പൂമുഖം EDITORIAL സംഘപരിവാറിന്റെ കാവിവത്കരണശ്രമങ്ങള്‍ അവസാനിക്കുന്നില്ല; ഇനി അലഹാബാദ് യൂണിവേഴ്സിറ്റിയിലേക്ക്

സംഘപരിവാറിന്റെ കാവിവത്കരണശ്രമങ്ങള്‍ അവസാനിക്കുന്നില്ല; ഇനി അലഹാബാദ് യൂണിവേഴ്സിറ്റിയിലേക്ക്

അലഹബാദ് സർവ്വകലാശാലയുടെ ചരിത്രത്തിൽ വനിതാസർവകലാശാലാ യൂണിയൻ പ്രസിഡന്റ് ആവുന്ന ആദ്യ പെൺകുട്ടിയാണ് റിച്ചാ സിങ്ങ്. പാനലിൽ കൂടെയുള്ള നാലുപേരും എ.ബി.വി.പി യോട് ചേർന്നു നിൽക്കുന്നവർ. യോഗി ആദിത്യനാഥിന്റെ ക്യാമ്പസ്സ് പ്രവേശനത്തെ എതിർത്തതും സീനിയർ പത്രപ്രവർത്തകനായ സിദ്ധാർത്ഥ് വരദരാജനെ ക്യാമ്പസ്സിൽ പ്രസംഗത്തിനു ക്ഷണിച്ചതും ഹിന്ദുത്വശക്തികളുടെ കണ്ണിൽ റിച്ച പ്രഥമ ശത്രുവാവാൻ ഇടയാക്കി. കേന്ദ്രമാനവ വിഭവശേഷി വകുപ്പിനു ഇതു സംബന്ധിച്ച് നിരവധി പരാതികളയച്ചെങ്കിലും അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്ന് റിച്ച കുറ്റപ്പെടുത്തുന്നു. തുടർന്ന് സർവ്വകലാശാലാ അധികാരികളുടെ ഭാഗത്തു നിന്നുള്ള നിരന്തരപീഡനങ്ങൾക്ക് ഇരയായ റിച്ച ലൈംഗിക പീഡനങ്ങളടക്കം സർവ്വകലാശാലയിൽ നേരിടുന്ന അതിക്രമങ്ങളെ പറ്റി എഴുതുന്നു.

thequint-2016-03-e66ef2aa-43bd-4f64-8d78-4d31448cb7af-richa-singh-w-shubhashini-fb

ോഗി ആദിത്യനാഥിനെ ക്യാമ്പസ്സിലേക്ക് ആനയിക്കുന്നതിൽ പ്രതിഷേധിച്ച് ഞങ്ങൾ നിരാഹാരസമരം കിടന്നപ്പോൾ എ ബിവി പി യുടെ പ്രതിനിധികളും മുപ്പതോളം വരുന്ന ഗുണ്ടകളും ഞങ്ങളെ ആക്രമിച്ചു. ലൈംഗികാതിക്രമവും അസഭ്യവർഷവും ചെയ്തു. ഞങ്ങൾ പരാതിപ്പെട്ടെങ്കിലും ചെവിക്കൊള്ളാൻ ആരുമുണ്ടായില്ല. അക്രമത്തിൽ എന്റെ വലതുകൈയ്ക്ക് സാരമായി പരിക്കേറ്റു.

അതിക്രമം നടക്കുമ്പോൾ സർവ്വകലാശാലാ അധികാരികൾ വെറും കാഴ്ചക്കാരായി നിന്നു. പിറ്റേന്ന് സർവ്വകലാശാലാ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ടാകട്ടെ എന്നെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു. ഞങ്ങൾ അയാൾക്കെതിരെ പരാതികൊടുത്തെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ സംഭവത്തെപറ്റി എം എച്ച് ആർ ഡി, പ്രധാനമന്ത്രി, പ്രസിഡന്റ് തുടങ്ങിയവർക്കൊക്കെ പരാതി നൽകിയെങ്കിലും കത്തുലഭിച്ചതായുള്ള കമ്പ്യുട്ടർ ജനറേറ്റഡ് മറുപടിക്കപ്പുറം ഒന്നുമുണ്ടായില്ല.

