ഓർമ്മ

അടിയന്തിരാവസ്ഥയും എന്റെ പോലീസ് കസ്റ്റഡി ജീവിതവുംemer 1

ടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം രണ്ടു തവണ പോലീസ് എന്നെ ചോദ്യം ചെയ്തു. എനിക്ക് വരുന്ന വിദേശ പ്രസിദ്ധീകരണങ്ങളെ പറ്റി ആയിരുന്നു അനേഷണം.

രാത്രിയിൽ പടിക്കലിന്റെ നേരിട്ടുള്ള ഉരുട്ടൽ പ്രക്രിയക്ക് ഞങ്ങളെ ഓരോരുത്തരെ ആയി വിധേയരാക്കുന്നു. പ്രക്രിയ ഇതാണ്. ജട്ടി മാത്രം ഇടീച്ചു ഒരു ബെഞ്ചിൽ കിടത്തുന്നു. കൈകൾ ബെഞ്ചിനടിയിലേക്കിട്ടു വിലങ്ങിടുന്നു. കാലിലെ തള്ള വിരലുകൾ കൂട്ടികെട്ടുന്നു. എന്നിട്ടു റോളർ വച്ചു തുട ഭാഗം അമർത്തി ഉരുട്ടുന്നു. ഈ സമയം ചൂരൽകൊണ്ടു കാൽ പാദത്തിൽ അടിച്ചുകൊണ്ടിരിക്കും. വായിൽ തുണി കയറ്റും, ശബ്ദം വരാതിരിക്കാൻ. 

1976 മാർച്ച് ഒന്നാം തീയതി കൊല്ലം SP ഓഫീസിൽ ചെല്ലണമെന്ന് പോലീസ് അറിയിച്ചു. ഇതിന് രണ്ടാഴ്ച മുമ്പ് ബെന്നി എന്ന ആൾ എന്നെ വന്നു കണ്ടിരുന്നു . ‘കെ എൻ രാമചന്ദ്രൻ അറസ്റ്റിലായതായാണ് വിവരമെന്നും അതിനാൽ ഇനിമുതൽ താനായിരിക്കും എം എൽ പാർട്ടിയുടെ ആളായി എന്നെ കാണുന്ന’തെന്നും അറിയിച്ചു. സിപിഐ (എം എൽ) ന്റെ വിദേശ ബന്ധങ്ങൾ ഞാനായിരുന്നു ചെയ്തിരുന്നത്. തിരുവനന്തപുരത്തുവച്ചു കാണാൻ തീരുമാനിക്കുകയും ചെയ്തു.

