പൂമുഖം നിരീക്ഷണം പ്രളയത്തിൽ ഒഴുകാത്ത നന്മ

പ്രളയത്തിൽ ഒഴുകാത്ത നന്മ

jaisal

്വന്തം മുതുക് ചവിട്ടുപടിയാക്കി ക്കൊടുത്തിട്ടു, പ്രളയജലത്തില്‍ മുങ്ങിയ സഹോദരിമാരെ കരകയറ്റിയ താനൂര്‍ സ്വദേശി KP ജൈസല്‍

m8

27 കുട്ടികള്‍ കുടുങ്ങിപ്പോയ വീട്ടിനകത്തേക്ക് വള്ളം ഓടിച്ചുകയറ്റി രക്ഷപ്പെടുത്തിയ പൂന്തുറസ്വദേശി ചേലാളി എന്ന വള്ളത്തിലെ അനീഷ് , ജോണി

m77

എടത്വായില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ വൃദ്ധനെ കസേരയില്‍ എടുത്തുകൊണ്ട് നീന്തി വള്ളത്തില്‍ കയറ്റി സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ച കര്‍മ്മലമതാ എന്ന വള്ളത്തിലെ ശക്തികുളങ്ങര സ്വദേശികളായ ജസ്റ്റിന്‍ ,ജോണ്‍

marian

പതിനേഴ് ബ്രാഹ്മണ സഹോദരങ്ങളെ പത്തടി പൊക്കം വെള്ളത്തില്‍ നിന്നും ‘ദേഹത്ത് തൊടാതെ’ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയജീസസ് വള്ളത്തിലെ കൊല്ലം, വാടി സ്വദേശി മരിയന്‍ ജോര്‍ജ്

m5

ഇവരെല്ലാവരും കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും വന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഞങ്ങളുടെ സഹോദരങ്ങളായ മത്സ്യ ത്തൊഴിലാളികളാണ്. സുനാമിയിലും ഓഖിയിലും പരാജയം സമ്മതിക്കാത്ത കടല്‍പോരാളികള്‍ .

jam 4

ആര്‍ത്തിരമ്പുന്ന കൂറ്റന്‍ തിരമാലകളെ ചെറുതുഴകളാല്‍ തഴുകി തലോടി ശാസിച്ചു മെരുക്കുന്ന ഞങ്ങളുടെ മത്സ്യത്തൊഴിലാളി സഹോദരങ്ങള്‍ , 600 വള്ളങ്ങളിലായി രണ്ടായിരത്തോളം ധീരന്‍മാരായ ഇവരുടെ ചങ്കുറപ്പുള്ള രക്ഷാകര ദൌത്യമാണ് ഈ മഹാ പ്രളയക്കെടുതിയില്‍ മുങ്ങിത്താഴാതെ കേരളത്തെ ചുമലിലേറ്റി നിര്‍ത്തിയത് .

m1

ചെങ്ങന്നൂര്‍ എം എല്‍ എ ശ്രീമാന്‍ സജി ചെറിയാന്‍ ഭയന്നതുപോലെ മരണ സംഖ്യ അന്‍പതിനായിരം എത്താതിരുന്നതും 370 ഇല്‍ നിന്നതും
സാഹസികരായ ഞങ്ങളുടെ മത്സ്യത്തൊഴിലാളി .സഹോദരങ്ങള്‍ക്ക് ,അപകടം പതിയിരിക്കുന്ന കോണ്‍ക്രീറ്റ്തിട്ടകളിലും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നിരിക്കുന്ന പാടവരമ്പുകളില്‍ക്കൂടിയും പുഴയായി മാറിയ റോഡിലൂടെയും വീട്ടുവരാന്തകളില്‍ കൂടിയും അതിസാഹസികമായി വള്ളമോടിച്ചുകൊണ്ട് എത്രയും വേഗത്തില്‍ തന്നെ പരമാവധി ആളുകളെ രക്ഷപ്പെടുത്തി സുരക്ഷിതസ്ഥാനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതുകൊണ്ട് മാത്രമാണ് .

m6

രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുന്നൂറോളം മല്‍സ്യ ബന്ധന വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി, നൂറിലേറെ വള്ളങ്ങളുടെ എഞ്ചിനുകള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടായി , മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ അവരുടെ നിത്യ ജീവിതത്തെ സാരമായി ബാധിക്കും , ഈ വള്ളങ്ങള്‍ കേടുപാടുകള്‍ തീര്‍ത്തു  കടലില്‍ ഇറക്കിയാലെ നാളെ മുതല്‍ അവരുടെ വീടുകളില്‍ തീ പുകയൂ . ആയതിനാല്‍ ബന്ധപ്പെട്ടവര്‍ മല്‍സ്യബന്ധന യാനങ്ങള്‍ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കുന്നതിനായുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണം.

m7

മഹാപ്രളയത്തില്‍ രക്ഷകരായ ഈ മത്സ്യത്തൊഴിലാളികളോട് നന്ദി കാണിക്കേണ്ടത് കേരള സമൂഹത്തിന്റെയാകമാനം കര്‍ത്തവ്യമാണ്
അതറിഞ്ഞുതന്നെ ബന്ധപ്പെട്ടവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

m44

Comments
Print Friendly, PDF & Email

You may also like