നിരീക്ഷണം

മനുഷ്യാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന കോവിഡ് കാലം“കൃത്രിമ മനുഷ്യരുടെ സൈന്യം ,ഗോളാന്തര കപ്പലുകൾ, നിർമ്മിത ബുദ്ധിനിയന്ത്രിക്കുന്ന സർവ സംഹാര ശേഷിയുള്ള ബ്രഹ്മാസ്ത്രങ്ങൾ എന്നിവ
കരുണകൊണ്ട് പ്രോഗ്രാം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.പ്രണയം പോലും
മൃതമാവുകയും കാലം അന്തമില്ലാതെ വിച്ഛിന്നമാവുകയുംചെയ്യുമ്പോൾ
യാഥാർഥ്യത്തിൻറെ അന്ത്യകണങ്ങ ളെ ചേ ർത്തുപിടിക്കാൻ നിരാമയമായ ധിഷണനിയന്ത്രിക്കുന്ന കരുണയല്ലാതെ മറ്റെന്തുപാധിയാണുണ്ടാവുക!”

(സക്കറിയയുടെ ” A SECRET HISTORY OF COMPASSION “ൽ നിന്ന് .)(സ്വതന്ത്ര വിവർത്തനം .)
 
“പ്രവാസികൾ തിരിച്ചെത്തുകയാണെങ്കിൽ സ്വീകരിക്കുവാൻ കേരളം സജ്ജമാണ്‌ ” മുഖ്യ മന്ത്രി
” പ്രവാസികളെ തിരിച്ചു കൊണ്ട് വരുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ല.രാജ്യത്തെ സാഹചര്യം അതിനനുകൂലമല്ല ” പ്രധാനമന്ത്രി .

 

കുടിയേറ്റത്തിൽ മാതൃ രാജ്യങ്ങൾ എങ്ങനെ സമ്പത്തുണ്ടാക്കി എന്ന് മാത്രമേ ചർച്ചചെയ്യപ്പെടാറുള്ളൂ . അത് കൊണ്ടാണ് അവ എപ്പോഴും receiving end ൽ ഒതുങ്ങുകയും ബന്ധപ്പെട്ട വ്യവഹാരങ്ങളിൽ സദാ പ്രതിരോധത്തിലാവുകയും ചെയ്യുന്നത് കോവിഡ് മഹാമാരിയുടെ കാലവും വ്യത്യസ്തമല്ല ..
90കളിൽ ഇന്ത്യൻ സാമ്പത്തിക രംഗം തുറന്നു ആഗോളവൽക്കരണത്തെ സ്വാഗതം ചെയ്തപ്പോൾ ചെലവ് കുറഞ്ഞ പ്രവർത്തന സാഹചര്യവും ഏറ്റവും കുറഞ്ഞ വേതനവും ലാക്കാക്കി ലാഭം കൊയ്യാൻ ഇവിടേക്ക് തങ്ങളുടെ സ്ഥാപനങ്ങളെ പറിച്ചു നടുകയായിരുന്നു പാശ്ചാത്യ കോർപറേറ്റുകൾ . പിന്നീട് ഇന്ത്യൻ തൊഴിലാളികളുടെ അടിസ്ഥാന വിദ്യാഭ്യാസമികവും കാര്യക്ഷമതയും , പ്രതിബദ്ധതയും അവരെ വ്യാപകമായി മാതൃ സ്ഥാപനങ്ങളിലേക്ക് സ്വാഗതം ചെയ്യുകയും പാശ്ചാത്യ രാജ്യങ്ങളിലെ മികവുറ്റ സ്ഥാപനങ്ങളിൽ നേതൃസ്ഥാനത്തു വരെ ഇന്ത്യക്കാർ എത്തുകയും ചെയ്തു.

