EDITORIAL

വസന്തത്തിന് നഷ്ടമായ ഇടിമുഴക്കം74643703_10215946594205552_7033404724141359104_n

ാജനെ ഉരുട്ടിക്കൊന്നപ്പോൾ പാട്ടുപുസ്‌തകം ഉണ്ടാക്കി വിറ്റു കാശ് പിരിച്ചിട്ടുണ്ട് ചില സി പി എം കാർ എന്ന് ഒരു തമാശ കേട്ടിട്ടുണ്ട്. അതേതായാലും പോസ്റ്ററിൽ ചെയുടെ ഫോട്ടോവെക്കുന്ന പാർട്ടി ആദ്യം തൊട്ടു തന്നെ മാവോ വാദികളെ അംഗീകരിച്ചിട്ടില്ല, രഹസ്യമായെങ്കിലും സംശയത്തോടെ വീക്ഷിച്ചിട്ടുമുണ്ട്. ആരാണ് തങ്ങളേക്കാൾ വലിയ കമ്മ്യൂണിസ്റ്റുകാർ എന്നായിരുന്നു ആ മേനോൻ കോംപ്ലക്സ്. ആ കൊലപാതകത്തിൻറെ പേരിൽ അധികാരം വിട്ടിറങ്ങേണ്ടി വന്ന കരുണാകരൻറെ വത്സല ശിഷ്യനായിരുന്നു രമേശ് ചെന്നിത്തല. ( പാർട്ടിയിലെ അനന്തരാവകാശിയായി കരുണാകരൻ കെ മുരളീധരനെ പ്രൊമോട്ട് ചെയ്യാൻ തുടങ്ങുന്നതുവരെ). മാവോയിസ്റ്റുകളെ വേട്ടയാടി ബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട സൽവാജുഡും നേതാവ് മഹേന്ദ്ര കർമ്മയും സി പി ഐ ടിക്കറ്റിൽ നിന്ന് ജയിച്ച ആളായിരുന്നു. കീഴാള യുവതി മുല അരിഞ്ഞതു കേട്ട് പലർക്കും വിപ്ലവം ചുരന്നിട്ടുണ്ട്, പക്ഷെ പ്രകൃതി വിരുദ്ധ രതിക്ക് വഴങ്ങാത്ത സ്ത്രീയുടെ മുലയരി.ഞ്ഞു എന്ന് നാട്ടുകാർ അടക്കം പറഞ്ഞ നായർപ്രമാണിയുടെ തലയറുത്തപ്പോൾ ഉറക്കം ഞെട്ടി പ്രതികൾ പിടിയിലായതിനു ശേഷം മാത്രം ആശ്വാസ നിശ്വാസമുതിർത്ത നാട്ടുകാരാണ് കേരളീയർ. ഇപ്പോൾ പോലീസ് വെടിവെച്ചുകൊന്ന ഒരു തോക്കുധാരി അട്ടപ്പാടി മലയിറങ്ങി നഗരത്തിൽ ഒരു മുതലാളിയെയോ ഒരു രാഷ്ട്രീയനേതാവിനെയോ കാച്ചിയിരുന്നെങ്കിൽ എന്തായിരിക്കും പുകിൽ! ഈ പറഞ്ഞ ഓരോരുത്തരുടെയും പ്രതികരണം വ്യത്യസ്തമായിരിക്കും എന്നതിൽ സംശയമില്ല. കാപട്യം നിറഞ്ഞ സമൂഹവും രാഷ്ട്രീയക്കാരും വ്യക്തികളുമാണ് നമ്മൾ എന്ന് നാം നിരന്തരം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

