OPINION

ബഹുജന ബാങ്കിംഗിൽ നിന്ന് മടക്കം


ധനകാര്യമന്ത്രി പതിനെട്ട് പൊതു മേഖലാ ബാങ്കുകളെ ലയിപ്പിക്കാനുളള തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. സ്തംഭനാവസ്ഥ യിലേക്ക് നീങ്ങുന്ന ഇൻഡൃൻ സാമ്പത്തിക രംഗത്തേയ്ക്ക് പണമിറക്കി ചലനാത്മകത വർദ്ധിപ്പിക്കുകയാണ് പ്രഖ്യാപിത ലക്ഷ്യം. ഇത് എത്ര മാത്രം ഫലപ്രദമാവുമെന്ന് പരിശോധിക്കാം.
ബഹുജന ബാങ്കിംഗിൽ നിന്ന് മടക്കം


ബാങ്കിങ് ഉൾക്കൊള്ളലും തൊഴിൽ അവസരങ്ങളും :

പലസ്ഥലങ്ങളിലും, പ്രത്യേകിച്ചു പട്ടണങ്ങളിൽ, ലയിപ്പിക്കാൻ പോകുന്ന വിവിധ ബാങ്കുകൾക്ക് അ ടുത്തടുത്ത് ശാഖകൾ ഉണ്ട്. ലയിപ്പിക്കുമ്പോൾ അവയിൽ ചിലത് സ്വാഭാവികമായും പൂട്ടേണ്ടി വരും. ജീവനക്കാർക്ക്, സ്വയം വിരമിക്കൽ, സ്ഥലം മാറ്റം എന്നീ നടപടികളെ അഭിമുഖീകരിക്കേണ്ടി വരും. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ലയ നത്തിനു ശേഷം, ആരെയും പിരിച്ചു വിട്ടില്ലെങ്കിലും ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ കുറവുണ്ടായി, 2500 ഓളം ശാഖകൾ പൂട്ടുകയും 3000 ത്തിൽ പരം ജീവനക്കാർ സ്വയം പിരിഞ്ഞു പോവുകയും ചെയ്തു അത്രയും തസ്തികകൾക്ക് കുറവ് സംഭവിച്ചു. ലയനം ബാങ്കിങ് മേഖലയിലെ ഭാവി തൊഴിൽ ലഭ്യതയെയാണ് ബാധിക്കുക. ലയനത്തിനു.തൊട്ടടുത്ത വർഷങളിൽ സ്റ്റേറ്റ് ബാങ്ക് ഉയർന്ന പ്രവർത്തന നഷ്ടം രേഖപ്പെടുത്തി. ബാങ്കിങ് സേവനങ്ങളുടെ ലഭ്യതയിൽ രാജ്യത്തിൻറെ പലഭാഗത്തും സാരമായ വിടവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ബാങ്ക് സേവന ശ്രൃംഖല ഇങ്ങനെ സങ്കോചിച്ചത്.


മൂലധന പര്യാപ്തത

സംയോജനത്തിന്റെ ഫലമായി കിട്ടാക്കടങ്ങൾ ഉരുണ്ടു കൂടുമ്പോൾ അവ വൻ ഡിസ്‌കൗണ്ടിൽ കോർപ്പറേറ്റ് റിക്കവറി സ്ഥാപന ങ്ങൾക്ക് വിറ്റു, ബാലൻസ് ഷീറ്റ് ശുദ്ധീകരിക്കുവാനുളള നടപടി ഉണ്ടാവും. തൽഫലമായുണ്ടാവുന്ന മൂലധന ശോഷണത്തെ, ബജ റ്റിൽ പ്രഖ്യാപിക്കുകയും ധനമന്ത്രി ഇപ്പോൾ ആവർത്തിക്കുകയും ചെയ്ത അധിക മൂലധനം നൽകി ബലപ്പെടുത്തും. ശാഖകൾ പൂട്ടുന്നിടത്തു അനാവശ്യമായി തീരുന്ന, സ്ഥിര ആസ്ഥികൾ വിറ്റും മൂലധനത്തിലേക്ക് മുതൽക്കൂട്ടാം. ശാഖകൾ കുറയുകയും സീനിയർ ജീവനക്കാർ പിരിഞ്ഞു പുതിയവർ വരികയും ചെയ്യുമ്പോൾ മേൽച്ചിലവുകൾ ഗണ്യമായി കുറയും. ഫലത്തിൽ ആസ്തികളും ബാധ്യതകളും മേൽ ക്രമീകരണങ്ങളിലൂടെ ഒരു പരിധിവരെ ശക്തി പ്രാപിക്കും. പക്ഷെ ബാങ്കിങ് മേഖലക്ക് നൽകുന്ന അധിക മൂലധനം ഈ ശുദ്ധീകരണ പ്രക്രിയയിൽ വ്യയം ചെയ്യപ്പെടും. വിപണി ഉണരണമെങ്കിൽ ഉപഭോക്താവിൻറെ കരങ്ങൾ നിറയണം. അതിനു തൊഴിലുകൾ സൃഷ്ടിക്കപ്പെടുകയും ചൈതന്യമറ്റ അസംഘടിത മേഖല പുനരുജ്ജീവിക്കപ്പെടുകയും വേണം. ബാങ്കുകളിൽ ധനം ഉണ്ടായാൽ പോരാ, വായ്പ യെടുക്കുവാൻ ഇടപാടുകാരിൽ ശുഭ പ്രതീക്ഷ ഉണരണം . സാമ്പത്തികരംഗം അവർക്കു ആത്മ വിശ്വാസം പകരണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ഈയിടെ സമൂഹത്തിൽ ദൃശ്യമായിരിക്കുന്ന വായ്പാ വിമുഖതയെ കുറിച്ച് സർക്കാരിനെ ജാഗ്രതപ്പെടുത്തിയിരുന്നു