emer 2
കൊല്ലത്തു ചെല്ലാൻ ആവശ്യപ്പെട്ടപ്പോഴേ എനിക്ക്, അകത്തായേക്കുമെന്നു സംശയമുണ്ടായി. അന്ന് കളക്ടർ ആയിരുന്ന ബാബു ജേക്കബ് ഐ എ എസ് എന്റെ അദ്ധ്യാപകനായിരുന്നു. അല്ലാതെയും അറിയാമായിരുന്നു. ഞാൻ അദ്ദേഹത്തോട് വിവരം പറഞ്ഞു. എന്നെ ചോദ്യം ചെയ്തു വിടാൻ അദ്ദേഹം എസ് പി യോട് ആവശ്യപ്പെട്ടു. വൈകിട്ടു ഞാൻ വീട്ടിലെത്തി. രാത്രി ഒരു മണിയോടെ ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി രവീന്ദ്രന്റെയും സർക്കിൾ ഇൻസ്‌പെക്ടർ അലക്സാണ്ടറിന്റെയും നേതൃത്വത്തിലുള്ള സായുധ പോലീസ് വീടുവളഞ്ഞ്,  എന്നെ അറസ്റ്റുചെയ്തു. എന്നെക്കൂടാതെ എന്റെ കസിൻ സുരേഷിനേയും അവർ കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ട സ്റ്റേഷനിൽ കൊണ്ടുപോയി. കളക്ടർ വഴി അറസ്റ്റു തടയാൻ ശ്രമിച്ചതിന്റെ പേരിൽ മർദിച്ചു. പെരുനാട്ടിൽ നിന്നും സ്റ്റുഡിയോ നടത്തിയിരുന്ന ഭാസിയേയും ഭാസിയുടെ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന രവിയേയും സ്റ്റേഷനിൽ കൊണ്ടുവന്നു. ഞങ്ങളെ നാലുപേരെ വെളുപ്പിന് ശാസ്തമംഗലത്തുള്ള പടിക്കലിന്റെ ഓഫീസിൽ എത്തിച്ചു. രാവിലെ നോക്കിയപ്പോൾ ഞങ്ങളെ പോലെ ധാരാളം പേർ അവിടെ ഉണ്ടെന്ന് കണ്ടു. ഓഫിസ് സമയം കഴിയുമ്പോൾ മർദനവും ചോദ്യം ചെയ്യലും തുടങ്ങും. രാത്രി ഒന്നു രണ്ടു മണി വരെ തുടരും. അഞ്ചാം തീയതി വൈകിട്ട് ബെന്നിയേയും മറ്റു   ചിലരേയും അറസ്റ്റുചെയ്തു കൊണ്ടുവരുന്നു. അപ്പോഴാണ് ബെന്നി, ജോയി ആണെന്നറിയുന്നത്. രാത്രിയിൽ പടിക്കലിന്റെ നേരിട്ടുള്ള ഉരുട്ടൽ പ്രക്രിയക്ക് ഞങ്ങളെ ഓരോരുത്തരെ ആയി വിധേയരാക്കുന്നു. പ്രക്രിയ ഇതാണ്. ജട്ടി മാത്രം ഇടീച്ചു ഒരു ബെഞ്ചിൽ കിടത്തുന്നു. കൈകൾ ബെഞ്ചിനടിയിലേക്കിട്ടു വിലങ്ങിടുന്നു. കാലിലെ തള്ള വിരലുകൾ കൂട്ടികെട്ടുന്നു. എന്നിട്ടു റോളർ വച്ചു തുട ഭാഗം അമർത്തി ഉരുട്ടുന്നു. ഈ സമയം ചൂരൽകൊണ്ടു കാൽ പാദത്തിൽ അടിച്ചുകൊണ്ടിരിക്കും. വായിൽ തുണി കയറ്റും, ശബ്ദം വരാതിരിക്കാൻ . മയങ്ങാൻ പോകുന്ന സമയം വിലങ്ങഴിച്ചു കുറെ വെള്ളം കുടിക്കാൻ തരും. ഇതിനു ശേഷമാണ് ചോദ്യം ചെയ്യൽ.

emer 3

അന്നത്തെ പാർട്ടിയിലെ മൂന്നാമനായിരുന്നു ജോയി. രാമചന്ദ്രൻ പിടിയിലായി. ജോയിയെക്കൂടി കിട്ടിയതോടെ ആകെ സന്തോഷം. കെ വേണു ആയിരുന്നു സെക്രട്ടറി .
ജോയിയെ അവർ ചോദ്യം ചെയ്യാൻ കൊണ്ടുപോയി. കുറെ കഴിഞ്ഞപ്പോൾ പൊലീസ്‌ വന്നു എന്നെ കൊണ്ടുപോയി. ‘നീ ഞങ്ങളോട് കള്ളം പറയുകയായിരുന്നു’ എന്നു പറഞ്ഞു മർദനം . എനിക്ക് എന്താണ് അവർ മനസിലാക്കിയതെന്നു ഒരു വിവരവും ഇല്ല. അറുപതുകളുടെ അവസാനം കെ വേണു തിരുവനന്തപുരത്തു വന്നപ്പോൾ മുതൽ ഞങ്ങൾ അറിയും. കുറെ മർദിച്ചിട്ടു അലക്സാണ്ടർ എന്റെ നാഭിക്കു ചവിട്ടാൻ വന്നു. ഈ സമയം ഡി വൈ എസ് പി രവീന്ദ്രൻ എന്നെ പിടിച്ചു മാറ്റി. എന്നിട്ടു രൂപയുടെ കാര്യം എന്നു പറഞ്ഞു. അതോടെ എന്തു വെളിവാക്കി എന്നു മനസിലായി. പിന്നീട് ചെയ്യാൻ കഴിയുന്നത് അത് സമ്മതിക്കുകയും മറ്റെല്ലാം പറയാതിരിക്കയും എന്നതാണ്. അതായത് പൊലീസിന് പുതിയതായി ഒരു വിവരവും കൊടുക്കാതിരിക്കുക .