വൈറസിന്റെ ഉത്ഭവം ചൈനയിൽ കണ്ടെത്തുകയാണെങ്കിൽ , ഭൂമിക്കു മുകളിൽ എണ്ണമറ്റ നിരീക്ഷണ ഉപഗ്രഹങ്ങളും ചാരവലകളും സ്ഥാപിച്ചിട്ടും ചൈനയിൽ മഹാവ്യാധി കൂട്ടമരണം വിതച്ചതും , വ്യവസായശാലകളും ജനപദങ്ങളും നിശ്ചലമായതും പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നാണെങ്കിൽ യു എസ് സാങ്കേതികനിരീക്ഷണ മികവിന്റെ അന്യുനതയും കൂടി പൊളിഞ്ഞു വീഴും. ലോകത്തെവിടെയും ആതുര ശുശ്രൂഷ രംഗത്ത് ഇന്ത്യൻ നഴ്സുമാർ മുൻനിരയിലുണ്ട് .അത് ഇന്ത്യയുടെയും പ്രത്യേകമായി കേരളത്തിന്റെയും സാമൂഹ്യവും ഭൗതികവുമായ പുരോഗതിക്കു വഴി തുറന്നു . ആ ഭാഗ്യാന്വേഷികളിൽ പലർക്കും സ്ഥിരതാമസത്തിനുള്ള അനുമതി പത്രവും പൗരത്വവും ലഭിച്ചു . പാശ്ചാത്യ രാജ്യങ്ങൾ ഏറെക്കുറെ ഉദാരമായ സമീപനമാണ് ആ കാര്യത്തിൽ കൈക്കൊണ്ടത് .മുൻനിര രാജ്യങ്ങളിലെ ഉയർന്ന ജീവിതാവസ്ഥകളും കാര്യക്ഷമമായ നിയമ വ്യവസ്ഥയും ആണ് നാട്ടിലെ ഭൗതിക നേട്ടങ്ങൾ ഒരു backup ആയി നിർത്തി സ്ഥിരമായി വിദേശവാസം വരിക്കാൻ അവരെ പ്രേരിപ്പിച്ചത്. അങ്ങനെയുള്ളവരിൽ കുറെ പേരെങ്കിലും ഇന്ന് കോവിഡ് 19നു മുൻപിൽ പ്രാഥമിക വൈദ്യ സഹായം പോലും കിട്ടാതെ അനാഥത്വം അനുഭവിക്കുന്നതായി വാർത്തകൾ വരുന്നു ദിവസവും ആയിരക്കണക്കിനു ജീവനുകൾ പൊലിയുകയാണ് ;ഗോളാന്തര ആവാസ കേന്ദ്രങ്ങൾ നിർമ്മിച്ച് കുടിയേറാൻ തയാറെടുപ്പുകൾ നടത്തുന്ന അമേരിക്കയിൽ ,യൂറോപ്പിൽ ,ലോകത്തിലെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഉൽപ്പാദന സ്രോതസ്സുകൾ കൈവശപ്പെടുത്താൻ നിക്ഷേപമിറക്കിയ ചൈനയിൽ. വലിയ വിഭവ ശേഖരവും സാമ്പത്തിക reserves ഉം ഉള്ള പാശ്ചാത്യ രാജ്യങ്ങൾ , പ്രത്യേകിച്ച് ആധുനിക specialised ചികിത്സയുടെ കേന്ദ്രമായ അമേരിക്ക കാണിക്കുന്ന അലംഭാവം ലോക മനസ്സാക്ഷിയെ നടുക്കുകയാണ് . രോഗ ബാധയുടെ മൂന്നാം മാസത്തേക്ക് കടന്നിട്ടും ആരോഗ്യ പ്രവർത്തകർക്ക് വേണ്ട സുരക്ഷാ കവചങ്ങൾ പോലും ആവശ്യമനുസരിച്ചു ഉൽപ്പാദിപ്പിക്കുവാനോ സമാഹരിച്ചു വിതരണം ചെയ്യുവാനോ ഈ രാജ്യങ്ങൾക്കു കഴിയുന്നില്ല എന്നത് കൊണ്ടാണ് അലംഭാവം എന്ന് വിശേഷിപ്പിക്കുവാൻ നിർബന്ധിതയായത് . ചരിത്രത്തിൽ എത്രയോ നിഗൂഢ യുദ്ധ തന്ത്രങ്ങളും അധിനിവേശ സാമ്പത്തിക തന്ത്രങ്ങളും പയറ്റി തൻ കാര്യം നേടിയ ശക്തികൾ പരസ്പരം ഗൂഢാലോചന ആരോപിച്ചു സമയം പാഴാക്കുന്നു .വൈറസിന്റെ ഉത്ഭവം ചൈനയിൽ കണ്ടെത്തുകയാണെങ്കിൽ , ഭൂമിക്കു മുകളിൽ എണ്ണമറ്റ നിരീക്ഷണ ഉപഗ്രഹങ്ങളും ചാരവലകളും സ്ഥാപിച്ചിട്ടും ചൈനയിൽ മഹാവ്യാധി കൂട്ടമരണം വിതച്ചതും , വ്യവസായശാലകളും ജനപദങ്ങളും നിശ്ചലമായതും പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നാണെങ്കിൽ യു എസ് സാങ്കേതികനിരീക്ഷണ മികവിന്റെ അന്യുനതയും കൂടി പൊളിഞ്ഞു വീഴും. ജനുവരി ആദ്യത്തോടെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടും പ്രതിരോധിക്കാനും തയ്യാറെടുപ്പുകൾ നടത്താനും വൈകി . ഒരു പക്ഷെ ഇത്തരം പകർച്ച വ്യാധികൾ ഏഷ്യയുടെയും ആഫ്രിക്കയുടെയും മാത്രം വിധിയാണെന്നു പാശ്ചാത്യ രാജ്യങ്ങൾ ധരിച്ചിട്ടുണ്ടാവാം .

