പൂമുഖം ലോക കവിത ജയിൽ മുറി നമ്പർ 8

ജയിൽ മുറി നമ്പർ 8

മുസ്തഫ അബു സ്‌നീനെഹ്

എന്റെ അച്ഛനുമാത്രമേ അറിയൂ , എന്ത് വാർത്തയാണ്
ആ ചെറിയ ട്രാൻസിസ്റ്റർ റേഡിയോയിൽ നിന്ന് കേട്ടതെന്ന്.
അച്ഛനും അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സഖാക്കളും .
അതിനു സാക്ഷിയായി ഞാൻ ഇല്ലായിരുന്നു
റാംല ജയിലിൽ. 1
ആരും തന്നെയില്ലായിരുന്നു ,
എന്റെ അച്ഛനും അദ്ദേഹത്തിന്റെ സഖാക്കളും ഒഴിച്ച് .
എനിക്ക് അനുമാനിക്കാനേ കഴിയു
എന്ത് വാർത്തയാണ് അദ്ദേഹം കേട്ടതെന്ന്.
ബെയ്‌റൂട്ടിൽ നിന്നുമുള്ള പിൻവാങ്ങൽ
സദാത്തിന്റെ കെനസ്സറ്റിലുള്ള2 പ്രസംഗം
‘ഞങ്ങൾ സന്ദര്‍ഭോചിതമായനടപടികൾ സ്വീകരിക്കും.’
റ്റാമുസ് 3 ന്യുക്ലിയാർ പ്ലാന്റിൽ ബൊംബിടൽ
അതും ഇതുമൊക്കെ ഒരു ‘ചോപ്പ് രേഖ’യാണ്
എനിക്കവരെ മനസ്സിൽ ചിത്രീകരിക്കാനേ കഴിയു
ജയിൽ മുറി നമ്പർ 8 ൽ
ഒരു മഞ്ഞ ട്രാൻസിസ്റ്റർ റേഡിയോയുമായി അവർ
സമയം നീക്കാൻ ശ്രമിക്കുന്നത് ,
വർഷങ്ങളുടെ പുറത്തുകൂടി സമയം ഇഴഞ്ഞുപോകുന്നു
അച്ഛൻ ട്രാൻസിസ്റ്റർ റേഡിയോയുടെ പുറത്ത്
അദ്ദേഹത്തിന്റെ ജയിൽ പുള്ളി നമ്പർ
കോറിവെയ്ക്കാൻ ശ്രമിക്കുമ്പോൾ .

അച്ഛനുമാത്രമറിയാം എത്രമാത്രം അപഹാസങ്ങൾ
ആ മഞ്ഞട്രാന്സിസ്റ്റർ ഏറ്റുവാങ്ങിയെന്നുള്ളത്
അദ്ദേഹത്തിന് മാത്രമറിയാം
റംല ജയിലിലെ നിശയും നിലാവും പകലും സൂര്യനും
നക്ഷത്രങ്ങളുടെ എണ്ണവും മേഘങ്ങളുടെ ആകൃതിയും.
അതിനു സാക്ഷിയായി ഞാൻ അവിടെ ഇല്ലായിരുന്നു
മറ്റാരും തന്നെ അവിടെ ഉണ്ടായിരുന്നില്ല
അച്ഛനും അദ്ദേഹത്തിൻറെ സഖാക്കളും ഒഴിച്ച്.
എനിക്ക് അനുമാനിക്കാനേ കഴിയൂ
അവർ പ്രഭാതത്തെ ഉണർത്തുന്നത്,
ജയിലിലെ ടാപ്പിൽ നിന്നും അല്പം വെള്ളം ആകാശത്തേക്കൊഴിച്ചുകൊണ്ട്.
വിജയത്തിൻറെ കരിങ്കല്ല് അവർ അവരുടെ പുറത്ത് വഹിച്ചുകൊണ്ട് നടക്കുന്നത്,
കാലാകാലം
പരാജയങ്ങളുടെ വാർത്ത ശ്രവിച്ചുകൊണ്ട് .

Original poem

cell no 8

Mustafa Abu Sneineh

Only my father knows
What news he heard on that little transistor .
He and handful of comrades .
I wasn’t there , in Ramle prison, to witness it.
No one was
But my father and a few comrades .
I can only imagine the news he must have heard:
The withdrawal from Beirut
Sadat’s speech in the Knesset
‘ We will respond appropriately’
The Tammuz reactor airstrike
This and that being a ‘redline’ .
I can only picture them in cell no. 8
Trying to kill the time with a yellow transistor
Only picture the days trickling down the back of the years
as my father scores the casing
with his prisoner number .

Only my father knows the insults heaped on that yellow transistor
He only knows the nights and the moon , the days and the sun ,
The number of stars and the shapes of the clouds
In Ramle prison.
Because I wasn’t there to witness .
No one was
but my father and a few comrades
I can only picture them in cell no.8
rousing the morning
Pouring the sky some water from the prison tap
Can only picture the rock of victory they carry on their backs
year after year
as they listen to the news of defeat .


1 റാംല ജയിൽ ഓട്ടോമൻ സാമ്രാജ്യത്തെ കീഴടക്കിയ ശേഷം പാലസ്തീൻ ഭരണം ബ്രിട്ടീഷ് ഏറ്റെടുക്കുകയും റാംല പാലസിന്റെ ഒരു ഭാഗം ഒരു ജയിലാക്കിമാറ്റുകയും ചെയ്തു. ഈ ജയിലിലെ അന്തേവാസികൾ ഭൂരിപക്ഷവും പാലസ്തീൻകാർ തന്നെ.
2 .കെനസറ്റു = ഇസ്രായേൽ പാർലിമെന്റ് സ്ഥിതിചെയ്യുന്ന കെട്ടിടം
3 റ്റാമുസ് ഇറാക്കിൽ ഉണ്ടായിരുന്ന ഒരു ന്യുക്ലീയാർ പ്ലാന്റ് . ഇസ്രായേൽ ബോംബ് ചെയ്തു

പരിഭാഷ : ഡോ പി എം അലി

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like