സിപിഐ എം എൽ ചാരൂ മജൂംദാർ രൂപീകരിച്ച സമയത്തുതന്നെ വിദേശ ഇന്ത്യക്കാരുടെ വിപ്ലവ പ്രസ്ഥാനമായി ഇതിനെ അംഗീകരിക്കുന്ന വിപ്ലവ പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കാനഡ (മാർക്സിസ്റ്റ്‌ – ലെനിനിസ്റ്റ്) നേതാവായ ഹർദയാൽ ബയിൻസ് തുടങ്ങിയിരുന്നു. അതിന്റെ പേർ ഹിന്ദുസ്ഥാനി ഗദർ പാർട്ടി എന്നായിരുന്നു. രണ്ടു പാർട്ടികളുടേയും ചെയർമാൻ ബൈയിൻസ് ആയിരുന്നു. ഞങ്ങൾക്ക് ഇവരുമായി ബന്ധം ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രസിദ്ധീകരണമായ Mass Line എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിന് അവർ സാമ്പത്തിക സഹായം ചെയ്തിരുന്നു.

emer 7
ആകെ രണ്ടു തവണയായി ഇരുപതിനായിരം രൂപ കിട്ടി . രണ്ടു ലക്കം ഇറങ്ങിയപ്പോൾ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും പ്രസിദ്ധീകരണം നിർത്തിവയ്ക്കുകയും ചെയ്തു. പ്രശ്നങ്ങൾ പരിഹരിക്കാൻ അന്ന് അമേരിക്കയിൽ റിസർച് ചെയ്തിരുന്ന മോഹൻ കുമാറിനെ ഇങ്ങോട്ടയച്ചു. മോഹൻകുമാർ നേരെ എന്റെ വീട്ടിൽ വന്നു. പേരും ഒന്നും ചോദിക്കരുതെന്നും അടുത്ത ആഴ്ച വരുമ്പോൾ കൂടുതൽ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു. എനിക്ക് അന്ന് താടിയുണ്ട്. എന്റെ പ്രൊഫസറിന്റെ മകനല്ലേ എന്ന്‌ സംശയം അപ്പോഴേ ഉണ്ടായി . ഞാൻ തിരുവനന്തപുരത്തുപോയി പൈ സാറിന്റെ മകൻ എവിടെയാണെന്ന് അന്വേഷിച്ചപ്പോൾ അമേരിക്കയിൽ എന്നറിഞ്ഞു. അപ്പോഴേ മോഹൻകുമാർ തന്നെയാണിയാൾ എന്നു മനസിലായി. പിറ്റേ ആഴ്ച വന്നപ്പോൾ പേർ പറഞ്ഞു- മോഹൻ അത്ഭുതപ്പെട്ടു. അപ്പോൾ ഞങ്ങൾ ഒന്നിച്ചു എന്ജിനീയറിങ് കോളേജിൽ പഠിച്ചിട്ടുള്ള കാര്യം ഓർമിപ്പിച്ചു. അങ്ങനെ രഹസ്യം പൊളിഞ്ഞു.

ടി എൻ ജോയ് കൊടുങ്ങല്ലൂരിലെ പഴയ കമ്മ്യൂണിസ്റ്റായ ടി എൻ കുമാരന്റെ അനുജനായിരുന്നു. മുഖ്യമന്ത്രി അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറി ടി എൻ ജയചന്ദ്രൻ ഐ എ എസ് ജോയിയുടെ കസിനായിരുന്നു. പടിക്കലും ജയചന്ദ്രനും ഫ്ലൈറ്റിൽ ഡൽഹിക്കു പോയപ്പോൾ തന്റെ അനുജനെ കൈയിൽ കിട്ടുമെന്ന് പടിക്കൽ പറഞ്ഞിരുന്നു. സെക്രട്ടേറിയറ്റിന് സമീപം ബസിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു വന്ന ജോയി അവിടെ എത്തിയപ്പോൾ ജയചന്ദ്രൻ കണ്ടെങ്കിലോ എന്നു വിചാരിച്ചു കിഴക്കേകോട്ടയിലേക്കു പോയി. അക്കാലത്ത് വർക്കലയിൽ ബുക്സ്റ്റാൾ നടത്തിയിരുന്ന വിജയൻ പോലീസ് അന്വേഷണത്തെ ഭയന്നു ഒളിവിൽ പോയി. വിജയന്റെ സുഹൃത്തും നാട്ടുകാരനായ അനന്തപദ്മനാഭൻ അന്ന് കാര്യവട്ടത്ത് പഠിക്കുന്നു. അനന്തപദ്മനാഭനെ പോലീസ് ചോദ്യം ചെയ്തു 5 ന് വിജയൻ കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ എത്തുമെന്ന് മനസ്സിലാക്കി.