ഇതു സംബന്ധിച്ച ഒരു ജുഡീഷ്യൽ അന്വേഷണമാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. പക്ഷേ എ ബി വി പിക്കാരെ രക്ഷിക്കേണ്ടതുള്ളതുകൊണ്ട് യൂണിവേഴ്സിറ്റി അനങ്ങിയില്ല. വരദരാജൻ വരുന്നതിന്റെ തലേന്ന് വൈസ് ചാൻസലറുടെയും സ്റ്റുഡന്റ്സ് വെൽഫയർ ഡീനിന്റെയും മറ്റ് അധികാരികളുടെയും മുന്നിൽ വെച്ച് എ ബി വി പിക്കാർ എന്നെ ക്യാമ്പസ്സിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പരസ്യമായി ഭീഷണപ്പെടുത്തി. ഇതു സംബന്ധിച്ച എന്റെ പരാതിയിലും നടപടിയുണ്ടായില്ല.

യൂണിവേഴ്സിറ്റിൽ ലിംഗവിവേചനവും അതിക്രമങ്ങളും നടക്കുന്നുണ്ടെന്നും പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലെന്നും സൂചിപ്പിച്ചു കൊണ്ട് എം എച്ച് ആർ ഡിക്ക് കത്തുകളയയ്ക്കുകയുണ്ടായി. പക്ഷേ ഒരു പ്രതികരണവുമുണ്ടായില്ല. പെൺകുട്ടികൾക്കെതിരെ ക്യാമ്പസ്സിൽ അതിക്രമങ്ങൾ സാധാരണമാണ്. കഴിഞ്ഞ ദിവസം കലാവിഭാഗത്തിൽ ഒരു പെൺകുട്ടിയെ ഒരാൾ അടിക്കുകയുണ്ടായി. ഞങ്ങളുടെ സമരം മൂലം നിരന്തര സമ്മർദ്ദമുണ്ടായപ്പോഴാണ് അയാൾക്കെതിരെ നടപടി എടുക്കാൻ സർവ്വകലാശാല തയ്യാറായത്. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതു സംബന്ധിച്ച നടപടികളൊന്നും തന്നെ ചെയ്തിട്ടില്ല ക്യാമ്പസ്സിൽ ഇതു സംബന്ധിച്ച നോട്ടീസുകൾ പോലും പ്രദർശിപ്പിച്ചിട്ടില്ല.

ജെ എൻ യു വിലൊക്കെ ഉള്ളതു പോലെ പെൺ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് എന്തെങ്കിലും നടപടി സർവ്വകലാശാല ചെയ്തിട്ടില്ല. വിമൻ സ്റ്റഡീസിലാണ് എന്റെ പഠനം ഇതു സംബന്ധിച്ച് നിരവധി പ്രോജക്റ്റുകൾ ഞാൻ സമർപ്പിച്ചു. ഒരു നടപടിയുമുണ്ടായില്ല. ഒടുവിൽ കഴിഞ്ഞ മാസം ഈയിടെ വി. സി. ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കുകയുണ്ടായി. വിരോധാഭാസം എന്തെന്നുവെച്ചാൽ സർവ്വകലാശാലയിലെ ഒരു മുൻ ഗവേഷകനായ അയാൾക്കെതിരെ ദലിത് പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ചതിന്റെ പേരിൽ നിയമനടപടി ഉണ്ടായിട്ടുണ്ടെന്നതാണ്. ആ കേസ് ഇപ്പോഴും ക്ലോസ് ചെയ്തിട്ടില്ല. ഞങ്ങൾ ആ നിയമനത്തെ ചോദ്യം ചെയ്തു. ഒരു ഉയർന്ന അക്കാദികസ്ഥാപനം ചില ധാർമ്മികതകൾ കൂടി പാലിക്കേണ്ടതല്ലേ?

സ്മൃതി ഇറാനിക്ക് തന്നെ ഞാൻ നാലു കത്തുകളയയ്ക്കുകയുണ്ടായി. ഒരു മറുപടിയും വന്നില്ല. ഇപ്പോൾ വി സി എന്നെ പുറത്താക്കാനുള്ള വഴി തേടുകയാണ്. ഇതിനായി ഒരു അന്വേഷണകമ്മിറ്റി തന്നെ രൂപീകരിച്ചതായി അറിയാൻ കഴിഞ്ഞു. എന്നെ ഗവേഷണത്തിൽനിന്നു പുറത്താക്കാനോ സമ്മർദത്തിലാക്കാനോ ആയിരിക്കും ഈ നടപടി. ചട്ടപ്രകാരം എൻട്രൻസും അഭിമുഖവും കഴിഞ്ഞ് സിനോപ്സിസ് കൊടുത്ത് നിയമാനുസൃതം ഗവേഷണത്തിൽ പ്രവേശിച്ചയാളാണ്. ഞാൻ അതിനെ നിയമപരമായിത്തന്നെ നേരിടും. സർവ്വകലാശാലയ്ക്കുമേൽ സർക്കാരിന്റെ ഇടപെടലുകൾ സംഭവിക്കുന്നുണ്ട്.

