കവിത

പഴങ്ങള്‍, ഷെഹനായ്, പ്രണയംഅറിയാത്ത ഏതോ വേദനയില്‍
വേവിച്ചെടുത്ത രുചികള്‍.
കാരണമില്ലാത്ത സങ്കടം
കഠിനമായ അഭിശപ്തയാതന.
അത് ശൂന്യതയില്‍നിന്നായിരുന്നില്ല
എന്നിട്ടും അജ്ഞാതമായിരുന്നു.
ഉണ്മയുടെ
തിളവെള്ളത്തില്‍
വെന്തു പാകമായ
സ്വാദുള്ള,
മധുരമൂറിയപഴങ്ങള്‍,
എനിക്കേറ്റവും പ്രിയപ്പെട്ടവനെ,
നീ പോകുമ്പോള്‍,
ഭ്രാന്തമായ ആ യാത്രയില്‍,
കഴിക്കുവാന്‍
നിനക്കു കൊടുത്തയക്കുമ്പോള്‍
പ്രണയവിവശയായ ഞാന്‍
ആ പഴങ്ങളുടെ
അസംബന്ധ പക്വതയെ
ഓര്‍ക്കുന്നു.
………………………………………………
നിന്‍റെ വിരല്‍ത്തുമ്പൊന്നു
മ്മവെച്ചപ്പോഴേക്കും
ഷെഹനായ്
അബോധമനസ്സില്‍നിന്നും
അത്യുച്ചത്തില്‍ ധുന്‍
പാടാന്‍ തുടങ്ങി.
അതോ മാല്‍ക്കോണ്‍?
നദികള്‍ കടലിലേക്കൊഴുകുമ്പോലെ,
ഒക്റ്റേവുകള്‍ സ്വകാര്യം പറയുമ്പോലെ
മെല്ലെ മെല്ലെ
അഞ്ചു സ്വരങ്ങളും
നിന്‍റെ ഷെഹനായിയില്‍നിന്നും
ഒഴുകിക്കൊണ്ടിരിക്കുന്നു.
അല്ലെങ്കില്‍താരാട്ടാണോ,
നിന്നെ ശാന്തമായുറക്കുവാന്‍?
ആട്ടിടയന്മാര്‍പാടുന്ന പ്രണയഗാനങ്ങളോ?
ചുറ്റും വലിച്ചുകെട്ടിയ
കവിതയുടെ ചിത്രാലേഖന- ത്തുണിയില്‍,
നിന്‍റെതന്നെയാകാം,
ഭാവം മാറിക്കൊണ്ടിരിക്കുന്ന,
പ്രകൃതം മാറിക്കൊണ്ടിരിക്കുന്ന,
ജീവിതം വരച്ചുവെച്ച ചിത്രത്താല്‍ വിറപൂണ്ടുനില്‍ക്കുന്ന ഊര്‍ജസ്വലത.
നീ ഇത്ര രാവിലെ
ഉന്മേഷത്തോടെ
ഒരു മിയാ കി തോടി
ഒറ്റക്കിരുന്നങ്ങിനെ!
എന്നിട്ടും
നിന്‍റെ പ്രേയസി വന്നില്ല.
അല്ലെങ്കില്‍
മാല്‍ക്കോണിന്‍റെ പ്രണയിനിയായ
ഗുണകലിയെ കുറിച്ച്പാടുന്നു
വല്ലോനയ്യാര്‍ നൂറും അന്‍വര്‍ മക്സൂദും
ഈ ഗാനം എഴുതിയത്
നിനക്കുവേണ്ടിത്തന്നെ:
“ഞാന്‍ നിര്‍ഭയനാണ്
എല്ലാവരും എന്നെ
കല്ല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു.
അതിശക്തമായ കൊടുങ്കാറ്റും
മരവിപ്പിക്കുന്ന തണുപ്പും
പൊള്ളുന്ന ചൂടും
ഒന്നും നമുക്ക് പ്രശ്നമല്ല
ഈ വഴിയിലൂടെ
നിനക്കു വരണമെന്നുണ്ടെങ്കില്‍
നീ ഒറ്റക്കല്ലെന്നറിയുക.
”പിന്നെ മാല്‍ക്കോണില്‍
ആയെ സുര്‍ കി പഞ്ചീ.
കൊണാട്ട് പ്ലെയിസിലെ
പൊള്ളുന്ന വെയിലത്തിരുന്ന്‍,
ആ പക്ഷിയുടെ ചിറകുരുകിപ്പോയി.
അപ്പോള്‍
ആകാശത്തിന്‍റെ നിറം
അസ്തമനസൂര്യനിലേക്കും
കറുത്ത വില്ലീസു വിരിച്ച
രാത്രിയിലേക്കും
മെല്ലെ പരക്കാന്‍ തുടങ്ങി.
കജ്രിയിലേതോഗാനം
ഇരുട്ടില്‍നിന്നും ഒഴുകി.
പൌര്‍ണ്ണമിയാണ്.
നിലാത്തുള്ളികള്‍ പെയ്യുമ്പോള്‍
ഭാവങ്ങള്‍,
ജീവിതം പോലെ മാറി മാറി വരുന്നു!
മണല്‍പ്പരപ്പിലും പാറക്കെട്ടുകളിലും
ആഞ്ഞടിക്കുന്ന തിരകള്‍!
ചിലപ്പോള്‍കൊടുങ്കാറ്റിനു ശേഷം
ക്ഷീണിച്ച് ശാന്തമായുറങ്ങുന്ന
കായല്‍പ്പരപ്പുകള്‍!
ബാലിശമായി പുലമ്പുന്ന അരുവികള്‍!
മാര്‍വയാണോ?
ഒരു ഥാട്ട്?
ഏതോ മാനസിക സംഘര്‍ഷങ്ങളെ
വായിച്ചെടുക്കുന്നുണ്ട് ഇവിടെ!
അനുകമ്പയില്‍ മുങ്ങിയ
ഉത്കണ്ഠശക്തമായി രേഖപ്പെടുത്തുന്നുണ്ട്!
ആ അജ്ഞാതമായ വേദനയല്ലേ
ഷെഹനായിയില്‍
പ്രേമത്തിന്‍റെ തിരമാലകളെഉയിര്‍പ്പിക്കുന്നത് !
…………………………………………………………….
പ്രശസ്തനായിരുന്ന ഉസ്താദ് ബിസ്മില്ലാഖാന്
പഴങ്ങളും കിഴങ്ങുകളും ഒക്കെ വളരെ ഇഷ്ടമാണ്,
ഷെഹനായ് പോലെ.
തന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്
ചേന പറിച്ചു സമ്മാനം ആയി അയച്ചുകൊടുക്കുന്നു.
ഇതിന്‍റെ പശ്ചാത്തലം അത്രയേ ഉള്ളൂ.

– അച്ചുതന്‍ വടക്കേടത്ത് രവി

Print Friendly, PDF & Email