ്ഥികൾ പൊട്ടിത്തെറിക്കുന്ന ഹോമത്തിനൂർജ്ജം പകരുമഥർവ്വം!പൊങ്ങും ദുരയുടെ തീയിലിരുതലപൊള്ളിപ്പിടഞ്ഞു കുതറിമന്ദം മൃതിയെപ്പുണരുന്ന ജീവന്റെസ്പന്ദം നിലയ്പ്പതും നോക്കിഇഷ്ടവരത്തിനായ് രക്തദാഹം പൂണ്ടൊ-രന്ധവിശ്വാസക്കളത്തിൽകണ്ണു കലങ്ങി വിമൂകനായി തലകുമ്പിട്ടിരിക്കയോContinue Reading

കൈവിട്ടുപോയകുഞ്ഞുങ്ങളുടെചൂരു൦ തിരഞ്ഞ്നാൽക്കാലികളെപ്പോൽകരിപിടിച്ച കണ്ണുനീ൪ച്ചാലു൦തള൪ന്ന തൊണ്ടയുമായ്അലയുന്ന അമ്മമാ൪ ഇരിക്കുകയു൦കിടക്കുകയു൦ ചെയ്യുന്നമണ്ണിൽ നിന്ന്നീരാവിക്കൈകളുമായ്വന്നുമ്മവെയ്ക്കുന്നുമക്കൾ രാവിലാകാശ൦ നിറയെനിറകണ്ണുകൾ മരുഭൂവിൽഇറ്റുവെള്ള൦പോലെവേദനകൾ നക്കിയെടുത്തഅമ്മക്കോലങ്ങൾ.Continue Reading

ചിലര്‍ പൂട്ടിയിട്ട വീടു പോലിരിക്കും.ആളുണ്ടായിരുന്നു,ഇപ്പോഴില്ല.ഒച്ചയനക്കമുണ്ടായിരുന്നു,ഇപ്പോഴില്ല.അടിച്ചു തുടച്ചു വൃത്തിയാക്കിയിരുന്നു,ഇപ്പോഴില്ല.പടിവാതില്‍ തുറന്നിട്ടിരുന്നു,ഇപ്പോഴില്ല.പാചകം ചെയ്യുമൊച്ചയുംമണവുമുണ്ടായിരുന്നു,ഇപ്പോഴില്ല.ചിരിയും കരച്ചിലുമുണ്ടായിരുന്നു,ഇപ്പോഴില്ല.അടക്കം പറച്ചിലും പൊട്ടിത്തെറിയുമുണ്ടായിരുന്നു,ഇപ്പോഴില്ല.കാലൊച്ചയും നിശ്ശബ്ദതയുമുണ്ടായിരുന്നു,ഇപ്പോഴില്ല. എന്നാലിപ്പോഴുണ്ട്,കരിയിലകള്‍ നിറഞ്ഞ മുറ്റംനനവില്ലാതെ വാടിപ്പോയ ചെടികള്‍പൊടി നിറഞ്ഞ ഉമ്മറംമാറാല കെട്ടിയ വാതിലുകള്‍ഓര്‍മ്മയറ്റതായിഎന്നെങ്കിലുമാരെങ്കിലുംതിരിച്ചെത്തുമെന്നു പോലുമറിയാതെഏതോ കാല ഓര്‍മ്മകളിലാണ്ട് പൂട്ടിയിട്ട വീടുകള്‍ പോലെചിലര്‍ കവർ : ജ്യോതിസ് പരവൂർContinue Reading

ജീവിക്കാൻ ഗതിയില്ലാതെ നാട് വിട്ടു,നാടിനെ വേണ്ടാത്തവരെ,നാടും മറക്കാൻ തുടങ്ങി. കാത്തിരുന്ന അവധിക്കാലംനാട്ടിലെന്ന സന്തോഷം,എങ്കിലുമുണരാത്ത നാട്.എന്നോ മറന്നു നാടിനെ,മുറിവുണങ്ങാത്തൊരകൽച്ചയായ്. അന്ന് ബാല്യത്തിലുള്ളവർ, നാട് വിടാത്തവർ,ഇന്ന് മുതിർന്നവർ, നാടിനും പരിചിതർ.സൗഹൃദങ്ങൾ, കളിക്കൂട്ടുകാർതിരക്കിന്റെ തുരുത്തുകളിലെവിടെയോ. പവിഴമല്ലിപ്പൂമണക്കും മുറ്റം,മയിലുകളുടെ നിലവിളി.കാലം തെറ്റിയ മഴ,പുഴയുണങ്ങി പൊതുവഴിയായി. തിളയ്ക്കുന്ന, നീണ്ടൊരുച്ചവെയിലിൽമറുവിളി കേൾക്കാതെ മടങ്ങുകയാണ്,നിശബ്ദതയുടെ കനവും പേറി,ഒറ്റയ്ക്കെന്ന വിഷാദത്തെയും കൂട്ടി. നാട് വിട്ടവരെ നാടിനുംവേണ്ടാതായോ?നാടിനെ വേണ്ടാത്തവരെ,നാടും മറന്നോ? കവർ : ജ്യോതിസ് പരവൂർContinue Reading

പ്രണയിക്കുന്നരണ്ടാണുങ്ങൾ തമ്മിൽ കണ്ടുമുട്ടുമ്പോൾഅവർക്ക് മാത്രം മണക്കുന്ന ഒരു സുഗന്ധംഅന്തരീക്ഷത്തിൽവലയം ചെയ്യും! കണ്ണുകളിൽ നിന്ന് കണ്ണുകളിലേക്ക് പ്രണയദൂതുമായിഒരു ഹംസംചിറകടിച്ചു പറക്കും! നാലുമണിപ്പൂവുപോലെഒന്ന് തൊടാനുള്ള പൂതി വിരലുകളെ മുകരും.അവർ മാത്രമുള്ള ഒരുലോകം ശൂന്യതയിൽ രൂപം കൊള്ളുകയുംഉടലുകൾ മോഹംകൊണ്ട് അവിടേക്കുള്ള കപ്പൽ പണിയുകയും ചെയ്യും! പ്രണയികളായ പുരുഷന്മാർമേനികൊണ്ട് വരച്ച ചിത്രങ്ങളിൽആശയുടെ കടലിരമ്പാറുണ്ട്! അവരുടെ ഉള്ളാഴങ്ങളിൽസ്നേഹത്തിന്റെ ചെതുമ്പലുകളിളക്കികാമത്തിന്റെ സ്രാവുകൾ ഇരയെ വിഴുങ്ങാനുള്ള വെമ്പലോടെ എപ്പോഴും നീന്തിത്തുടിക്കും! പൂവിട്ട ചില്ലകൾതാഴ്ത്തിഇണ ചേക്കേറുന്നതും കാത്തിരിക്കുന്ന പൂമരങ്ങളായിഅവരുടെ കണ്ണുകളിളകും! പ്രണയിക്കുന്നരണ്ട്Continue Reading