പൂമുഖം LITERATUREകവിത ചിത്രത്തില്‍

ചിത്രത്തില്‍

1
ഗിഥാര്‍ വായിക്കുമൊരാളെ
അയാള്‍ ചിത്രത്തിലാക്കി
ചുവരില്‍ തൂക്കി.

ഗിഥാര്‍ വായിച്ചിരുന്ന ആള്‍
ഇല്ലാതായിട്ടും
ചിത്രത്തിലെ ആള്‍
ഗിഥാര്‍ വായിച്ചുകൊണ്ടേ
അനശ്വരനായി.

2
അയാള്‍ വരച്ച പൂക്കള്‍
യഥാര്‍ത്ഥ പൂക്കളേക്കാളും
നിറമുറ്റതായി.

തേന്‍ നിറയ്ക്കാന്‍
മറന്നു പോയതിനാല്‍
പൂമ്പാറ്റകള്‍ വന്നതേയില്ല.

3
കമിതാക്കളെ അയാളും
വരഞ്ഞിട്ടുണ്ട്.
രഹസ്യമായി
ചുംബിക്കുന്നതായി.

ചുംബിക്കുമ്പോള്‍
അവര്‍ മറന്നു പോയ ലോകത്തെ
ചിത്രം
മറവില്ലാതെ കാട്ടി.

കവർ: വിൽസൺ ശാരദ ആനന്ദ്

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.