പ്രമോദ് ശങ്കരൻ (Page 2)

അംബേദ്കറൈറ്റ്. തൃശൂർ സ്വദേശി. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു

മലയാളത്തിലെ മഹാനായ എഴുത്തുകാരൻ മാത്രമല്ല ഏറ്റവും മികച്ച വായനക്കാരന്‍ കൂടിയാണ് എംടി. മലയാളത്തിലെ പുസതകങ്ങളേക്കാള്‍ തന്‍റെ വായനാലോകത്തെ സര്‍ഗാത്മകമാക്കുന്നത് ഇംഗ്ലീഷിലുള്ള പുസ്തകങ്ങളാണെന്ന് എംടി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ലോകസാഹിത്യത്തിന്‍റെ വെെവിദ്ധ്യമാർന്ന ഭാവനകളെ അടുത്തറിയുന്ന വായനാനുഭവമുള്ള ആളാണ് അദ്ദേഹം. ആ നിലക്ക് മനുഷ്യരുടെ സങ്കീര്‍ണമായ ജീവിതാനുഭവാവിഷ്ക്കാരങ്ങളിലൂടെ അദ്ദേഹം കടന്നു പോകുന്നുണ്ട്. എന്നാല്‍ വിശ്വാസാഹിത്യഭാവനയുടെ ഈ സര്‍ഗാത്മക വായനാലോകത്തില്‍ നിന്ന് എംടി തന്‍റെ കൃതികളിലേക്ക് എത്തുമ്പോള്‍ സ്വന്തം ജാതിസ്വത്വത്തിലേക്ക് ചുരുങ്ങുന്നത് കാണാം. എംടീയുടെContinue Reading

എം ടി വിമർശിക്കപ്പെടുന്നു : ഭാഗം 2 മനുഷ്യ സൗന്ദര്യത്തെ കറുപ്പും വെളുപ്പുമെന്നു രണ്ടായി പകുത്തു കൊണ്ട് ആവിഷ്ക്കരിക്കുന്നത് പൊതുവിൽ ‍ എല്ലാ സിനിമയിലും സാഹിത്യത്തിലും കാണാൻ കഴിയും .വെളുത്ത ശരീരങ്ങൾ ‍ ഉദാത്തവും മാതൃകാസൗന്ദര്യത്തിന്റെ പ്രതീകവും ആയാണ് കടന്നു വരാറുള്ളത്. കറുത്ത മനുഷ്യശരീരങ്ങൾ എല്ലായ്‌പ്പോഴും വൃത്തിഹീനവും അവഹേളനാർഹവും ആയി വെളുത്ത ശരീരത്തിൻ്റെ എതിർ‍വശത്ത് അടയാളപ്പെടുത്തപ്പെടുന്നത് ഒരു സാമ്പ്രദായിക രീതിയാണ്. ഈ വിധത്തിൽ സൗന്ദര്യസങ്കല്പത്തെ പിൻപറ്റുന്ന രീതീ എം ടിയുടെContinue Reading

ഭാഗം 1 നാലുകെട്ടിന്റെ ദാരിദ്ര്യം വർഗപ്രശ്നമല്ല മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനും വായനക്കാരനുമായ എംടി എന്ന അതികായന്റെ രചനാലോകത്തെ നവ ജനാധിപത്യ, സാമൂഹ്യ നീതി സങ്കല്പങ്ങളിലൂടെ പുനര്‍വായിക്കുകയാണ് ഇവിടെ. ഏത് സാഹിത്യവും സിനിമയും പല നിലകളിൽ വായിക്കാം. എം ടി യിലും അത്തരം വായനകള്‍ സാദ്ധ്യമാണ്. എം ടി കൃതികളിൽ കേരളത്തിൽ നില നിന്നിരുന്ന സാമൂഹ്യ പെരുമാറ്റ ശീലങ്ങളുടെ ചരിത്ര പരമായ അടയാളപ്പെടുത്തലുകൾ കാണാം. സ്ത്രീ പുരുഷബന്ധങ്ങളുടെ പാരസ്പര്യവും കലഹവുമുണ്ട്. വിപ്ലവവുംContinue Reading

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ടി ശ്രീകുമാറിന്റെ ‘പുനർവായനകളിലെ മാർക്സിസം’ എന്ന പുതിയ പുസ്തകത്തിലെ മാർക്സ്-അംബേദ്‌കർ ചാപ്റ്റർ, ദി ക്രിട്ടിക് മാഗസിൻ “ജാതിയും വർഗ്ഗവും : അംബേദ്കറിസ്റ് മാർക്സിസം സാധ്യമാണോ” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിക്കുകയും പ്രസ്തുത ലേഖനം വ്യാപകമായ വായിക്കപ്പെടുകയും ചെയ്തിരുന്നു. അംബേദ്കറൈറ്റ്‌ പ്രമോദ് ശങ്കരൻ ടി ടി ശ്രീകുമാറിന്റെ നിരീക്ഷണങ്ങളെ ഖണ്ഡിക്കുകയാണ് ഈ ലേഖനത്തിലൂടെ… ടി ടി ശ്രീകുമാർ അംബേദ്കറിസ്റ്റ് മാർക്സിസം സാദ്ധ്യമാണെന്ന തരത്തിൽ ടി. ടി. ശ്രീകുമാർContinue Reading