richa-singh-hero-img-ians

വി സി ഇപ്പോൾ എനിക്കെതിരെ മാനനഷ്ടക്കേസു കൊടുക്കുമെന്നു പറയുന്നു. സർവകലാശാലാ ഓഫീസർ എനിക്കെതിരെ വക്കീൽ നോട്ടീസയച്ചു. എന്നാൽ ഞാൻ ഉന്നയിച്ച പ്രശ്നങ്ങളിൽ തന്ന് ഉറച്ചു നിൽക്കുന്നു. എല്ലാ രേഖകളും എന്റെ കയ്യിലുണ്ട്.

മോഡി സർക്കാരിന്റെ കാലത്ത് ക്യാമ്പസ്സുകളെ കാവിവത്കരിക്കാനുള്ള തീവ്രമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. രോഹിത്ത് വെമുലെയും മറ്റ് എ എസ് എ പ്രവർത്തകരും എ ബി വി പി കുട്ടികളുമായുണ്ടായ പ്രശ്നം സർവ്വകലാശാലയിൽത്തന്നെ തീരേണ്ടതായിരുന്നു. എന്നാൽ തുടർച്ചയായുണ്ടായ അനാവശ്യ കേന്ദ്ര ഇടപെടലാണ് വെമുലെയുടെ ആത്മഹത്യയിലേക്കെത്തിച്ചത്. ബി എച്ച് യു വിൽ സന്ദീപ് പാണ്ഡേക്ക് സംഭവിച്ചത്, മദ്രാസ് ഐ ഐ ടി യിൽ സംഭവിച്ചത് ഒക്കെ നോക്കൂ.. ബി ജെ പി അല്ലാത്തവരെ മുഴുവൻ ടാർജറ്റ് ചെയ്യുകയാണ്.

നരേന്ദ്രമോഡി ബി ജെ പി യുടെ പ്രധാനമന്ത്രിയല്ല, ഇൻഡ്യയുടെ പ്രധാനമന്ത്രിയാണ്. രമജന്മഭൂമി പ്രശ്നത്തിൽ ദൽഹി സർവകലാശാലയിൽ സെമിനാർ നടന്നപ്പോൾ ബി എച്ച് യു വിൽ മോഡി വന്നപ്പോൾ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. പ്രതിഷേധിക്കാനുള്ള അവസരം പോലും അവർ കവർന്നെടുക്കുന്നു. വി സി ഇപ്പോൾ സർവ്വകലാശാലയിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതു വിലക്കിക്കൊണ്ട് ഒരു സർക്കുലർ ഇറക്കി. വരദരാജന്റെ പരിപാടി വിലക്കിയപ്പോൾ ഞങ്ങൾ ക്യാമ്പസ്സിനുപുറത്താണത് സംഘടിപ്പിച്ചത്. ആ ദിവസം തന്നെ എ ബി വി പി സ്റ്റുഡന്റ്സ് യൂണിയൻ ഹാളിൽ ശന്തനുജി മഹാരാജിന്റെ പരിപാടി ഓർഗനൈസ് ചെയ്തു. അതിനെതിരെ ഒരു നടപടിയും വി സി യുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് മാത്രമല്ല അങ്ങനെ ഒരു പരിപാടിയേ നടന്നില്ലെന്നു വാദിക്കുകയാണുണ്ടായത്. പരിപാടിയുടെ യൂട്യൂബ് ദൃശ്യങ്ങൾ പോലും അദ്ദേഹം ശ്രദ്ധിച്ചില്ല.

