പൂമുഖം POLITICS പ്രാര്‍ത്ഥിക്കാനുള്ള അവളുടെ അവകാശം

പ്രാര്‍ത്ഥിക്കാനുള്ള അവളുടെ അവകാശം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

നൂറ്റാണ്ടുകളായി മതത്തിൽ തുല്യഅവകാശം ലഭിക്കുന്നതിനായി സ്ത്രീകൾ സമരത്തിലാണ്. പ്രാർഥിക്കുവാനുള്ള അവകാശം മാത്രമല്ല വിഷയം, എല്ലാ ഇടങ്ങളിലേക്കുമുള്ള  പ്രവേശനാവകാശം കൂടിയാണ്. അല്ക ഗാട്ഗിൽ എഴുതുന്നു.

വംബര്‍ 2015:  മഹാരാഷ്ട്രയിലെ ശനി ശിമ്ഗനപുര ക്ഷേത്രം. ഒരു മുതിര്ന്ന പെൺകുട്ടി സ്ത്രീകള്ക്ക് നിരോധനമുള്ള തുറന്ന മണ്ഡപത്തിലേക്ക് കയറിചെല്ലുകയും ശനിവിഗ്രഹത്തിൽ അർച്ച ന നടത്തി ഞൊടിയിടയിൽ രംഗം വിടുകയും ചെയ്യുന്നു. നിരുപദ്രവമെന്ന് തോന്നിയേക്കാവുന്ന ഈ സംഭവത്തിന്റെ പ്രത്യാഘാത മോ? വിറളി പിടിച്ച അമ്പല കമ്മിറ്റിയും വിശ്വാസികളും ‘ എവിടെ നിന്നോ വന്ന ഒരു പെണ്ണ്’ തൊട്ടശുദ്ധമാക്കിയ മണ്ഡപം ശുദ്ധീകരിക്കാൻ തീരുമാനിക്കുന്നു.മുംബെ യിലെ ഹാജി അലി മോസ്ക്ഡി. സംബർ 2015 . ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ (BMMA) പള്ളി ക്കുള്ളിലേക്ക് പ്രവേശിക്കുന്നതിന് സ്ത്രീകൾക്കുള്ള നിരോധനം നീക്കണമെന്ന് ബോംബെ ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിക്കുന്നു.

ജനുവരി 2016: ശിന്ഗ്നപുർ ശിവ ക്ഷേത്രം വീണ്ടും വാർത്തയിലിടം പിടിക്കുന്നു. സാമൂഹ്യ പ്രവർത്തകയായ തൃപ്തി ദേശായിയ്ക്കും അവരുടെ ഭൂമാതാ ബ്രിഗേഡിനും ക്ഷേത്രത്തിൽ പ്രവേശിക്കുവാനുള്ള അവകാശം ഭരണഘടന ഉറപ്പു നല്കുന്നുണ്ടെങ്കിലും സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാവാനിടയുണ്ടെന്ന പേരിൽ സർക്കാർ പ്രതിനിധികൾ അവരെ തടയുന്നു. പ്രവേശനം തടഞ്ഞാൽ വിഗ്രഹം പ്രതിഷ്ടിച്ചിട്ടുള്ള മണ്ഡപത്തിലേക്കെത്താൻ ഒരു ഹെലികോപ് ടർ വാടകക്കെടുക്കുന്നതിനെ കുറിച്ചു താൻ ചിന്തിച്ചുവെന്നാണ് തൃ പ്തി വെളിപ്പെടുത്തുന്നത്.

തൃപ്തിയുടെ ജെയിംസ്‌ ബോണ്ട്‌ സ്റ്റൈൽ സാഹസങ്ങൾ അവരെ, ഏറെ ചര്ച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന Right to pray movement ൻറെ പോസ്റ്റർ ഗേൾ ആക്കി. അവർ ഇന്ന് ഒരു പ്രധാന വാർത്തയാണ്. പ്രാദേശികപത്രങ്ങളും വിദേശ മാധ്യമങ്ങളും ടി വി യും സോഷ്യൽ നെറ്റ് വർക്കുകളും ബ്ലോഗുകളും ഈ പ്രസ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ കൊണ്ട് സജീവമാണ്. അവരുടെ ഫോൺ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. പലയിടത്തുനിന്നും വിളികൾ വരുന്നുണ്ട്.

