കാലാൾ 4
അധ്യായം – 4 തടവറയ്‌ക്ക് അതിന്‍റേതായ പ്രത്യേക നിയമങ്ങളുണ്ട്. നിയമങ്ങളും നടപടികളും തമ്മില്‍ മിക്കപ്പോഴും വൈരുദ്ധ്യങ്ങള്‍ സംഭവിക്കുന്നു. സൂപ്രണ്ട് പുലികേശന്‍ സാറിന്‍റെ ഭരണത്തിന്‍ കീഴില്‍ നിയമങ്ങളും നടപടികളും രണ്ടും അദ്ദേഹം നിശ്ചയിക്കുന്നതാണ്. ശിവരാജിന്‍റെ കാര്യത്തില്‍ അവ എന്നും കഠിനമായിരുന്നു. നാല് വര്‍ഷം മുഴുവന്‍ ശിവരാജിനെ അദ്ദേഹം രാവും പകലും ഒറ്റമുറിയില്‍ ബന്ധിച്ചു; പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ ഏകാന്തതടവില്‍ വെയ്‌ക്കാന്‍ ജയില്‍ നിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും. തൊട്ടടുത്ത മുറികളിലെല്ലാം മാനസീക രോഗികള്‍;Continue Reading




