പ്രതിരോധിച്ചില്ലെങ്കിൽ എല്ലാവരുടെയും നില അപകടത്തിലാണെന്ന ബോധം എല്ലാ പുരോഗമനസംഘടനകളിലും ഇന്നുണ്ടായിട്ടുണ്ട്. ചിതറിക്കിടക്കുന്ന സംഘടനകൾ ഇതിനായി ഒന്നിച്ച് പോരാടണം. ഒക്ക്യുപ്പൈ യു ജി സി സമരത്തിൽ ഞാൻ ഇതുന്നയിച്ചിരുന്നു.

വർഗരാഷ്ട്രീയവും ജാതി രാഷ്ട്രീയവും വ്യത്യസ്തമാണെന്ന വാദം പൊളിറ്റിക്കൽ സ്റ്റെയ്റ്റ്മെന്റ് മാത്രമാണ്. സത്യത്തിൽ ഈ വിഷയം ഓരോയിടത്തും ഓരോന്നായി രൂപം കൊള്ളുന്നു ന്നുമത്രമേ ഉള്ളൂ ദലിത് വിദ്യാർത്ഥികൾ കൂടുതലുള്ള ഹൈദരബാദ് സർവകലാശാലയിൽ അതങ്ങനെ പ്രത്യക്ഷപ്പെട്ടു. ജെ എൻ യു വിൽ മറ്റൊരു രൂപത്തിലാണു സംഭവിച്ചത്. അലഹബാദിൽ വനിതാ പ്രസിഡന്റിനെതിരായ അതിക്രമം ആയാണ് സംഭവിച്ചത്.

രാഷ്ട്രീയത്തോട് യുവതയ്ക്ക് താത്പര്യമില്ലായ്മയുണ്ട്. അത് മാറണം. നേതൃത്വത്തിലേക്ക് ചെറുപ്പക്കാർ പെൺ കുട്ടികൾ കടന്നു വരണം. സർവകലാശാലകളിലെ രാഷ്ട്രീയത്തിനു വ്യത്യാസങ്ങളുണ്ട് ഖിയിൽ അത് ഗ്ലാമറസ് ആണ് ജെ എൻ യു വിൽ പുരോഗമനപരം. ഇവിടെ വിദ്യാർത്ഥിരാഷ്ട്രീയം മസിൽ പവറും മണി പവറും ജാതിയും പാട്രിയാർക്കലുമാണ്. നൂറ്റിരുപത്തെട്ടു വർഷത്തെ വലിയ ചരിത്രത്തിൽ അല്ലെങ്കിൽ പിന്നെന്തുകൊണ്ട് മറ്റൊരു വനിതാ പ്രസിഡന്റുണ്ടായില്ല.

കിഴക്കിലെ ഓക്സ്ഫോർഡ് എന്നറിയപ്പെട്ടിരുന്ന അലഹാബാദ് സർവ്വകലാശാല കഴിഞ്ഞ ദശകങ്ങളിലായി ഏറെ പിന്തള്ളപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥിരാഷ്ട്രീയം ഗൗരവപ്പെട്ട വിഷയങ്ങളെയോ അക്കാദമിക്സിനെയോ അഡ്രസ്സ് ചെയ്യാത്തതാണു പ്രശ്നം ഞങ്ങളിപ്പോൾ നടത്തുന്ന ഈ പ്രതിരോധം സർവ്വകലാശാലയെ വീണ്ടും സജീവമാക്കുന്നുണ്ട് എന്നാൽ ഞാൻ അതിനു വലിയ വില കൊടുക്കേണ്ടി വരുന്നു. തിരഞ്ഞെടുപ്പിനു ഒരു പരസ്യപലക പോലും വെയ്ക്കാതെയാണ് ഞാൻ ജയിച്ചത്.

ഇപ്പോൾ സർവ്വകലാശാല എന്നെ പുറത്താക്കാനാണു ശ്രമിക്കുന്നത് ഞാൻ ഇവിടെ എത്ര ദിവസം തുടരുമെന്ന് അറിയില്ല. രോഹിത്തിനു സംഭവിച്ചതുതന്നെ എനിക്ക് സംഭവിക്കാം. ഹൈദരാബാദിനു ശേഷം അലഹബാദാവാം. പക്ഷേ മോഡി സർക്കാരിനെതിരെ വെല്ലുവിളികൾ ഉയരുന്നത് വിദ്യാർത്ഥിസമൂഹത്തിൽനിന്നു തന്നെയാവും എന്നെനിക്കുറപ്പുണ്ട്.

 

end line

Comments
Print Friendly, PDF & Email

You may also like