ശബരിമല ധര്മശാസ്താ ക്ഷേത്രം, ത്രയംബകേശ്വര ക്ഷേത്രം…..
“ഇത് കാട്ടു തീ പോലെ പടരുകയാണ്. സ്ത്രീകൾക്ക് നിങ്ങള്‍ അയിത്തം കൽപ്പിച്ചു. ശനി മണ്ഡപത്തിൽ പ്രാർഥി ക്കാനുള്ള അവകാശം ഞങ്ങൾ വീണ്ടെടുക്കും. പ്രവൃത്തിയാണ്‌ വേണ്ടത്, ധർണ കൊണ്ടൊന്നും കാര്യമില്ല. പിടിച്ചെടുക്കുക തന്നെ വേണം”. ഇതായിരുന്നു തൃപ്തി പറഞ്ഞത്.

മറ്റൊരു വേദി. രാജസ്ഥാനിലെ ബിൽവാര ജില്ലയിലെ സിദിയസി ഗ്രാമത്തിലെ ദളിത്‌ സ്ത്രീകൾ ദേവക്ഷേത്രത്തിൽ സവർണ സ്ത്രീകളോടൊപ്പം ശുചീകരണ വേലകൾ ചെയ്യവേ എങ്ങനെ അപമാനിക്കപ്പെട്ടുവെന്നു അവർ വിശദമാക്കുന്നു. വൃത്തിയാക്കുന്ന ജോലി കഴിഞ്ഞപ്പോൾ ഓരോരുത്തരിൽ നിന്നും 5 രൂപ വഴിപാടായി പിരിച്ചു . പക്ഷെ ദളിത്‌ സ്ത്രീകളെ ഇതിൽ നിന്ന് ഒഴിവാക്കി. ദേവന് അസ്വീകാര്യമായിരിക്കും എന്നായിരുന്നു കാരണം.

” ദേവന് ഞങ്ങളുടെ അധ്വാനം വേണം, അർച്ചന വേണ്ട?”

സിദിയസിലെ ദളിത്‌ പ്രവർത്തകയായ ഭന്വർ മേഘവന്ശി യുടെ ചോദ്യം. (അവലംബം: കേള്ക്കാത്ത ശബ്ദങ്ങൾ- ദളിത്‌ സ്ത്രീകൾ /2007 )

ശുചീകരണ വേലകൾക്കല്ലാതെ ദളിത്‌ സ്ത്രീകള്ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക അതിലും പിന്തിരിപ്പനും ലജ്ജാകരവുമായ ദേവദാസി ആട്ടങ്ങൾക്കാണ് . ദളിത്‌ പെൺകുട്ടികളെ പ്രായപൂർത്തിയാവുന്നതിനു മുൻപ് ദൈവത്തിന് അഥവാ ക്ഷേത്രദേവന് വധുവായി നല്കുന്നു എന്നാണു സങ്കല്പം. അതോടെ ആ ജീവിതങ്ങൾ ക്ഷേത്രാധികാരികളുടെയും, പൂജാരികളുടെയും സ്ഥലത്തെ പ്രമാണിമാരുടെയും ലൈംഗികപൂര്ത്തിക്കായി ഉഴിഞ്ഞുവെക്കപ്പെടുന്നു. അധികം പേരും അവസാനം എത്തി ചേരുക വേശ്യാവൃത്തിയിൽ ആയിരിക്കും.

