ചുവരെഴുത്തുകൾ

ആരുടെ ഇന്ത്യ?ോമതിയെ കല്യാണം കഴിക്കാൻ തീരുമാനിച്ച സമയത്ത് അവളുടെ അമ്മയുടെ ചേച്ചിയുടെ ഭർത്താവ് എന്നെ വിളിച്ചിരുന്നു.

“ഞങ്ങൾ ശുദ്ധ തമിഴ് ബ്രാഹ്മണരാണ്. മുസ്ലിങ്ങളും ആയി വളരെ അധികം വ്യത്യാസം ഉള്ളവർ. ഇന്ത്യയിലേക്ക് പുറത്തുനിന്ന് വന്ന നിങ്ങളെപോലെയെല്ല മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾ ഇവിടെ ജനിച്ചു വളർന്ന ആളുകളാണ് ഞങ്ങൾ. ഞങ്ങൾ മുസ്ലിങ്ങളുടെ വീട്ടിൽ നിന്ന് വെള്ളം പോലും കുടിക്കില്ല. നിങ്ങൾ ഈ കല്യാണത്തിൽ നിന്ന് പിന്മാറണം” എന്നായിരുന്നു പുള്ളിയുടെ ആവശ്യം.

ഏതാണ്ട് 8000 വർഷങ്ങൾക്ക് മുൻപ്, ഏതാണ്ട് ഇതേ പാതയിലൂടെ തന്നെ ( ആദ്യം വന്നവർ കൃഷിക്കാരും, രണ്ടാമത് വന്നവർ വേട്ടക്കാരും ആയിരുന്നു എന്ന് പറയപ്പെടുന്നു). യഥാർത്ഥത്തിൽ ഇന്ത്യക്കാർ എന്ന് പറയുന്ന ഏതാണ്ട് എല്ലാവരും 8000 വർഷങ്ങൾക്ക് മുൻപ് അല്ലെങ്കിൽ 3000 വർഷങ്ങൾക്ക് മുൻപ് പുറത്തു നിന്ന് ഇന്ത്യയിലേക്ക് വന്നവരാണ്.

“മുസ്ലിങ്ങളുടെ വീട്ടിൽ നിന്ന് വെള്ളം കുടിക്കില്ലെങ്കിൽ ഞാൻ ചായ ഉണ്ടാക്കിത്തരാം” എന്ന് അന്ന് ഞാനതിന് ഒരു വളിച്ച തമാശ മറുപടി കൊടുക്കുകയും ചെയ്തു. ഇരുപത് വർഷത്തോളം ഞങ്ങളോട് സംസാരിക്കാതിരുന്ന അദ്ദേഹം കഴിഞ്ഞ മാസം ഗോമതിയെ വിളിച്ച് മാപ്പ് പറഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന്റെ മകളും പ്രേമിച്ച് കല്യാണം കഴിച്ചിരുന്നു, സ്വജാതിയിൽ നിന്നാണെങ്കിൽ പോലും.

ഈ സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞ് ഞാനും ഗോമതിയും ആൻസിസ്‌ട്രി.കോം എന്ന കമ്പനി വഴി ഞങ്ങളുടെ ഡിഎൻഎ ടെസ്റ്റ് ചെയ്തു. പേര് മറച്ചുവച്ചാൽ ആരുടേതാണ് ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം സാമ്യമുള്ള ഒരു ഡിഎൻഎ റിപ്പോർട്ട് ആണ് ഞങ്ങൾക്ക് കിട്ടിയത്. ഒരു ശതമാനം ആഫ്രിക്കൻ ബന്ധത്തിൽ തുടങ്ങി 85 ശതമാനത്തോളം ദക്ഷിണേന്ത്യൻ ഡിഎൻഎ യും, 14 ശതമാനം നോർത്ത് ഇന്ത്യൻ ഡിഎൻഎ യും എന്നിങ്ങനെ ആയിരുന്നു ഞങ്ങളുടെ ഡിഎൻഎ മിക്സ്.

ഈ ഡിഎൻഎ റിസൾട്ട് ആണ് ഞങ്ങളുടെ ഡിഎൻഎ raw data ഡൌൺലോഡ് ചെയ്ത് ഞങ്ങളുടെ ഹാപ്ലോ ഗ്രൂപ്പ് എന്താണെന്ന് കണ്ടെത്തി എന്റെ പൂർവികർ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് എവിടെ നിന്ന് വന്നു എന്നറിയാൻ എനിക്ക് താല്പര്യം ജനിപ്പിച്ചത്. പിന്നീട് ‘Who we are , how we got here’ എന്ന ഡേവിഡ് റെയ്ക്കിന്റെ പുസ്തകവും , ഏർളി ഇന്ത്യക്കാർ എന്ന ടോണി ജോസഫിന്റെ പുസ്തകവും ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം വീശി.

ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജി എന്ന സ്ഥാപനം ഇന്ത്യയിലെ പല ഭാഗത്തു നിന്നുള്ള , പല മതങ്ങളിലെയും ജാതികളിലെയും, ഗോത്രവർഗങ്ങളിലെയും ആളുകളുടെ ആയിരക്കണക്കിന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് വച്ചിരിക്കുന്ന ഒരു സ്ഥലമാണ്. ഇവിടെ ജോലി ചെയ്തിരുന്ന ലാൽജി സിംഗ്, കുമാരസ്വാമി തങ്കരാജ് എന്നിവരുമായി സഹകരിച്ചാണ് ഡേവിഡ് റെയ്ക് ഇന്ത്യക്കാരുടെ ഡിഎൻഎ പരിശോധിച്ചത്. ഇതിൽ നിന്ന് ലഭിച്ച ഫലങ്ങൾ പ്രകാരം ഇന്നുള്ള ഇന്ത്യക്കാരുടെ പൂർവികരെ നമുക്ക് പുരാതന ‘വെസ്റ്റ് യൂറേഷ്യൻസ്’ എന്നും പുരാതന ദക്ഷിണ ഇന്ത്യക്കാർ എന്നും പൊതുവായി തരം തിരിക്കാം. വെസ്റ്റ് യൂറേഷ്യ എന്ന് പറയുന്നത് ഇന്ത്യയുടെ മാപ്പിൽ തൊട്ടു മുകളിൽ കിടക്കുന്ന തജികിസ്താൻ, അസർബെയ്ജാൻ, കിർഗിസ്ഥാൻ, ഉസ്‌ബെസ്കിസ്ഥൻ തുടങ്ങി ഇറാനും ആയി അതിർത്തി പങ്കിടുന്നതോ, അതിനു വളരെ അടുത്ത് കിടക്കുന്നതോ ആയ പ്രദേശങ്ങളാണ്.

“എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം പിടിച്ച 24 മണിക്കൂർ ആയിരുന്നു അത്. വെസ്റ്റ് യൂറേഷ്യയിൽ നിന്ന് 3800 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലേക്ക് കുടിയേറ്റം ഉണ്ടായെന്നു പറഞ്ഞാൽ ഇന്ത്യയിൽ അത് ഒരു രാഷ്ട്രീയ പ്രശ്നം ആയി മാറുമെന്നും അതുകൊണ്ട് ഹൈദരാബാദിലെ ലാബുമായി സഹകരിക്കാൻ ഞങ്ങളെ അനുവദിക്കില്ല എന്നും അവർ പറഞ്ഞു. അവസാനം വെസ്റ്റ് യൂറേഷ്യ എന്നത് മാറ്റി പുരാതന വടക്കേ ഇന്ത്യക്കാർ എന്നാക്കിയപ്പോൾ ആണ് ഇന്ത്യ ഗവണ്മെന്റ് ഞങ്ങളെ ജോലി ചെയ്യാൻ സമ്മതിച്ചത്. ” 2008 ൽ ഡേവിഡ് റെയ്ക് ഹൈദരാബാദ് ലാബ് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവം ആണ് മുകളിൽ പറഞ്ഞത്. ഇനി ഉള്ള പാരഗ്രാഫ്കളിൽ വടക്കേ ഇന്ത്യക്കാർ എന്ന് കാണുമ്പോൾ ഇക്കാര്യം ഓർമയിൽ വയ്ക്കുക.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന, മേൽപ്പറഞ്ഞ രണ്ടു വിഭാഗക്കാരും ആയി ഇടകലരാത്ത ഒരു വർഗം ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെന്റിനെൽസ് ആദിവാസികളാണ്. ഇന്നും പുറം ലോകവുമായി ബന്ധപ്പെടാതെ നിൽക്കുന്ന ഇവരുടെ ഭാഷ, വടക്കേ ഇന്ത്യക്കാരുടെ ഇൻഡോ യൂറോപ്പ്യൻ ഭാഷയായ സംസ്കൃതം ആയോ, തെക്കേ ഇന്ത്യക്കാരുടെ ദ്രാവിഡിയൻ ഭാഷ ആയോ ബന്ധമില്ലാത്ത ഒന്നാണ്. ഇവരെ ഒട്ടും കലർപ്പില്ലാത്ത ഇന്ത്യക്കാരായി (എല്ലാവരുടെയും പൂർവികർ ആഫ്രിക്കയിൽ നിന്ന് വന്നു എന്നുള്ളത് കൊണ്ട് കലർപ്പ് എന്നത് നമ്മൾ ഏതു വര്ഷം മുതൽ കണക്കെടുക്കാൻ തുടങ്ങുന്നു എന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു ഒന്നാണ്) കണക്കാക്കിയാൽ അങ്ങ് വടക്കേ അറ്റത്തുള്ള പത്താൻ വിഭാഗക്കാർ ഏറ്റവും കുറച്ച് ഇന്ത്യൻ കലർപ്പുള്ളവരാണ്, കൂടുതൽ ഇറാനിയൻ – യൂറോപ്പ്യൻ മിക്സ് ആണവരിൽ കാണപ്പെടുന്നത്.