 

70 കളി ൽ എണ്ണ കണ്ട് പിടിക്കുന്നതോടെ തുടങ്ങിയ ഗൾഫ് കുടിയേറ്റം അക്ഷരാർത്ഥത്തിൽ മണലാരണ്യങ്ങളെ മഹാ നഗരങ്ങളാക്കി മാറ്റുകയായിരുന്നു .അടിസ്ഥാന തൊഴിൽ പോലും പരിചയമില്ലാത്തവരായിരുന്നു തദ്ദേശീയ ജനത .തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ കഠിനാദ്ധ്വാനം ചെ യ്തു പണിതുയർത്തിയ സ്വപ്ന ഭൂമിയിൽ ഒരു പ്രതിസന്ധിയുണ്ടാവുമ്പോൾ കുടിയേറ്റക്കാരുടെ ചരിത്രപരമായ സ്ഥാനവും സാന്നിദ്ധ്യവും കുടിയേറ്റത്തിന്റെ പശ്ചാത്തലവും അവഗണിക്കപ്പെടാൻ പാടില്ല .ഈ ധാരണയുടെ വെളിച്ചത്തിലാണ് ഐക്യ രാഷ്ട്ര സഭ വിഷയത്തിൽ വ്യക്തമായ മാർഗരേഖകൾ പുറപ്പെടുവിച്ചതും , ഇപ്പോൾ കോവിഡ് സംബന്ധമാ യി പ്രത്യേകം നിർദേശങ്ങൾ മുന്നോട്ടു വെച്ചതും .
 
നിലവിൽ 2017 സെപ്റ്റംബറിൽ യു എൻ മനുഷ്യാവകാശ കമ്മീഷണറും സെക്രട്ടറി ജനറലും കുടിയേറ്റക്കാരുടെ താമസം , വിദ്യാഭ്യാസം ,ആരോഗ്യപരിരക്ഷ , സാമൂഹ്യ സ്ഥിതി എന്നിവയെ കുറിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പരാമർശിക്കുകയും നിർദേശങ്ങൾ പുറപ്പെടുവിക്കുകയും പുതിയ ശുപാർശകൾ മുന്നോട്ടു വെക്കുകയും ചെയ്തിട്ടുണ്ട് .2020 ഫെബ്രുവരിയിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഒരു രാജ്യവും കോവിഡ് മാനേജ്മെന്റ് നടപടിയിൽ കുടിയേറ്റക്കാരെ തദ്ദേശീയരിൽ നിന്ന് വേറിട്ട് വിവേചനത്തോടെ കാണാൻ പാടില്ലെന്ന്‌ നിഷ്കർഷിക്കുന്നു. അകലം പാലിച്ചു കൊണ്ടുള്ള താമസം , പരിശോധന, ചികിത്സ എന്നിവയിൽ യാതൊരു വിധത്തിലുള്ള ഭേദവും കാണിക്കരുത് . പൊടുന്നനെ പിരിച്ചു വിടുകയോ വേതനം വെട്ടിക്കുറക്കുകയോ ചെയ്യരുത് . തൽക്ഷണം താമസിക്കുന്ന രാജ്യം വിട്ടു പോകാൻ നിർബന്ധിക്കരുത് .ഏതെങ്കിലും ഘട്ടത്തിൽ അങ്ങനെയുള്ള പ്രവാസികൾ തിരിച്ചു വരികയാണെങ്കിൽ മാതൃരാജ്യം അവരെ കോവിഡ് നിബന്ധനകൾ പാലിച്ചു സ്വീകരിക്കുകയും പാർപ്പിക്കുകയും വേണ്ടി വന്നാൽ തക്കതായ ചികിത്സകൾ നൽകുകയും വേണം . അത്തരക്കാരോട് രോഗബാധിതമായ രാജ്യത്തു നിന്ന് വന്നതിന്റെ പേരിൽ ഒരു വിധത്തിലുള്ള ബഹിഷ്കരണവും അന്യവൽക്കരണവും കാണിക്കരുത് . 2020 ഫെബ്രുവരിയിലാണ് ഈ മാർഗ രേഖകൾ പുറപ്പെടുവിച്ചത് .
 
