വൈ എ സാജിദ

വൈ.എ.സാജിദ
സ്വദേശം തൃശൂർ.
യുഎഇ യിൽ കുടുംബവുമായി പ്രവാസ ജീവിതം .കഥ,കവിത,ലേഖനങ്ങൾ എന്നിവ ആനുകാലികങ്ങളിൽ എഴുതാറുണ്ട്. പാം ചെറുകഥാ പുരസ്കാരം,യൂത്ത് ഇന്ത്യയുടെ അക്ഷര തൂലിക പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.നിരവധി ആന്തോളജികളിൽ രചനകൾ പ്രസിദ്ധമായിട്ടുണ്ട്."സ്വോൺ റിവറിലെ വർണ്ണമരാളങ്ങൾ" "ഇലത്തണുപ്പിലെ മഴത്താളങ്ങൾ"എന്നിവ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ. യാത്രയും വായനയും എഴുത്തും ഇഷ്ടപ്പെടുന്നു.

പേര് മാഞ്ഞോ ;മറന്നോ ?മയ്യത്തെടുക്കാനായെന്നാരോമൊഴിയുന്നേരം…നിദ്രയിലാണ്ട കുഞ്ഞിനെപ്പോൽനീണ്ടു നിവർന്നു കിടക്കുന്നുആകെ പൊതിഞ്ഞു മറഞ്ഞ്അതങ്ങനെ ..നിർമ്മലം,നിശ്ചലം,നിഷ്കളങ്കം.. നട്ടു നനച്ച മൈലാഞ്ചിത്തൈകുടഞ്ഞിട്ട തളിരിലനുള്ളുകൾകർപ്പൂരമലിഞ്ഞ നീരിൽ തുടിക്കുന്നു ..ദേഹിയിലലിയാൻദേഹംചേർന്നമരാൻതുണയായനുഗമിക്കാൻ ..അതെത്രപവിത്രം;പരിമളം;പരിശുദ്ധം….. അനുവാദമാരാഞ്ഞരുളിയ തനുവിൽഅവസരമില്ലിനിയൊട്ടുമില്ലെന്നനിനവിൽ,വിരൽ തൊട്ടുവാർന്ന തെളിനീരാൽപകരും അന്ത്യസ്നാനത്തിനിടയിൽജരാ നരകളിലൂടൊഴുകി പരക്കുന്നുപാശമായേകിയ വാത്സല്യമുത്തുകൾ .അതൊരനുഭവവേദ്യം …അനഘം,അനന്തം,അതീന്ദ്രിയം …. മന്ദസ്മിതത്താൽ തിളങ്ങുമാമധരംവെമ്പുന്നുവോമൊഴിയുവാനായെന്തോ?അറിവിന്നാദ്യാക്ഷരം പകർന്ന;പ്രാർത്ഥനാ മന്ത്രങ്ങളുതിർത്തുപരിപൂതമാം ചൊടികൾവിടപറയുന്നുവോ?ചേതനയറ്റെങ്കിലും ചൈതന്യമുറ്റുംവദന തേജസ്സിലത് തെളിയവെകാൺമൂനിശ്ശബ്ദം;നിസ്സഹം;നിസ്പന്ദം….. പാദങ്ങളിൽ അന്ത്യോപചാരമർപ്പിക്കേഓർമ്മകളിൽ നിറയുന്നുചൊല്ലി പഠിപ്പിച്ച പാഠങ്ങൾപിച്ചവെച്ചു നടത്തിയതുംപിന്നാലെ പാഞ്ഞതുംപിന്നോരോ ജീവിതച്ചുവടിലുംകാലിടറാതെ പതറാതെമുന്നേറാൻ ശീലിപ്പിച്ചതുംഓർക്കുന്തോറുമത്അമേയം,അപാരം,അവിസ്മരണീയം … പതിയെ അംഗുലീവിടവുകളിൽസ്നിഗ്ധമാംContinue Reading