3800 വർഷങ്ങൾക്ക് മുൻപാണ് വടക്കേ ഇന്ത്യക്കാർ വെസ്റ്റ് യൂറേഷ്യയിൽ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയത് . ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് സിന്ധു നദീതട സംസ്കാരം അവസാനിക്കുന്നതും, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കൃതിയായ ഋഗ്വേദം രചിക്കപെടുന്നതും. ഉപനിഷത്തുക്കളും മറ്റ് ഹിന്ദു സാംസ്‌കാരിക കൃതികളും മറ്റും ഈ രണ്ടാമത്തെ കുടിയേറ്റത്തിന്റെ ഭാഗമായി മാത്രം ഉണ്ടായി വന്നതാണ്. ഇങ്ങിനെ വന്നവർ മുൻപ് ഇവിടെ ഉണ്ടായിരുന്ന മത ചിഹ്നങ്ങളെ അവരുടെ മതവുമായി കൂട്ടിയോജിപ്പിച്ചു. ശിവൻ സിന്ധു നദീതടത്തിലെ ഒരു ദേവനായിരുന്നു എന്നൊരു വ്യഖ്യാനം നിലവിലുണ്ട്. തമിഴ് നാട്ടിലെ അയ്യനാർ എന്ന ഗ്രാമ കാവൽ ദൈവത്തെ ശിവന്റെ മകനാക്കി മാറ്റിയത് ഓർക്കുക.

വെസ്റ്റ് യൂറേഷ്യക്കാർ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്ന പുരാതന ദക്ഷിണ ഇന്ത്യക്കാരും ഇതുപോലെ പുറത്തുനിന്ന് വന്നവരാണ്, ഒരുപക്ഷെ ഏതാണ്ട് 8000 വർഷങ്ങൾക്ക് മുൻപ്, ഏതാണ്ട് ഇതേ പാതയിലൂടെ തന്നെ ( ആദ്യം വന്നവർ കൃഷിക്കാരും, രണ്ടാമത് വന്നവർ വേട്ടക്കാരും ആയിരുന്നു എന്ന് പറയപ്പെടുന്നു). യഥാർത്ഥത്തിൽ ഇന്ത്യക്കാർ എന്ന് പറയുന്ന ഏതാണ്ട് എല്ലാവരും 8000 വർഷങ്ങൾക്ക് മുൻപ് അല്ലെങ്കിൽ 3000 വർഷങ്ങൾക്ക് മുൻപ് പുറത്തു നിന്ന് ഇന്ത്യയിലേക്ക് വന്നവരാണ്. ആൻഡമാൻ നിക്കോബാർ ദ്വീപിലെ ആളുകളും, ഒരുപക്ഷെ ഇന്ത്യയിലെ ആദിവാസികളിൽ ഉള്ള ചില വർഗ്ഗങ്ങളും അതിനും വളരെ വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ സ്ഥിരതാമസം ആക്കിയവരാകാം, പക്ഷെ ബഹു ഭൂരിപക്ഷവും മേൽപ്പറഞ്ഞ കാലയളവുകളിൽ ഇന്ത്യയിലേക്ക് കുടിയേറിയവരാണ്.

പറഞ്ഞു വരുമ്പോൾ ‘പുരാതന വടക്കേ ഇന്ത്യക്കാർ’ ആയ മോദിയും അമിത് ഷായും മറ്റും ഇന്ത്യയിലേക്ക് അവസാനമായി കുടിയേറിയവരുടെ പിൻതലമുറക്കാർ മാത്രമാണ് .

Print Friendly, PDF & Email