പ്രൊഫഷണലിസം

വലിയ ബാങ്കുകൾക്ക് കുടുതൽ പ്രവർത്തന ക്ഷമത ഉണ്ടാവും എന്ന നിഗമനം ഇന്തൃൻ സാഹചരൃങൾക്ക് അനുയോജ്യമല്ല. വലിയ ബാങ്കുകൾക്ക് വലിയ ഇടപാടുകൾ കൊണ്ടുമാത്രമേ നിലനിൽക്കാൻ കഴിയുകയുള്ളൂ. ആ നിലക്ക് ലയനത്തിന് ശേഷം ചെറുകിട ബാങ്കിങ്, പൊതുമേഖലയുടെ മുഖ്യ അജണ്ടയിൽ നിന്ന് പുറംതള്ളപ്പെടും. ബാങ്കുകളുടെ എണ്ണം അനാവശ്യമൽസരത്തിനു വഴി വെക്കുന്നു എന്ന വാദം യാഥാർത്ഥ്യത്തിന് വിരുദ്ധമാണ്. ഇരുപതു ബാങ്കുകളും സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പും അവയുടെ തനതു പ്രവർത്തന ശൈലിയി ലൂടെ ആരോഗ്യകരമായി മത്സരിച്ചു കൊണ്ടാണ് വളർന്നു ശക്തി പ്രാപിച്ചത്, ആഗോള സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത്, സമ്പദ് രംഗം താങ്ങി നിർത്തിയത്

കംപ്യൂട്ടറുകൾ വരുന്നതിനു മുൻപ് തന്നെ കുറ്റമറ്റതും സമയബന്ധിതവും ആയ അക്കൗണ്ടിംഗ് സമ്പ്രദായങ്ങളും , കർശന പരിശോധനാരീതികളും ബാങ്കുകളിൽ നിലവിലുണ്ടായിരുന്നു.രാഷ്ട്രീയക്കാരുടെയോ ഉന്നതരുടെയോ ഇടപെടലുകൾ ആണ് മിക്ക ബാങ്കിങ് ക്രമക്കേടുകൾക്കും വഴിവെക്കുക.പ്രൊഫഷണൽ മാനേജ്മെന്റ് ഉണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്നസ്വകാര്യ മേഖലയും ഇതിൽ നിന്ന് മുക്തമല്ല എന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു. അത്തരം ഇടപെടലുകൾ തടഞ്ഞു സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കുകയും ഓരോ ഘട്ടത്തിലും ഉത്തരവാദിത്തം (accountability ) ഉറപ്പിക്കുകയും ആണ്ക്രമക്കേടുകൾക്ക് പ്രതിവിധി.

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ ലയ നത്തിനു ശേഷം, ആരെയും പിരിച്ചു വിട്ടില്ലെങ്കിലും ശാഖകളുടെയും ജീവനക്കാരുടെയും എണ്ണത്തിൽ കുറവുണ്ടായി, 2500 ഓളം ശാഖകൾ പൂട്ടുകയും 3000 ത്തിൽ പരം ജീവനക്കാർ സ്വയം പിരിഞ്ഞു പോവുകയും ചെയ്തു അത്രയും തസ്തികകൾക്ക് കുറവ് സംഭവിച്ചു. ലയനം ബാങ്കിങ് മേഖലയിലെ ഭാവി തൊഴിൽ ലഭ്യതയെയാണ് ബാധിക്കുക. ലയനത്തിനു തൊട്ടടുത്ത വർഷങളിൽ സ്റ്റേറ്റ് ബാങ്ക് ഉയർന്ന പ്രവർത്തന നഷ്ടം രേഖപ്പെടുത്തി.