naxal 2

കേരളം തീവ്ര രാഷ്ട്രീയത്തെ പിന്താങ്ങുന്ന സമൂഹമല്ല. മത തീവ്രവാദം കയറുപൊട്ടിക്കാൻ നടത്തിയ ശ്രമങ്ങളെ ചങ്ങലക്കിടുവാനും ഇന്നുവരെ ഈ ജനതയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇവിടെ മധ്യേന്ത്യയിലെപ്പോലെ ജമീന്ദാരി ചൂഷണമോ ജാതി മേൽക്കോയ്മയോ വ്യാപകമല്ല. കുടിയേറ്റക്കാരും ഉദ്യോഗസ്‌ഥരും അതാതു സർക്കാരുകളുടെ മൗനാനുവാദത്തോടെ ആസൂത്രിതമായി ദുർബ്ബലപ്പെടുത്തിയ കേരളത്തിലെ ആദിവാസി സമൂഹത്തിനിടയിൽ അന്യ സംസ്ഥാന മാവോയിസ്റ്റുകൾക്കു ഒന്നും ചെയ്യാനുണ്ടെന്നു തോന്നുന്നില്ല. അവിടെ ലഹരി വിമോചന പ്രസ്ഥാനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും ആണ് എന്തെങ്കിലും ചെയ്യുവാൻ കഴിയുക. ചെറുധാന്യ കൃഷിയെ വീണ്ടെടുത്തും, ഉൽപ്പന്ന വൈവിധ്യത്തിനു തുടക്കം കുറിച്ചും മദ്യവർജ്ജനം പ്രചരിപ്പിച്ചും കുടുംബശ്രീ അട്ടപ്പാടിയിൽ കർമ്മനിരതരായിരിക്കുന്നു. ആധുനിക സാങ്കേതിക വിദ്യയുമായി യുവാക്കൾക്ക് ഇടപെട്ടു വിപ്ലവം നടത്താം. അവർക്കു അർഹമായ ഭൂമി നൽകുന്നതിന് കോടതി വിധിയുടെ പിൻബലം ഉള്ളതിനാൽ ഒരു വർഷത്തിനപ്പുറം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ആദിവാസി ഭൂമി നിയമം നടപ്പിലാക്കുമെന്ന് പ്രകടന പത്രികയിൽ പ്രഖ്യാപിക്കുന്ന കക്ഷിക്കു മാത്രമേ വോട്ടു ചെയ്യുകയുള്ളൂ എന്ന് തീരുമാനിക്കുവാൻ ജനാധിപത്യ കേരളത്തിന് അവസരമുണ്ട്. പക്ഷെ mainland ൽ വസിക്കുന്ന ഭൂരിപക്ഷത്തിൽ എത്ര പേർ ആ ലക്ഷ്യത്തെ പിന്തുണക്കും? ലഘു ലേഖകളും നോട്ടീസുകളും ഡിജിറ്റൽ കാലത്തു വിപ്ലവ നാട്യങ്ങൾ മാത്രമല്ലെ? മാവോയുടെ അനുസ്യുതമായ സാംസ്കാരിക ഇടപെടലുകളെ ഒരിടത്തു നിർത്തി ആഗോള സാഹചര്യങ്ങൾക്കനുസരിച്ചു മുന്നോട്ടു പോവുകയാണ് ചൈന പോലും ചെയ്തത്.

പിണറായി സർക്കാരിനു അധികാരനഷ്ടം സംഭവിക്കുകയാണെങ്കിൽ അത് തോക്കിൻ കുഴലിലൂടെയായിരിക്കും എന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. മൂന്നര വർഷമായി പോലീസ് സേന വിമർശനങ്ങളിൽ കുലുങ്ങാതെ ക്രിമിനൽ വാഴ്ച തുടരുകയാണ്. ക്രിമിനലുകൾ പോലീസ് സേനയിൽ ചേരുകയാണോ, ചേർന്നതിൽ പിന്നെ ക്രിമിനലുകൾ ആയി മാറുകയാണോ എന്നതിൽ മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്.