ഇതനുസരിച്ചു കുടി യേറ്റക്കാർക്കു മനുഷ്യാവകാശസംബന്ധിയായ ആശയങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും നയരേഖകളുടെയും വെളിച്ചത്തിൽ ചില അവകാശങ്ങൾ ഉണ്ട് . ഗൾഫ് സാമ്പത്തിക രംഗം ശക്തമാണ് . ലോകാരാഗ്യ സംഘടന യുടെ നിബന്ധനകൾക്കനുസരിച്ചു താമസക്കാർക്കു ശാരീരിക അകലം പാലിക്കുന്ന താൽക്കാലിക വാസ സൗകര്യം ഏർപ്പെടുത്തുക , ചികിത്സ നൽകുക , ലോക്‌ഡൌൺ കാലത്തെ വേതനം സംരക്ഷിക്കുക ,തൊഴിൽ നഷ്ടപ്പെട്ടു മടങ്ങേണ്ടി വരികയാണെങ്കിൽ അർഹമായ നഷ്ട പരിഹാരം നൽകുക എന്നിങ്ങനെ മാനുഷികവും ധാർമ്മികവും തൊഴിൽ നീതിക്ക് നിരക്കുന്നതുമായ സമീപനം അത്തരം രാജ്യങ്ങളിൽ നിന്നുണ്ടാവേണ്ടതാണ് ആരോഗ്യ പ്രവർത്തകരെയും ,സന്നദ്ധ സംഘടനകളെയും നൽകി നമ്മുടെ രാജ്യം കഴിയുന്നത്ര പിന്തുണക്കുന്നതും പരിഗണിക്കാവുന്നതാണ് . ഖത്തർ ഭരണാധികാരി , സ്വദേശികൾ -വിദേശികൾ എന്ന വ്യത്യാസമില്ലാതെ എല്ലാ ആളുകൾക്കും തുല്യമായ ആരോഗ്യ പരിരക്ഷ നല്കുന്നുണ്ടെന്നു ഖത്തർ റേഡിയൊ മലയാളം അറിയിക്കുന്നു .യുഎ ഇ യിൽ നിന്നും ഇന്നലെ സമാനമായ പ്രഖ്യാപനം പുറത്തു വന്നിട്ടുണ്ട് . കൂടുതൽ മാനുഷികമായ സമീപനങ്ങൾ വരുന്നു എന്നതിന്റെ സൂചനയാവാം .
 
അര നൂറ്റാണ്ടിനു മുൻപ് ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കുടിയേറ്റം നടന്ന ഗൾഫ് രാഷ്ട്രങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിൽ നാളിതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല എന്നത് ദൗർഭാഗ്യകരമാണ് . തങ്ങളുടെ സംസ്കൃതിക്ക്‌ മുകളിൽ കുടിയേറ്റ സംസ്കാരം പ്രാമാണിത്തം നേടുമെന്ന് അവർ ഭയക്കുന്നു . ജനസംഖ്യാനുപാതം പോലും ഭാവിയിൽ അട്ടിമറിക്കപ്പെടാമെന്ന സാധ്യതയും അവർ മുന്നിൽ കാണുന്നു .രണ്ടും മൂന്നും തലമുറകൾ ഗൾഫിനെ സ്വന്തം നാടായി അറിയുകയും വളരുകയും ചെയ്യുമ്പോൾ ഇക്കാര്യത്തിൽ വിട്ടു വീഴ്ചകൾ ഉണ്ടാവുന്നത് അഭികാമ്യമാണ്‌ .അന്താരാഷ്ട്ര വേദികളിൽ വിഷയം അവതരിപ്പിക്കാൻ ഭാരതം മുൻകയ്യെടുക്കണം . കോവിഡ് അനന്തര ലോക സാഹചര്യം ഇതിന് അനുയോജ്യമാണ്‌ .
 
