Like the kindi,
absently left in the portico,
was stolen during night,
a hill on the paddy fields
disappeared before dawn.
Where all they searched,
the rain and the sun!
On the flank of a hill
that survives yet
is my home.
Now all hills
go for roadworks,
patting to sleep
the wailing homes.
Panthalam hill, Poothra hill
Puliyaara hill, Para hill
Chola hill, Chantha hill
Karimpana hill . . . . . .
When the names are called
come in line,
get in to trucks and
get down where told.
The way now levelled, stay
bearing the eight-lane road.
Over the head,
‘zoom’,time will fly; stir not!
O wind! O sea!
O swaying coconut fronds!
We shall now be on either side,
may not ever meet again.
Like Narayani in the Basheer-story
threw a twig into sky,
you too should show some signal.
I shall be waiting.
Kindi: Bell-metal pitcher with a snout
മൂലകവിത: കാറ്റേ, കടലേ..
പി. പി. രാമചന്ദ്രൻ
ഉമ്മറക്കോലായില്‍ നിന്ന്
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്
പുലര്‍ച്ചയ്ക്ക് കാണാതായി.
മഴയും വെയിലും
എവിടെയെല്ലാം തിരഞ്ഞു!
പിന്നെയും ബാക്കിയായ
ഒരു കുന്നിന്റെ പള്ളയ്ക്കാണ്
എന്റെ വീട്.
ഇപ്പോള്‍ കുന്നുകളെല്ലാം
റോഡ് പണിക്ക് പോകുന്നു
കരയുന്ന വീടുകളെ
ഉറക്കിക്കിടത്തിക്കൊണ്ട്.
പന്തലംകുന്ന്, പൂത്രക്കുന്ന്
പുളിയാറക്കുന്ന്, പറക്കുന്ന്
ചോലക്കുന്ന്, ചന്തക്കുന്ന്
കരിമ്പനക്കുന്ന് . . . . .
പേരു വിളിക്കുമ്പോള്‍
വരിവരിയായി വന്ന്
ലോറിയില്‍ കയറണം,
പറഞ്ഞ സ്ഥലത്ത് ഇറങ്ങണം.
നിരപ്പാക്കിയ നിലയില്‍
എട്ടുവരിപ്പാത ചുമന്നു നിന്നു കൊള്ളണം.
തലയ്ക്കുമീതെ കാലം
‘ശൂം’ ന്നു പായും, അനങ്ങരുത്!
കാറ്റേ, കടലേ
തെങ്ങോലകളേ,
നമ്മള് അപ്പുറത്തും
ഇപ്പുറത്തുമാകാന്‍ പോകുന്നു.
ഇനി കാണാന്‍ പറ്റിയെന്നുവരില്ല.
ബഷീറിന്റെ കഥയിലെ നാരായണി
ആകാശത്തേക്ക് ചുള്ളിക്കമ്പെറിഞ്ഞത്പോലെ
നിങ്ങളെന്തെങ്കിലും അടയാളം കാട്ടണം,
ഞാന്‍ നോക്കിയിരിക്കും.