കുറെ കാലമായി വീട്ടിൽ നിന്ന് പുറത്തിറങ്ങാത്ത യുവതിയുടെ ഫോട്ടോ ഫാമിലി ഗ്രൂപ്പിൽ നിന്നെടുത്തു എട്ടു വർഷം മുൻപ് മരിച്ച അമ്മൂമ്മയുടെ ഓർമ്മദിന ഫോട്ടോയുമായി ചേർത്ത് വെച്ച് ഒരേ ആൾ തന്നെയാണോ, അതോ അടുത്ത ബന്ധുവോ എന്ന് ചോദിക്കുന്ന ഗൂഗിൾ നിരീക്ഷണ കാലത്തു, വിമത ശബ്ദമുയർത്തിയ മുഖ്യ ന്യായാധിപനെ സ്വകാര്യതകൾ ചോർത്തി, വരുതിക്ക് നിർത്തുന്ന സൈബർ നയങ്ങളുടെ കാലത്തു, വലിയ തോക്കും കാക്കിയും അണിഞ്ഞു ശോഷിച്ച അട്ടപ്പാടി വനാന്തരങ്ങളിൽ നുഴഞ്ഞു കയറി, അഗതികളുടെ അരിക്കലത്തിൽ കയ്യിട്ടു വാരുന്നവർക്ക് വിപ്ലവപ്പട്ടം ചാർത്തിക്കൊടുക്കാൻ കഴിയുന്നില്ല. അവർ ഏതോ ഭൂതകാലസ്വപ്നങ്ങളുടെ തടവുകാരാണ്. വർത്തമാന കാല രാഷ്ട്രീയത്തിൻറെ അതിനിഗൂഢ രീതികളിൽ നിന്ന് അകന്നു ജീവിക്കേണ്ടി വന്നതു മൂലം കാലഹരണപ്പെട്ടവരാവാം. അല്ലെങ്കിൽ സംസ്ഥാനത്തു കൂടുതൽ കേന്ദ്ര സേനയെ വിന്യസിക്കുവാൻ ഒത്താശ ചെയ്യുന്നവരാവാം. മധ്യേന്ത്യയിൽ പലകാരണങ്ങൾ കൊണ്ടും കീഴടങ്ങലുകൾ നടക്കുന്നുണ്ട്. കീഴടങ്ങലുകളിൽ കൊടുക്കൽ വാങ്ങലുകളുമുണ്ട്. പോലീസ് വെടിവെച്ചു എന്നാണെങ്കിൽ എന്ത് കൊണ്ടാണ് അവർ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ശ്രമിക്കാതിരുന്നത് ? അത്രയ്ക്ക് ജാഗ്രതക്കുറവ് ഉണ്ടാവുമോ ഒളിപ്പോരാളികൾക്കു?

കൊല്ലപ്പെട്ടത് ആരാണെന്നതിലും അവർ മാവോവാദികളാണോ എന്നതിലും സന്ദേഹം വളരുകയാണ്. നാളെ അവർ കഞ്ചാവ് ലോബിയുടെയോ ക്വാറി മാഫിയയുടെയോ പിണിയാളുകളാണെന്നു കേൾക്കുമോ? വന്യജീവി ഫോട്ടോഗ്രാഫർ നസീർ ക്വാറി സംരക്ഷണ ഭടന്മാരുടെ ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുന്നുണ്ട്. അവർ മാവോ വാദികളാവില്ല എന്നാണ് എന്റെ വ്യക്തിപരമായ നിഗമനം. കാരണം അട്ടപ്പാടിയുള്ള അതെ ജില്ലയിലാണ് അട്ടപ്പള്ളവും. പാവപ്പെട്ട പെൺകുട്ടികളെ കൊന്നു കെട്ടി തൂക്കിയെന്നു ജനം വലിയ വായിൽ വിളിച്ചു കൂവുന്നിടത്തു പാഞ്ഞെത്തി അവർ ഒന്ന് കാഞ്ചിവലിച്ചില്ലല്ലോ. വാക്കുമാറ്റിപ്പറയുന്ന അച്ഛനമ്മമാർക്ക് ധൈര്യം പകർന്നു സത്യം പറയിപ്പിച്ചില്ലല്ലോ. ജില്ലയിൽ പ്രതിഷേധം പുകയുമ്പോൾ അവർ ഊരുകളിൽ സ്വയം രക്ഷ തേടുകയായിരുന്നു .

73308228_10215946655767091_2226977776047489024_n

‘ഉണ്ട’ സിനിമ അവതരിപ്പിക്കുന്ന സാദാ കേരളാ പോലീസിൻറെ ഇടയിൽ ബോളിവുഡ് ഗ്ലാമർ ഭാവിക്കുന്ന വിഭാഗമാണ് തണ്ടർബോൾട്. ഹായ് എന്ത് രസം എന്നാണവരുടെ ഇടക്കുള്ള വെടി പൊട്ടിക്കൽ. കേന്ദ്രഫണ്ട് വിഹിതം നിലനിർത്തിയാലേ ഈ പ്രകൃതിരമണ വനവാസം തുടർന്ന് കൊണ്ടുപോകുവാൻ കഴിയുകയുള്ളൂ .