പ്രവാസികളിൽ വ്യാപകമാവുന്ന അരക്ഷിതാവസ്ഥക്ക് എങ്ങനെ പരിഹാരം കണ്ടെത്തും ? അരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള താമസം , ചികിത്സാ സഹായം എന്നിവ ഉറപ്പു വരുത്തുക മാത്രമാണ് വഴി .
 
ലോകമൊട്ടുക്കും യാത്രയ്‌ക്ക്‌ നിരോധനം നിലവിലുണ്ട് . സമ്പർക്കത്തിലൂടെയും ശാരീരീരിക സാമീപ്യത്തിലൂടെയുമാണ് രോഗം പകരുക എന്ന നിലയ്ക്കു തൊഴിലാളികളെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു കൊണ്ട് പോകണമെന്ന ആലോചന പോലൂം കുറച്ചു സമയത്തേക്കെങ്കിലും അശാസ്ത്രീയമാണ്. .പിരിച്ചുവിടൽ, വേതനം കുറക്കൽ തുടങ്ങിയ ദ്രുത നടപടികളിലൂടെ പരിഭ്രാന്തി പടർത്തുന്നത് പ്രശ്നം സങ്കീർണമാക്കുകയെ ഉള്ളൂ .അത് വിദേശ സർക്കാരുകളെ ഉഭയകക്ഷിചർച്ചയിലൂടെ ബോധ്യപ്പെടുത്താൻ ഫലപ്രദമായ നീക്കങ്ങൾ മറ്റുള്ള രാജ്യങ്ങളുടെ ഭാഗത്തു നിന്നുണ്ടാവണം . അനുകൂലമായ നടപടി ഉണ്ടാവാത്ത പക്ഷം അന്താരാഷ്ട്ര നീതി പീഠത്തിന് മുൻപിൽ രാജ്യത്തിന് വിഷയം അവതരിപ്പിക്കാൻ പഴുതുണ്ടോ എന്നും പരിശോധിക്കേണ്ടതാണ് .

കോവിഡ് 19 നെ അതിജീവിക്കുന്ന ലോകത്ത്‌ ലേബർ ക്യാമ്പുകൾ ഉണ്ടാവരുത് . പകരം മാന്യമായ പാർപ്പിടങ്ങൾ ഉണ്ടാവട്ടെ . 
ലോകം ഇതുവരെ കണ്ടില്ലെന്നു നടിച്ച ഒരു കാഴ്ച കോവിഡ് ലോകമനസ്സാക്ഷിക്കു മുന്പാകെ തുറന്നു വെച്ചു .പുതിയ ആകാശവും പുതിയ ഭൂമിയും തേടിവ ന്നു കഠിനാദ്ധ്വാനം ചെയ്തു രാജ്യം പണിതുയർത്തിയ തൊഴിലാളികളെ തിങ്ങി പാർപ്പിച്ച മുറികൾ . രോഗ വ്യാപനം തടയുന്നതിൽ വലിയ വെല്ലുവിളിയാണ് ഇത്തരം ക്യാമ്പുകൾ ഉയർത്തിയത് . കോവിഡ് 19 നെ അതിജീവിക്കുന്ന ലോകത്ത്‌ ലേബർ ക്യാമ്പുകൾ ഉണ്ടാവരുത് . പകരം മാന്യമായ പാർപ്പിടങ്ങൾ ഉണ്ടാവട്ടെ .
പ്രവാസികൾ തിരിച്ചു വരുന്ന മുറക്ക് അവരെ സ്വീകരിച്ചു പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ സർവ സജ്ജമാണെന്ന് കേരള സർക്കാർ പറയുമ്പോഴും ഏറ്റെടുത്തതും ഏറ്റെടുക്കാവുന്നതുമായ മുറികളുടെ കണക്കാണ് ആ ഓഫറിന്റെ പിന്നിലെ ബലം എന്നൂഹിക്കാം .പ്രവാസികൾ കേരള സമൂഹത്തിന്റെ ഭാഗം തന്നെയെന്ന വികാരം . അതിനപ്പുറം അത്രയും വിപുലമായ ആരോഗ്യ സേവനത്തിനുള്ള മനുഷ്യ ശേഷി സംസ്ഥാനത്തു ണ്ടെന്നു തോന്നുന്നില്ല .മാസ്ക് , ശരീര സംരക്ഷണ കവചങ്ങൾ എന്നിവയുടെ നേരിയ കുറവ് പോലും വലിയ വിള്ളലുകളാണുണ്ടാക്കുക. ദില്ലിയിലെയും മഹാരാഷ്ട്രയിലെയും നഴ്സുമാർ കൂട്ടത്തോടെ രോഗബാധിതരായത് ഒരു മുന്നറിയിപ്പാണ് .രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ രോഗ വ്യാപനം വരുതിയിലായിട്ടില്ല .അവിടെ നിന്നും കുടിയേറ്റക്കാരുണ്ട്‌ .വളരെ sensitive ആയ വിഷയമാണ് . എങ്കിലും അതിവൈകാരികതക്കപ്പുറം ബന്ധപ്പെട്ട എല്ലാവർക്കും ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കേണ്ട ഘട്ടമാണ് .കൃത്യമായ ആസൂത്രണത്തോടെ ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടത് .
 