പരിഷ്‌കാരങ്ങൾ സമയോചിതമോ?

നോട്ടു പിൻവലിക്കലിനെ തുടർന്നുള്ള മാസങ്ങളിൽ ബാങ്കുകളുടെ പ്രവർത്തനശേഷി അന്നത്തെ അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ വിനിയോഗിക്കപ്പെടുകയുണ്ടായി. ഇത് മുഖ്യ ബാങ്കിങ് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. അതിലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി എന്ന് ഭരണപക്ഷ സ്ഥാപന മേധാവികളും നിരീക്ഷകരും തന്നെ അപകട മണി മുഴക്കുന്ന ഘട്ടത്തിൽ, വീണ്ടും മേഖലയെ ലയനത്തിൻറെ സങ്കീർണ്ണ നടപടിക്രമങ്ങളാൽ കൂടുതൽ മന്ദഗതിയിലാക്കുന്നതു ആത്മഹത്യാപരമായിരിക്കും


അന്തിമ ലക്‌ഷ്യം സ്വകാര്യവൽക്കരണം ?

അങ്ങനെ “ദുർമ്മേദസ്സു” കളഞ്ഞു സ്മാർട്ട് ആക്കിയ പൊതുമേഖലാ ബാങ്കിങ് മേഖല സ്വകാര്യ വൽക്കരണത്തിനു വിധേയമാവുമോ? ബി എസ എൻ എൽ, റെയിൽവേ എന്നിവയിലെ നീക്കങ്ങൾ അങ്ങനെ സംശയിക്കാൻ പ്രേരിപ്പിക്കുന്നു. സാമൂഹ്യ പെൻഷനുകൾ, കർഷകർക്കും മറ്റും ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുവാനായി ഏതാനും. ചെറു ശാഖകൾ പൊതുമേഖലയിൽ നിലനിർത്താൻ സാധ്യതയുണ്ട്. ധനമന്ത്രിയുടെ പ്രസംഗത്തിൽ ചെറു ബാങ്കുകളെ കുറിച്ച് സൂചനയുണ്ടായിരുന്നു.

ദേശ സാൽക്കരണത്തിൻറെ ഗുണങ്ങൾ കണ്ടറിഞ്ഞ തലമുറയ്ക്ക് നടപടിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കയുണ്ട്. സാധാരണക്കാർക്ക് വായ്പ തേടി കയറി ചെല്ലാൻ വേണ്ടി ബാങ്കിങ് വാതിലുകൾ തുറന്നു കിടന്നതും ഗ്രാമീണ ശാഖകൾ പ്രവർത്തിച്ചു തുടങ്ങിയതും, കാർഷിക ചെറുകിട മേഖലകളിലേക്ക് ബാങ്ക് വായ്പകൾ വ്യാപിച്ചതും യോഗ്യതയുടെ മാനദണ്ഡത്തിൽ മാത്രം ആർക്കും ജീവനക്കാരാവാം എന്നു വന്നതും. വനിതാ ജീവനക്കാർ വർധിച്ചതും, അതിനുശേഷമാണ്. പ്രധാന മന്ത്രിയുടെ അഭിമാനപദ്ധതിയായ മുദ്ര വായ്പ, മറ്റു പേരുകളിൽ പൊതു മേഖല ബാങ്കുകളിൽ എന്നേ നിലവിലുണ്ടായിരുന്നു.

ദശാബ്ദങ്ങളായി രാജ്യത്തിൻറെ പൊതു സ്വത്തായിരുന്ന ഒരു സ്ഥാപന ശൃംഖല കൂടി സ്വകാര്യ മേഖലയിലേക്ക്. കൈമാറ്റം ചെയ്യപ്പെടുകയാണെങ്കിൽ, ഒരു സംശയം ഉയരുന്നു. അഞ്ചു വർഷത്തെ ഭരണാവകാശം ലഭിക്കുന്ന ഒരു സർക്കാരിന് ഇത്രയും ഗുരുതരമായ ഘടനാ മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്നത് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയുടെ ദൗർബല്യമല്ലേ?

Print Friendly, PDF & Email