യു പി ജയരാജ് എന്ന ചെറുകഥാകൃത്തു സൈബീരിയയിൽ നിന്ന് വരുന്ന ദേശാടനാകിളികളെപ്പറ്റി, അതിന്റെ സന്ദർശനത്തെ ആർക്കും ചെറുക്കാൻ കഴിയില്ലെന്നതിനെ പറ്റി കഥ എഴുതിയിട്ടുണ്ടെന്നു പറഞ്ഞു. ഈ ആളിനെ വേണു കാണാതിരിക്കില്ലെന്നും പറഞ്ഞു.

ജോയി ബസിൽ നിന്നും ഇറങ്ങുമ്പോൾ പോലീസ് വിജയനെ കാത്തുനിൽക്കയാണ്‌. വിജയൻ സ്റ്റാൻഡിലേക്കു.വരുമ്പോൾ ജോയിയെ കണ്ടു ചിരിക്കുന്നു. അതോടെ ജോയിയേയും വിജയനേയും കസ്റ്റഡിയിൽ എടുക്കുന്നു. ജോയിയെ കിട്ടിയതോടെ അവർ വലിയ ഇരയെ പിടിച്ചതിലുള്ള സന്തോഷത്തിലായി.

മോഹൻ കുമാറിനെ കാണാനാണ് വന്നതെന്ന് അറിഞ്ഞ്, കെൽട്രോണിൽ ജോലിചെയ്തുകൊണ്ടിരുന്ന മോഹൻകുമാറിനേയും പിറ്റേദിവസം അറസ്റ്റു ചെയ്യുന്നു.
പോലീസിന്റെ ഭാഷയിൽ ഇന്ത്യ ഗവർമെന്റിനെ അട്ടിമറിക്കാൻ വിദേശ സഹായം കൈപ്പറ്റിയവരാണ്. ആകെ കിട്ടിയ ഇരുപതിനായിരം രൂപയ്ക്കാണ് ഈ വിശേഷങ്ങൾ. എന്നേയും മോഹൻകുമാറിനേയും കെ എൻ രാമചന്ദനേയും പലഭാഗത്തായി ഇരുത്തി കുറെ ദിവസം ചോദ്യം ചെയ്തു. കോടതിയിൽ സമർപ്പിക്കാനുള്ള ഒരു തെളിവും കിട്ടിയില്ല. പിന്നീട് എന്നേയും മോഹൻ കുമാറിനേയും ജോയിയേയും രാമചന്ദ്രനെ ഇട്ടിരുന്ന സ്‌പെഷ്യൽ സെല്ലിലേക്കു മാറ്റി. അവിടെ കാലിൽ ചങ്ങലയിൽ, cctv ക്യാമറയുടെ കീഴിൽ നിലത്തു ഇരുത്തി.