കോവിഡ് ലോകത്തിന്റെ power equations മാറ്റിമറിക്കുമോ ? സ്വന്തം ജനങ്ങൾ നിസ്സഹായരായി അടച്ചിട്ട വീടുകളിൽ മരണം വരിക്കുമ്പോൾ ബാലിശമായ വീരവാദങ്ങളിൽ മുഖം മറക്കാൻ നോക്കുന്ന പ്രസിഡന്റ് , രണ്ട് മാസങ്ങൾക്കു മുൻപ് വരെ ലോകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവനായിരുന്നു . അവശ്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു കൊണ്ട് നമ്മുടെ രാജ്യം ഉത്തരവിറക്കുന്നു . ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയുടെ പങ്ക് ഉറപ്പിക്കാൻ വേണ്ടി ഉഭയ ചർച്ച കഴിഞ്ഞു അധികം നാളുകൾ കഴിയുന്നതിനു മുൻപാണിത്‌ .സ്വഭാവികമായും അമേരിക്കയുടെ സമ്മർദ്ദവും ഇന്ത്യയുടെ ഭാഗത്തനിന്ന് നീക്കു പോക്കുകളും ഉണ്ടായി . ആഭ്യന്തര ആവശ്യമാണ്‌ ഇന്ത്യയെ കർശന നിയന്ത്രണങ്ങൾ എടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബോധ്യമുള്ളപ്പോഴും അമേരിക്കൻ പ്രസിഡണ്ട് പരസ്യമായി സമ്മർദ്ദം ചെലുത്തി . ക്ലിനിക്കൽ ഉപകരണങ്ങൾക്ക് വേണ്ടി ചൈനയെ സമീപിക്കുവാൻ ആ രാജ്യം നിർബന്ധിതമായി .വൈറസ് ചൈനയിലെ ലാബുകളിൽ നിന്നും പുറപ്പെട്ടു എന്ന് സംശയിക്കുമ്പോഴും ആ രാജ്യത്തു നിന്ന് മരുന്നുകൾക്കുള്ള രാസപദാർത്ഥങ്ങളും ,പരിശോധന കിറ്റുകളും ഇറക്ക് മതി ചെയ്യേണ്ടി വരുന്നു വിപണിയുടെ സമവാക്യങ്ങളിൽ തിരുത്തലുകൾ വരുന്നു. ഇക്കണോമിയുടെ ചാലക ശക്തികളായ കുടിയേറ്റക്കാർ പെട്ടെന്ന്‌ , താൽക്കാലികമായെങ്കിലും അനഭിമതരാവുകയാണ് .ആഗോളവൽക്കരണം പരമാവധി വികാസം കഴിഞ്ഞു ഭീമൻ നക്ഷത്രങ്ങളെപ്പോലെ സങ്കോചിക്കുവാൻ തുടങ്ങുകയാണൊ ? അത്യാഹിതരോഗി സംസ്ഥാനാതിർത്തിയിൽ തടയപ്പെട്ടു മരണത്തിനു കീഴടങ്ങുന്നു .അവശ്യ ഭക്ഷണ സാധനങ്ങൾ കടത്തുന്നത് തടയാൻ ഒരൊറ്റ രാത്രികൊണ്ട് മൺമതിൽ പണിയുന്നു .അന്യ സംസ്ഥാനങ്ങളിലേക്ക് ജീവ സന്ധാരണത്തിനെത്തിയവർ ലോക്ക് ഡൌൺ നിയന്ത്രണങ്ങളെ വകവെക്കാതെ നാടും വീടും അണയാൻ വെമ്പുന്നു . വികസിത രാജ്യങ്ങളിലെ പൗരത്വം നേടി ജീവിതം പറിച്ചു നട്ട ഭാഗ്യാന്വേഷികൾ , സ്വപ്നഭൂമിയിൽ , മഹാമാരിക്കാലത്തു തങ്ങൾ അനാഥരും നിരാശ്രയരും ആണെന്ന ആശങ്കയിൽ ഞൊടിയിട പിറന്ന മണ്ണിൽ പൊടിയുന്ന കരുതലിന്റെ ഉറവകളെകുറിച്ചു ഗൃഹാതുരരാവുന്നു. ആഗോളവല്ക്കരണം അവസാനിച്ചു വികേന്ദ്രീകൃതവും വിഘടിതവും ആയ പ്രാദേശിക സ്വാശ്രയത്വമുള്ള ഒരു പുതിയ ലോകക്രമം നിലവിൽ വരുമോ?ഗാന്ധിയൻ സ്വരാജ് ?മറിച്ച് അഭേദ്യമെന്നും ശാശ്വതമെന്നും സുരക്ഷിതമെന്നും കണക്കു കൂട്ടിയ പലതും മണൽകൊട്ടാരം പോലെയാണെന്നതും അതിർത്തികളും മതിലുകളും സൈനിക സന്നാഹങ്ങളും ഒരു സൂക്ഷ്മാണുവിനെ തടഞ്ഞു നിർത്താൻ പ്രാപ്തമായില്ല എന്നതും കൂടുതൽ ഉദാരവും ഉൾക്കൊളളുന്നതുമായ ആഗോള സമൂഹത്തിന് വഴിവെക്കുമോ?

