POLITICS ലേഖനം

ജനങ്ങളിൽ നിന്ന് അകലുന്ന ജനാധിപത്യം – കർണാടക മോഡൽ.karnataka

തിരുവല്ല സ്വദേശി. മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം. 35 വർഷം നീളുന്ന നോർത്തിന്ത്യൻ,വിവിധ വിദേശ രാജ്യ വാസങ്ങൾക്കു ശേഷം ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതം.

kar 3

ാജ്യവും കർണാടകവും കാത്തിരുന്ന പതനം അവസാനം സംഭവിച്ചു. ആഴ്ചകൾ നീണ്ട രാഷ്ട്രീയനാടകങ്ങൾക്ക് വിരാമമിട്ടുകൊണ്ട് എച്ച് ഡി കുമാരസ്വാമി മന്ത്രിസഭ വിശ്വാസവോട്ട് നേടുന്നതിൽ പരാജയപ്പെട്ടു. ഇതോടെ മറ്റൊരു പ്രധാനസംസ്ഥാനത്തിൽ കൂടി കോൺഗ്രസ്സിന് അധികാരം നഷ്ടപ്പെട്ടിരിക്കുകയാണ്.
ഭരണപക്ഷത്തുള്ള 16 എം എൽ എ മാരുടെ രാജിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. വാസ്തവത്തിൽ അവർ പ്രത്യയശാസ്ത്രത്തിന്റെയോ, ഭരണരംഗത്തെ അഭിപ്രായവ്യത്യാസത്തിന്റെയോ, പേരിൽ രാജി വെയ്ക്കുകയായിരുന്നില്ല. മറിച്ച് തങ്ങളെ തന്നെയും അതോടൊപ്പം ജനാധിപത്യത്തെയും വിൽപ്പനയ്ക്ക് വയ്ക്കുകയായിരുന്നു. തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കാൻ അവർ, കൂറുമാറ്റനിയമത്തെ നോക്കുകുത്തിയാക്കിക്കൊണ്ട്, സ്വന്തം സംസ്ഥാനത്തെയും ജനങ്ങളെയും വെടിഞ്ഞ്, അങ്ങകലെ മുംബൈയിലെ 5-സ്റ്റാർ ഹോട്ടലിൽ പോയി തമ്പടിച്ചു. പണത്തിന്റെയും ലഭിക്കാൻ പോകുന്ന അധികാരസ്വാധീനങ്ങളുടെയും മുമ്പിൽ സ്വന്തം ധാർമികത അടിയറവെക്കാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.. കോൺഗ്രസും ജെ ഡി എസ്സും തങ്ങളാൽ കഴിവത് ശ്രമിച്ചെങ്കിലും വിമത എം എൽ എ മാർ ഒരു വിലപേശലിനും തയ്യാറാവാതെ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ അവർക്ക് വിധിച്ചത് നേരിടുക എന്നതിനപ്പുറം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.
ഇന്ത്യയിൽ ഇന്ന് ജനാധിപത്യം ആ പേരിൽ മാത്രമായി ഒതുങ്ങിയിരുന്നു. ജനാധിപത്യത്തെ വില്പനച്ചരക്കാക്കിയവരുടെ കൈയ്യിൽ അത് മരണപ്പെട്ടുകഴിഞ്ഞു. കോടികൾ മുടക്കി മത്സരിക്കുന്നവർക്ക് മുടക്കുമുതൽ പലിശസഹിതം തിരിച്ചുപിടിക്കുക എന്നതാണ് മുഖ്യം. 
ഭരണഘടനയെയും ജനാധിപത്യവ്യവസ്ഥയെയും സംരക്ഷിക്കേണ്ട കോടതിയാവട്ടെ ധൃതിയിൽ ഇറക്കിയ ഇടക്കാല ഉത്തരവിലൂടെ കാര്യങ്ങൾ കൂടുതൽ കുഴഞ്ഞുമറിയാൻ അവസരം നൽകി. എം എൽ എ മാരുടെ രാജിയിൽ തീരുമാനം എടുക്കാനുള്ള അധികാരം സ്പീക്കറിൽ നിക്ഷിപ്തമാണെന്ന് അംഗീകരിച്ച കോടതി, പക്ഷെ, അവർക്ക് സഭയിൽ വരാനോ വരാതിരിക്കാനോ ഉള്ള സ്വാതന്ത്യം നൽകി. സ്പീക്കർ അംഗീകരിക്കാത്തതിനാൽ രാജി സാങ്കേതികമായി നിലനിൽക്കാത്ത അവസ്ഥയിൽ എം എൽ എ മാർ പാർട്ടി വിപ്പ് അനുസരിക്കാൻ ഭരണഘടനാപരമായി ബാധ്യസ്ഥരാണ്. എന്നാൽ കോടതി അതിനുനേരെ കണ്ണടച്ചു. ഇതിന്റെ ബലത്തിൽ ആ എം എൽ എ മാർ വിശ്വാസവോട്ട് ബഹിഷ്കരിച്ചു. ഈയൊരു ഒറ്റ ഇടക്കാല ഉത്തരവാണ് സംഗതി ഇത്രയും കുഴഞ്ഞുമറിയാൻ കാരണമെന്ന് വേണമെങ്കിൽ പറയാം. ഇപ്പുറത്ത് സ്പീക്കറും ഭരണകക്ഷിയുമാകട്ടെ ഏതുവിധേനയും എം എൽ എ മാരെ തിരിച്ചുകൊണ്ടുവരണം എന്ന ആഗ്രഹപൂർത്തിക്കായി വിശ്വാസവോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയി.
karnataka-assembly-session_70ea3564-ac41-11e9-8ce3-2af94b9ec815
ഇതിനിടയിൽ കർണാടകം ഗവർണറും വെറുതെ ഇരുന്നില്ല. മുൻ ബി ജെ പി കാരനായ ഗവർണർ തന്റെ അധികാരപരിധി കടന്ന് വിശ്വാസവോട്ട് താൻ പറയുന്ന സമയത്തിനുള്ളിൽ നടത്തണമെന്ന ആവശ്യങ്ങൾ ഉന്നയിച്ച് ആവുംവിധം ഇടങ്കോലിടാൻ ശ്രമിച്ചു.
രാഷ്ട്രീയപ്രതിസന്ധിക്ക് തല്ക്കാലം വിരാമം ആയെങ്കിലും രാജി വെച്ച 16 എം എൽ എ മാരുടെ കാര്യത്തിൽ സ്‌പീക്കർ എന്ത് തീരുമാനം എടുക്കും എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു. കൂടതെ എം എൽ എ മാരുടെ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. അതുകൊണ്ട് ബി ജെ പി ഭരണം ഏറ്റെടുത്തലും കര്ണാടകയ്ക്ക് സ്ഥിരതയുള്ള ഗവണ്മെന്റും ഭരണവും ഒരു കിട്ടാക്കനിയായി തുടരും.
കർണാടകയിൽ അരങ്ങേറിയ പ്രതിസന്ധി വിരൽ ചൂണ്ടുന്നത് വലിയൊരു അപകടത്തിലേക്കാണ്. നിർണ്ണായകഘട്ടങ്ങളിൽ നമ്മുടെ ഭരണഘടനാസ്ഥാപനങ്ങൾ നിയമവ്യവസ്ഥയും ഭരണഘടനയും സംരക്ഷിക്കാൻ അവസരത്തിനൊത്ത് ഉയരുന്നില്ലെന്നതാണ് ഒന്നാമത്തെ കാര്യം. വ്യക്തതയുള്ള വിധി നൽകാതെ കോടതി ഒഴിഞ്ഞുമാറി. നിഷ്പക്ഷരായി വർത്തിക്കേണ്ട സ്പീക്കറും ഗവർണറും തങ്ങളുടെ കക്ഷിരാഷ്ട്രീയത്തിനനുസരിച്ച് പ്രവർത്തിച്ചു. രണ്ടാമത്തെ കാര്യം, ഇന്ത്യയിൽ ഇന്ന് ജനാധിപത്യം ആ പേരിൽ മാത്രമായി ഒതുങ്ങിയിരുന്നു. ജനാധിപത്യത്തെ വില്പനച്ചരക്കാക്കിയവരുടെ കൈയ്യിൽ അത് മരണപ്പെട്ടുകഴിഞ്ഞു. കോടികൾ മുടക്കി മത്സരിക്കുന്നവർക്ക് മുടക്കുമുതൽ പലിശസഹിതം തിരിച്ചുപിടിക്കുക എന്നതാണ് മുഖ്യം. പാർട്ടികളെല്ലാം അത്തരക്കാരുടെ കാര്യസാധ്യത്തിനായുള്ള ഉപകരണങ്ങൾ മാത്രം. ഇന്ന് ബി ജെ പി എങ്കിൽ നാളെ കോൺഗ്രസ്സ്. ഒരേ മുഖങ്ങൾ പല പാർട്ടികളിൽ പ്രത്യക്ഷപ്പെടും. അവസാനം ജനങ്ങൾക്ക് തന്നെ മനസ്സിലാവില്ല, ആരോക്കെ ഏതൊക്കെ പാർട്ടിയിലെന്ന് .
Karnatakajpg
കർണാടകയിൽ നിന്ന് ആരും ഒരു പാഠവും പഠിക്കാൻ പോകുന്നില്ല. നമുക്ക് കൂടുതൽ ഉപജാപങ്ങൾക്കായി, കൂടുതൽ കച്ചവടങ്ങൾക്കായി, കൂടുതൽ കൂട്ടിക്കൊടുപ്പുകൾക്കായി കാത്തിരിക്കാം.

 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.