picblog1982 ൽ ദേവദാസി സമ്പ്രദായം നിയമവിരുദ്ധമായി പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇപ്പോഴും നിലനില്ക്കുന്നു. അമേരിക്കൻ എഴുത്തുകാരി Catherine Rubin Kermogant വർഷങ്ങളോളം തെക്കേ ഇന്ത്യൻ സംസ്ഥാനത്ത് ദേവദാസികൾക്കിടയിൽ ഗവേഷണം നടത്തി Servants of the Goddess: The Modern-Day Devadasis എന്ന പഠന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇതിനു പുറമേ ദളിത്‌ വിദ്യാർത്ഥികളും സ്ത്രീ പുരുഷന്മാരും ദൈവാരാധന നടത്തുന്നതിൽ നിന്ന് തടയപ്പെട്ട ദൌർഭാഗ്യകരമായ സംഭവങ്ങൾ പലയിടത്തും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാവുന്നുമുണ്ട്. തമിഴിലെ ആദ്യത്തെ ദളിത് ആത്മകഥ പ്രസിദ്ധ എഴുത്തുകാരിയായ ഭാമയുടെ “Karukku “ആണ്. അവരുടെ ജീവിതത്തെ ദുരിതപൂർണമാക്കിയ രണ്ടു വസ്തുതകളാണ് പുസ്തകം ചര്ച്ച ചെയ്യുന്നത്. ജാതിയും മതവും. ക്രിസ്തുമതത്തിലും ജാതി വിവേചനം നിലനില്ക്കുന്നു എന്നതവരെ അത്ഭുതപ്പെടുത്തി. അവർ ദളിത്‌ ക്രിസ്ത്യാനി എന്ന് വിളിക്കപ്പെട്ടു. കന്യാസ്ത്രീ ആവാനുള്ള പരിശീലനം കഠിന നിഷ്ഠയോടെ പൂര്ത്തിയാക്കിയപ്പോൾ ഒരു കന്യാസ്ത്രീ പറഞ്ഞത് ചില വിഭാഗങ്ങൾ ദളിതരെ കന്യാസ്ത്രീകളായി തിരഞ്ഞെടുക്കുകയില്ലെന്നും ചില വിഭാഗങ്ങളിൽ ദളിതർക്കായി പ്രത്യേക ശ്രേണികൾ പോലും ഉണ്ടെന്നും ആയിരുന്നു.

1930 മാർച്ച്‌ 2നു ഡോ . അംബേദ്‌കർ മഹാരാഷ്ട്രയിലെ നാസികിൽ കലാ രാം മന്ദിറിൽ അതിയായ സങ്കോചത്തോടെ ക്ഷേത്ര പ്രവേശന സമരത്തിന്‌ തുടക്കം കുറിക്കുകയുണ്ടായി. ഡോ .അംബേദ്‌കർ ആഹ്വാനം ചെയ്തത് ഹിന്ദുക്കളെ മാമൂലുകളിൽ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും മോചിപ്പിക്കുക എന്നാണ്. “ഞാൻ ക്ഷേത്രപ്രവേശന സമരം തുടങ്ങിയത് അധസ്ഥിതരെ വിഗ്രഹാരാധകരാക്കാൻ വേണ്ടിയല്ല, ക്ഷേത്രപ്രവേശനം നേടുന്നത് കൊണ്ട് അവര്ക്ക് ഹിന്ദുമതത്തിൽ തുല്യത ലഭിക്കും എന്നും ഞാൻ വിശ്വസിക്കുന്നില്ല. ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു മതസിദ്ധാന്തങ്ങളുടെയും സമഗ്ര പരിഷ്കരണത്തിനാണ് ഊന്നൽ നൽകേണ്ടത് എന്നാണു ദുർബ്ബലവിഭാഗങ്ങളോട് ഞാൻ ആവശ്യപ്പെടുക. അതിനു ശേഷം മാത്രമാണ് അവർ ഹിന്ദു സമൂഹവുമായി പൂർണമായും ഐക്യപ്പെടാൻ സന്നദ്ധത പ്രകടിപ്പിക്കേണ്ടത്”. സത്യാഗ്രഹത്തിൽ അദ്ദേഹം വ്യക്തമാക്കി .

അംബേദ്‌കർക്കും സമരം ചെയ്യുന്ന ദളിതര്ക്കും 1932ൽ പ്രവേശനം നിഷേധിച്ച രാംദാസ്ബുവ പൂജാരിയുടെ പേരമകൻ മഹന്ത് സുധിർ പുജാരി ദശാബ്ദങ്ങൾക്ക് ശേഷം, 2005ൽ, അതൊരു വലിയ തെറ്റായിരുന്നു എന്ന് സമ്മതിച്ചു. അത് കൊണ്ടാണ് അംബേദ്‌കർ മത പരിവര്ത്തനം ചെയ്തത് അവിടെനിന്നും 2016ലെ ക്ഷേത്രപ്രവേശന സമരത്തിലേക്ക് വരാം. അംബേ ദ്കറുടെ നിലപാടിൽ നിന്ന് വിശകലനം ചെയ്യുമ്പോൾ തൃപ്തിയുടെ വാദത്തിനു പ്രസക്തിയുണ്ട്. കാര്യമായ ആസൂത്രണമോ നടപടി ക്രമങ്ങളോ ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ അവർക്ക് ആർജവമുണ്ട്; ഉറച്ച പിന്തുണയും ദൃഢനിശ്ചയവും ഉണ്ട്.