വിപണിയുടെ ആസക്തിക്ക് അറുതിയില്ലെന്നും അത് സ്വയം ഇരയെ കണ്ടെത്തിക്കൊള്ളും എന്നുമാണ്‌ ക്യാപിറ്റലിസത്തിന്റെ മൂലമന്ത്രം .വിപണിയുടെ ആസക്തിക്ക് അറുതിയില്ലെന്നും അത് സ്വയം ഇരയെ കണ്ടെത്തിക്കൊള്ളും എന്നുമാണ്‌ ക്യാപിറ്റലിസത്തിന്റെ മൂലമന്ത്രം . അതിനുവേണ്ടി ഉപഭോഗത്തെ ആകാശത്തോളം ഊതി വീർപ്പിച്ചു . ഒരാഴ്ചക്കുള്ളിലാണ്‌ എല്ലാം മാറി മറിഞ്ഞത്‌ .മാളുകൾ , പ്രദർശന ശാലകൾ , വാതിൽപ്പടി വിതരണ ശൃംഖലകൾ എന്നിവ അടഞ്ഞു കിടക്കുന്നു അനുദിനം പെരുകുന്ന ഗതാഗതം നിശ്ചലമായി .ആത്മീയ വിപണിയുടേ ബൃഹത് സങ്കേതങ്ങൾ അടച്ചു പൂട്ടി . സാമൂഹ്യ ജീവിതം മാധ്യമങ്ങളിലേക്കൊതുക്കി മനുഷ്യൻ ഗുഹകളിലേക്കു പിൻവാങ്ങി . ദർശനം, സ്പർശനം തുടങ്ങിയ ആദിമ സംവേദനങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു .
 
എവിടെനിന്നു വന്നുവെന്നറിയാത്ത ജൈവമോ അജൈവമോ എന്ന കൃത്യമായ നിർവചനത്തിനു വഴങ്ങാത്ത വൈറസ് നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത് .

 

Print Friendly, PDF & Email