പൂമുഖം LITERATUREകവിത കസേരസഞ്ചാരം

കസേരസഞ്ചാരം

ഉന്മേഷം നടിച്ച് ഉണരുവാനുള്ളവയാണ് പ്രഭാതങ്ങൾ
നമ്പൂരിയട്ടപോലെ ചുരുണ്ട്, കൊതുകുതിരിപോലെ
ചുരുണ്ട്കൂടാനാണ് രാവുകൾ.
പെട്ടുപോയ പൊട്ടക്കിണറിന്റെ
ചുറ്റളവാണ് ഒരു ദിവസം.

ഞാനിപ്പോൾ ഇരിക്കുന്ന ഈ കസേരയാണ്
ലോകത്തെ ഏറ്റവും ശക്തമായ സിംഹാസനം.
ഏറെ സുന്ദരമായ ഒരു ദേശത്തെ
പ്രശസ്തമായ ഒരു റിസോർട്ടിലാണ് ഞാനിപ്പോൾ.
ഞാനുറങ്ങുന്ന കട്ടിലാണ് ഏറ്റവും മൃദുലമായ സത്രശയ്യ.
എന്റെ പെണ്ണിന്റെ കരവലയമാണ്
ഏറ്റവും സുരക്ഷിത സ്ഥാനം.
ഉറക്കം വരാതെ കിടന്ന് ഞാൻ ചിന്തിക്കുന്നവയാണ്
ഏറ്റവും ഉദാത്തമായ സദ്ചിന്തകൾ.

ഇങ്ങനെയൊക്കെയാണ് എപ്പോഴും
സഞ്ചാരങ്ങളെക്കുറിച്ച് സ്വപ്നം കാണുക
എന്ന ദുഃശീലം ഞാൻ മാറ്റിയെടുത്തത്

കവർ : വിത്സൺ ശാരദാ ആനന്ദ്

Comments
Print Friendly, PDF & Email

You may also like