Home LITERATUREകവിത സവാരി

സവാരി

ചിറകടി കേട്ടു ഞാൻ തലയുയർത്തുമ്പോൾ
താണു താണു പറക്കുകയാണു പരുന്ത്….
അതിൻ്റെ കാൽപ്പിടിയിലെ നഖങ്ങളിൽ കോർത്തിരുന്ന്,
മരണവുമൊത്ത് സവാരി ചെയ്യുകയായിരുന്നോന്ത്…
രണ്ടു പേർക്കുമുണ്ട് കറുത്ത നിറം…
പാവം തോന്നിയെങ്കിലുമെന്തോ ചിരിച്ചു പോയി….
കണ്ണുകളിടഞ്ഞപ്പോൾ യാത്രക്കാരിലൊരാൾ
കൈ നീട്ടി വിളിച്ചപോലൊരു തോന്നൽ…
ജനാല ഞാൻ വലിച്ചടക്കുമ്പോഴേക്കും
പുസ്തകത്താളുകൾ തോറും
നനഞ്ഞു നനഞ്ഞു പടരുകയാണ് കറുപ്പ്…
നിറം മാറ്റങ്ങളുടെ അനിവാര്യതകളിൽ നിന്നു കുതറി,
ഇരുട്ടിലേക്കിറങ്ങിയിറങ്ങി നടക്കയാണുള്ളിൽ നിന്നൊരോന്ത്…!

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like