FB_IMG_1570645183691

ഭാസിയുടെ സ്റ്റുഡിയോയിൽ ജോലി ചെയ്തിരുന്ന രവിയേയും ഭാസിയുടെ കൂടെ അറസ്റ്റു ചെയ്തിരുന്നു. രവിയെ പോലീസ് പാചകക്കാരനാക്കി. രാവിലെ നാലഞ്ചു കഷണം കപ്പ. ഉച്ചക്ക് വളരെ കുറച്ചു ചോറ് . വൈകിട്ടു അന്നത്തെ രാത്രിയിലെ ഇൻചാർജായ പോലീസ് ഓഫീസറിന്റെ ഇഷ്ടം.
ഏതു സമയത്തും മർദനം ഉണ്ടാകും . രാത്രിയിൽ ധാരാളം പേരെ ഞങ്ങളുടെ മുൻപിൽ കൊണ്ടുവന്നു മർദ്ദിക്കും. എന്നിട്ടു ഇതുപോലെ കിടക്കേണ്ടി വരുമെന്ന് അവരോടു പറയും. നാല് മാസത്തോളം ദിവസവും ഇത്‌ തുടർന്നു . മറ്റുള്ളവരെ ഭീകരമായി മർദിക്കുന്നത് കാണുന്നത് നമുക്ക് മർദനം ഏൽക്കുന്നതിലും ഭീകരം ആണ്.
നാലഞ്ചു ദിവസം കഴിഞ്ഞു പോലീസ് എന്റെ വീട്ടിൽ പോയി അലമാരയിൽ ഉണ്ടായിരുന്ന മുഴുവൻ പുസ്തകങ്ങളും ടൈപ്പ്റൈറ്ററൂം എന്റെ ഡിഗ്രി സർട്ടിഫിക്കറ്റും എടുത്തുകൊണ്ടുപോന്നു. പുസ്തകങ്ങൾ എസ് പി മുരളീകൃഷ്ണദാസ് കൈക്കലാക്കി. ഒരു മാസം കഴിഞ്ഞു എന്റെ മുണ്ടുകളും ഷർട്ടുകളും തന്നയക്കാൻ എന്റെ അച്ഛന് കത്തെഴുതിച്ചു . ഒരു പോലീസുകാരൻ പോയി എല്ലാം കൊണ്ടുവന്നു. ഇങ്ങനെ മൂന്നു മാസത്തോളം പോയി. ഒരുദിവസം ചോദ്യം ചെയ്ത ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്നു പടിക്കൽ എന്നോട് ചോദിച്ചു. ഇതുവരെ പല്ലുതേക്കുകയും കുളിക്കുകയും ചെയ്തിട്ടില്ലെന്ന് പറഞ്ഞു. മൂന്നു മാസത്തിനു ശേഷം ആദ്യമായി ആ ഞയറാഴ്ച്ച ഞങ്ങളെ കുളിക്കാൻ അനുവദിച്ചു, കൂടാതെ മുടി വടിച്ചും കളഞ്ഞു. അപ്പോൾ തോന്നി, അടുത്തകാലത്തൊന്നും മോചനമില്ലെന്ന് .
വിദേശസഹായം കിട്ടിയതിന്റെ ഒരു രേഖയും അവർക്ക് കിട്ടാതിരുന്നപ്പോൾ കോടതിയിൽ കാണിക്കാൻ ഒന്നും ഇല്ലാതായി. പിന്നീട് കനേഡിയൻ പാർട്ടിയുടെ ആരെയെങ്കിലും വരുത്തി അറസ്റ്റുചെയ്തു വിദേശബന്ധം തെളിയിക്കാനുള്ള ശ്രമമായി. അതിനു വേണ്ടി ധാരാളം കത്തുകൾ അവർ പറയുന്നതുപോലെ എഴുതി കനേഡിയൻ പാർട്ടി ഓഫീസിലേക്ക്‌ അയപ്പിച്ചു. ഞാനും അവരും തമ്മിലുള്ള ധാരണയിൽ പാർട്ടി ഓഫീസിലേക്കു എന്റെ ലെറ്റർ വന്നാൽ പോലീസ് കസ്റ്റഡിയിലാണെന്നു മനസിലാക്കണമെന്നായിരുന്നു. അങ്ങനെ മാസങ്ങൾ കടന്നുപോയിട്ടും അവരിൽ നിന്നും ഒരു മറുപടിയും കിട്ടിയില്ല .

