ഓ പനിനീർപൂവേ,
നിനക്ക് രോഗം ബാധിച്ചിരിക്കുന്നു…
അലമുറയിടുന്ന പാതിരാക്കാറ്റിൽ
പാറിനടക്കുന്ന ഒരു അഗോചരകീടം
നിന്റെ സുരതാനന്ദത്തിന്റെ
മലർശയ്യ തിരിച്ചറിഞ്ഞിരിക്കുന്നു!
അതിന്റെ കപട-നിഗൂഢദാഹം
നിശ്ചയം നിന്റെ ഉയിരെടുക്കും!
വിവർത്തനം: സന്ന്യാസു
Original Poem
The Sick Rose by William Blake
O Rose thou art sick,
The invisible worm
That flies in the night,
In the howling storm,
Has found out thy bed
Of crimson joy:
And his dark secret love
Does thy life destroy.
Comments