75456753_10215946686767866_813438437603409920_n

പിണറായി സർക്കാരിനു അധികാരനഷ്ടം സംഭവിക്കുകയാണെങ്കിൽ അത് തോക്കിൻ കുഴലിലൂടെയായിരിക്കും എന്ന് ഏകദേശം ഉറപ്പായിരിക്കുന്നു. മൂന്നര വർഷമായി പോലീസ് സേന വിമർശനങ്ങളിൽ കുലുങ്ങാതെ ക്രിമിനൽ വാഴ്ച തുടരുകയാണ്. ക്രിമിനലുകൾ പോലീസ് സേനയിൽ ചേരുകയാണോ, ചേർന്നതിൽ പിന്നെ ക്രിമിനലുകൾ ആയി മാറുകയാണോ എന്നതിൽ മാത്രമാണ് ഭിന്നാഭിപ്രായമുള്ളത്. ആദ്യത്തെ ഏറ്റുമുട്ടലും വെടിവയ്പ്പും നാനാ വിഭാഗങ്ങളിലും ഉണ്ടാക്കിയ വിമർശനം തെല്ലും വകവെക്കാതെയാണ് കൂടുതൽ അന്വേഷണത്തിനുള്ള പഴുതുകൾ അടച്ചു അപരിചിതരെ വെടിവെച്ചിട്ടത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ കോഴിക്കോട് ജില്ലയിൽ രണ്ട് യുവാക്കളെ പിടികൂടി UAPA ചുമത്തിയതും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടിട്ടും പോലീസ് അധികാരികൾ നടപടി പുനഃപരിശോധിക്കാത്തതും പോലീസ് സേന ദൃഢനിശ്ചയത്തോടെ നീങ്ങുകയാണെന്നു തെളിയിക്കുന്നു. വിവാദ മേധാവികൾ സ്ഥാനം വിട്ട് കഴിഞ്ഞാൽ സ്വത്വം വെളിപ്പെടുത്തി അവരുടെ രാഷ്ട്രീയ ദൗത്യം നിസ്സങ്കോചം പറഞ്ഞു വെക്കുന്നുമുണ്ട്. ആഭ്യന്തര വകുപ്പ് കൈവശമുള്ള മുഖ്യമന്ത്രി ഈ പോലീസ് സേനയുടെ കാര്യത്തിൽ പെറ്റികേസ് തെളിയിക്കുമ്പോൾ അഭിനന്ദിച്ചും, വെട്ടു പോത്തിൻറെ ചെവിയിൽ വേദമോതിയും വടക്കൻകേരളത്തിൻറെ മെയ്‌വഴക്കത്തോടെ സാഹസികമായ അഭ്യാസം തുടരുന്ന കാഴ്ച്ച ദയനീയമാണ് ഈ ഘട്ടത്തിൽ. ആഭ്യന്തരവകുപ്പ് സി പി ഐ യെ ഏൽപ്പിക്കുന്നതു യുക്തമായിരിക്കും. മന്ത്രിസഭയുടെ കാലാവധി അവസാന പാദത്തിലേക്കു നീങ്ങുന്ന വേളയിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ നിവർത്തനവും, പ്രളയ പുനരധിവാസവും അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. അടുത്തകാലത്തായി നടക്കുന്ന പ്ര കോപനപരമായ പോലീസ് നടപടികൾ മിക്കവയും ഇടതു അനുഭാവമുള്ള വ്യക്തികളോ കുടുംബങ്ങളോ ഉൾപ്പെടുന്നവയാണ്. ഇത് ഘടകകക്ഷികളിൽ നിന്നും പാർട്ടി അംഗങ്ങളിൽനിന്നും അനുഭാവികളിൽനിന്നും തുറന്ന വിമർശനത്തിന് വഴിവെക്കുന്നു. അത് കൂടി പരിഗണിക്കുമ്പോഴാണ് വകുപ്പ് മാറ്റം സമ യോചിതമാവുക. ഘടക കക്ഷിക്ക്‌ വ്യത്യസ്തവും കൂടുതൽ ജനപിന്തുണ ആകർഷിക്കുന്നതുമായ തങ്ങളുടെ നിലപാടുകൾ പ്രയോഗവൽക്കരിക്കുന്നതിനുള്ള അവസരം നൽകേണ്ടത് കൂട്ട് മന്ത്രി സഭയുടെ ഉത്തരവാദിത്തവുമാണ്.

Print Friendly, PDF & Email