emer 6
മൂന്നു മാസത്തിനു ശേഷമാണെന്നു തോന്നുന്നു കെ വേണുവിനെയും കൊണ്ടുവന്നു. ഞങ്ങളെ ഒരു വലിയ ഡൈനിങ്ങ് ടേബിളിന് ചുറ്റുമാണ് കെട്ടിയിട്ടിരുന്നത്. ഒരു പോലീസുകാരൻ എപ്പോഴും അവിടെ ഉണ്ടായിരിക്കും. എഴുനേറ്റു നിൽക്കാൻ അനുവാദം ഇല്ല . പരസ്പരം സംസാരിക്കാൻ പാടില്ല. രാത്രി ചാർജ് SI ക്കോ സബ് ഇൻപെക്ടർക്കോ ആയിരിക്കും. പതിനാറോളം പേർ ഉണ്ടായിരുന്നു. ഒരാൾ ഡ്യൂട്ടിയിൽ വന്നാൽ പിറ്റേ ഡ്യൂട്ടി പതിനേഴാം ദിവസം . മൂന്നു മാസം കഴിഞ്ഞതോടെ ചിലർ രാത്രിയിൽ വന്നു സംസാരിച്ചുകൊണ്ടിരിക്കുമായിരുന്നു.അത് ഞങ്ങൾക്ക് സന്തോഷമുള്ള കാര്യമായിരുന്നു. എന്തെങ്കിലും സംസാരിക്കുക എന്നത്. സിനിമാ നടൻ കൂടിയായ അസീസ് നല്ല രീതിയിലെ ഇടപെട്ടിട്ടുള്ളൂ. പിന്നീട് ഒരു കരീം. അങ്ങനെ നാലഞ്ചുപേർ.
ഒരാൾക്ക് കെ എൻ രാമചന്ദ്രൻ ഒരുവീടിന്റെ പ്ലാനും എസ്റ്റിമേറ്റും മറ്റു പൊലീസുകാർ അറിയാതെ രാത്രി വരച്ചുകൊടുത്തു. വീടിന്റെ പണി കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു പാർട്ടി തന്നു. അതായത്, ഇഷ്ടമുള്ള ആഹാരം വരുത്തി തന്നു. അതെങ്ങനെയോ മുകളിൽ അറിഞ്ഞു. മേലുദ്യോഗസ്ഥന്മാരുടെ ഒറ്റുകാർ എവിടേയും കാണും
പിന്നെ കുറെ കാലത്തേക്ക് കാര്യങ്ങൾ വളരെ പ്രയാസത്തിലായിരുന്നു. മൂത്രം ഒഴിക്കാനും മറ്റും ഇത്ര തവണയെ കൊണ്ടുപോകൂ എന്നുമറ്റുമുള്ള നിബന്ധന കർശനമാക്കി .
വേണുവിനെ അറസ്റ്റുചെയ്തു ഞങ്ങളുടെ സ്‌പെഷ്യൽ സെല്ലിൽ ആക്കിയപ്പോൾ എന്റെ അടുത്താണ് ചങ്ങലയിൽ ഇട്ടത്. ‘നീ നിന്റെ നേതാവിനെ കണ്ടിട്ടില്ലല്ലോ ഇനി കണ്ടോ.’ എന്ന് പറഞ്ഞു. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള
പരിചയം അവർ അറിഞ്ഞില്ല .

വേണുവിനെ അറസ്റ്റ് ചെയ്യുന്നതിനു ഒരുമാസം മുൻപ്‌ ഒരു രാത്രിയിൽ SI കരീം തന്റെ ഡ്യൂട്ടി സമയത്തു രാത്രിയിൽ ഞങ്ങളോട് സംസാരിച്ചിരുന്നു. യു പി ജയരാജ് എന്ന ചെറുകഥാകൃത്തു സൈബീരിയയിൽ നിന്ന് വരുന്ന ദേശാടനാകിളികളെപ്പറ്റി, അതിന്റെ സന്ദർശനത്തെ ആർക്കും ചെറുക്കാൻ കഴിയില്ലെന്നതിനെ പറ്റി കഥ എഴുതിയിട്ടുണ്ടെന്നു പറഞ്ഞു. ഈ ആളിനെ വേണു കാണാതിരിക്കില്ലെന്നും പറഞ്ഞു. എന്തായാലും ജയരാജിനെ കാണാൻ ചെന്ന സമയത്താണ് പോലീസ് വേണുവിനെ അറസ്റ്റ്‌  ചെയ്യുന്നത്.

മാവോ മരിച്ചത് ആരോ പറഞ്ഞറിഞ്ഞു . സെപ്റ്റംബർ മാസത്തോടെ എനിക്ക് ആഹാരം കഴിച്ചാൽ ഛർദ്ദിക്കാൻ തോന്നുന്ന അവസ്ഥ ഉണ്ടായി. ഞാൻ വളരെ ക്ഷീണിച്ചു. മർദനത്തിലല്ലാതെ സാധാരണ അസുഖം മൂലം മരിക്കേണ്ടിവരുന്ന സ്ഥിതി. ഇരുപത്തിമൂന്നു സെപ്റ്റംബറിൽ എന്നെയും മോഹൻകുമാറിനെയും ഡെപ്യൂട്ടി കമ്മീഷണർ ഭുവനേന്ദ്രനാഥൻ നായർ MISA അനുസരിച്ചു ജയിലിൽ ആക്കി. ഞങ്ങളെ രണ്ടുപേരെയും ഇരുപത്തി രണ്ടിന് കേശവദാസപുരത്തുനിന്ന് അറസ്റ്റ് ചെയ്തതായാണ് രേഖയിൽ കാണിച്ചിരുന്നത്.
ജീവിതത്തിന്റെ, മറക്കാനാവാത്ത ഒരു ഘട്ടം..

emer 5

Print Friendly, PDF & Email