മതത്തിനുള്ളില്‍ തുല്യാവകാശം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്ത്രീകളുടെ സമരത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഭക്തി പ്രസ്ഥാനത്തിലെ കവയത്രികൾ ആരാധനയിൽ തങ്ങൾക്കവകാശപ്പെട്ട പങ്കിനും ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു. അതിനു അവർക്കെതിരെ പീഡനങ്ങൾ അഴിച്ചു വിടുകയാണ് ചെയ്തത്. അംബേദ്‌കറുടെ ക്ഷേത്രപ്രവേശന സമരത്തിൽ സുപ്രധാന പങ്കു വഹിച്ച മൂന്നു വനിതകളാണ് ഗീതാബായ്ബാബ സാഹെബ് ഗൈകവാദ്, സീതാ ബായ്, രമാ ബായ് എന്നീ സഹോദരികൾ. പോലീസ് ബാരിക്കേഡ് ഭേദിച്ച് പ്രകടനം നടത്തിയ അവരെ അറസ്റ്റ് ചെയ്യുകയും മൂന്നര മാസം തടവിൽ പാർ പ്പി ക്കുകയും ചെയ്തിട്ടുണ്ട്.

വിശാലാർത്ഥത്തിൽ, പ്രശ്നം പ്രാർഥനാ സ്വാതന്ത്ര്യത്തിൽ ഒതുങ്ങുന്നില്ല. അത് എല്ലാവർക്കും എല്ലാ പൊതുസ്ഥലങ്ങളിലേക്കും പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചുള്ളതാണ്. പല ദേവാലയങ്ങളിലും അന്യമതർക്ക് പ്രവേശനമില്ല. ചില ക്ഷേത്രങ്ങൾ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് നിബന്ധനകൾ വെക്കുന്നു. പാശ്ചാത്യ വേഷധാരികൾക്ക് വിലക്ക് കൽപ്പിക്കുന്നു.

ഇപ്പോൾ ചോദിക്കേണ്ട ചോദ്യം ഇതാണ്. ആരാധിക്കാനുള്ള അവകാശത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിലെ കൂടുതൽ ഗുരുതരമായ അസമത്വങ്ങൾ നമ്മൾ കാണാതെ പോവുന്നുണ്ടോ? ഉദാഹരണമായി ദളിതരും സ്ത്രീകളും അനുഭവിക്കുന്ന വിവേചനങ്ങൾ? രണ്ടു ലോട്ടസമ്പ്രദായം വിശ്വാസത്തിനോട് ബന്ധപ്പെട്ടതല്ലേ? ഹിന്ദുക്കൾക്കും ദളിതർക്കും വെവ്വേറെ പാത്രങ്ങൾ ഉപയോഗിക്കുന്ന രീതി ഇന്നും പല ഇന്ത്യൻ കുടുംബങ്ങളിലുമുണ്ട്. ഒരു വിഭാഗത്തിന് അവകാശപ്പെട്ട നീതി നിഷേധിക്കുമ്പോൾ തന്നെ മറുവശത്ത് മറ്റൊരു വിഷയത്തിൽ നീതിക്ക് വേണ്ടി പോരാടുക സാധ്യമാണോ?

തല്സംബന്ധിയായ ആശങ്കകളെ അഭിമുഖീകരിക്കുന്നതിനു ആരാധനാവകാശത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശക്തവും വ്യാപകവുമായ പരസ്യസംവാദങ്ങൾ നടക്കേണ്ടതുണ്ട്.

കടപ്പാട്: ഡെക്കാന്‍ ഹെറാള്‍ഡ് & WFS
പരിഭാഷ: പി.എല്‍.ലതിക

end line

Comments
Print Friendly, PDF & Email

You may also like