EDITORIAL

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഇന്നലെ കൊറോണ വിഷയത്തില്‍ തന്‍റെ ജനതയോട് പറഞ്ഞത്ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും തന്റെ ഗവണ്മെന്റ് കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ബ്രിട്ടീഷ് ജനത സ്വീകരിക്കേണ്ട സ്വയം പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും വിശദീകരിച്ചു കൊണ്ട് ഇന്നലെ (16 – 03 – 2020 ) നടത്തിയ പത്ര സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.


കൊറോണ വൈറസ് അഥവാ കോവിഡ് 19 കൂടുതലായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നതും, അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നമ്മുടെ രാജ്യത്തും, ഇനിയും കൂടുതലായി, വരാൻ പോകുന്ന മാസങ്ങളിൽ വ്യാപിക്കും എന്നതും സുവ്യക്തമാണ്. 

ഈ ഗവണ്മെന്റിനു ചെയ്യാൻ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ് അത്തരം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ വിലയേറിയ സമയം നമുക്ക് നേടിത്തന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ അതൊരു ആഗോള മഹാവ്യാധിയായി മാറിയിരിക്കുന്നു, കൊറോണ ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടുക തന്നെ ചെയ്യും.

തീർച്ചയായും യഥാർത്ഥത്തിലുള്ള കണക്കുകൾ പരിശോധനാ ഫലം കണ്ടെത്തി ഉറപ്പിച്ചവയെക്കാൾ കൂടുതലാവും, ഒരു പക്ഷെ വളരെയധികം കൂടുതൽ.

ഞാൻ തുറന്നു പറയാനാഗ്രഹിക്കുന്നു, ഇത് നമ്മുടെ തലമുറ കണ്ടിട്ടുള്ള, ആരോഗ്യ രംഗത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ചിലർ അതിനെ കാലാകാലങ്ങളിൽ ഉണ്ടാകാറുള്ള ഫ്ലൂവിനോട് ഉപമിക്കുന്നു. അത് തീർച്ചയായും ശരിയല്ല.

പ്രതിരോധ ശേഷി ഇല്ലെന്നതിനാൽ, ഈ അസുഖം കൂടുതൽ അപകടകരമാണ്. ഞാൻ നിങ്ങളോടു, ബ്രിട്ടീഷ് ജനതയോട് തുറന്നു പറഞ്ഞേ തീരൂ, കൂടുതൽ കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരേ നേരത്തെ തന്നെ ഈ രോഗം മൂലം നഷ്ടമാകും.

എന്നോടൊപ്പമുള്ള ചീഫ് സയന്റിഫിക് ഓഫീസർ കൂടുതൽ നടപടികൾ വിശദീകരിക്കും. നമുക്ക് വ്യക്തമായ ഒരു പദ്ധതിയുണ്ട്, നമ്മൾ അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ നമ്മൾ ശ്രമിക്കുന്നത് വൈറസ് വ്യാപിക്കുന്നത് തടയുക എന്നത് മാത്രമല്ല അങ്ങിനെ വ്യാപിക്കുന്നത് കഴിയുന്നതും വൈകിപ്പിക്കുക എന്നത് കൂടിയാണ് അത് വഴി കഷ്ടനഷ്ടങ്ങൾ കുറയ്ക്കുക എന്നതും. വൈറസ് വ്യാപനം അതിന്റെ പീക്കിലേക്കു എത്തുന്നത് വൈകിപ്പിക്കുക വഴി നമ്മുടെ നാഷണൽ ഹെൽത്ത് സർവീസിന് (NHS ) കൂടുതൽ സമയം നേടിയെടുക്കാനും കൂടുതൽ ശക്തിയാർജ്ജിക്കാനും കഴിയും, അതുവഴി കൂടുതൽ ബെഡ്ഡുകൾ ലഭ്യമാക്കാനും കൂടുതൽ റിസേർച്ചിനും സമയം ലഭിക്കും. കാലാവസ്ഥ മാറുന്നതും ആളുകൾക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയുന്നതും നമ്മെ സഹായിക്കും. സമൂഹം കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നത് വരെയും വൈറസ് വ്യാപനം അതിന്റെ പീക്കിലേക്കു എത്തുന്നത് വൈകിപ്പിക്കേണ്ടതുണ്ട്.

ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് നമ്മൾ ഇപ്പോൾ എത്തിയിട്ടില്ല അത് ഏതാനും ആഴ്ചകൾക്കു ശേഷമാണ് ഉണ്ടാവുക, വൈറസ് വ്യാപിക്കുന്നതിന്റെ വേഗതയ്ക്കനുസരിച്ചു. അപ്പോൾ നമ്മുടെ ഏറ്റവും പ്രാധാന്യമുള്ള ഉത്തരവാദിത്തം വൃദ്ധരെയും മറ്റു തരത്തിൽ ബുദ്ധിമുട്ടുന്നവരെയും സംരക്ഷിക്കുക എന്നതാകും.

ഇന്ന് എനിക്ക് നിങ്ങളോടു അഭ്യർത്ഥിക്കാനുള്ളത് നിങ്ങള്ക്ക് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ,അതെത്ര കുറഞ്ഞ അളവിലായാലും, നിരന്തരമായ ചുമയും പനിയും ഉണ്ടെങ്കിൽ നിങ്ങൾ വീടിനുള്ളിൽ സ്വയം ക്വറന്റൈൻ ചെയ്യണമെന്നാണ്. അടുത്തയാഴ്ചയോടു കൂടി നിങ്ങളുടെ വീട്ടിൽ ആർക്കെങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിലെ മുഴുവൻ അംഗങ്ങളും 14 ദിവസം സ്വയം ക്വറന്റൈൻ ചെയ്യണം എന്ന ഘട്ടത്തിലേക്ക് നമ്മൾ കടക്കും. കൂടുതൽ വിശദശാംശങ്ങൾ ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നതായിരിക്കും.

നമ്മുടെ കുടുംബങ്ങളിലെ മുതിർന്ന തലമുറയെ സംരക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ നമ്മുടെ പ്രഥമ കർത്തവ്യം. ദശലക്ഷക്കണക്കിനു മനുഷ്യരുടെ സഹായം വേണ്ടി വരും നമ്മുടെ സമൂഹത്തിൽ അടുത്ത ഘട്ടത്തിൽ പരസ്പര സഹായത്തിനായി. ഗവണ്മെന്റ് നിങ്ങളോടൊപ്പമുണ്ടാകും.

അവസാനമായി, വളരെ ദുര്ഘടമെന്നു തോന്നിപ്പിക്കുമെങ്കിലും ഈ ഘട്ടവും നമ്മൾ തരണം ചെയ്യുക തന്നെ ചെയ്യും,ചരിത്രത്തിലെ നിരവധി മറ്റു പ്രതിസന്ധികളെ നമ്മൾ അതിജീവിച്ചത് പോലെ, നമ്മൾ ഓരോരുത്തരും പരസ്പര സഹായത്തിനായെത്തുകയും സാമൂഹ്യ താൽപ്പര്യം സമ്പൂർണ്ണമായും ഉയർത്തിപ്പിടിക്കുകയും ചെയ്തു കൊണ്ട്. ബ്രിട്ടൻ ഈ പ്രതിസന്ധിയെയും മറികടക്കുക തന്നെ ചെയ്യും. 

Print Friendly, PDF & Email