CINEMA

And the ഓസ്കാർ goes to…



oscar

സിനിമയും ജീവിതവും രണ്ടാണ്... സിനിമയ്ക്ക് പിറകെ പോകുന്ന ഇസ്സാക് ഇബ്രാഹിം എന്ന യുവാവിന്റെ ഈ തിരിച്ചറിവിലേക്കുള്ള യാത്രയാണ് 'ആൻഡ് ദി ഓസ്കാർ ഗോസ് ടു' എന്ന സലിം അഹമ്മദ് ചിത്രം. 

കണ്ണൂർ സ്വദേശിയായ ഇസ്സാക്കിന് അയാൾ ജനിച്ചു വീഴുന്ന നിമിഷം മുതൽ സിനിമയായി ബന്ധമുണ്ട്. ബാല്യം തൊട്ട് തന്റെ ജീവിതത്തിന്റെ ഭാഗമായ, സിനിമയുടെ ലോകത്തിൽ എത്തിപ്പെടുവാൻ അയാൾ നടത്തുന്ന പരിശ്രമമാണ് ചിത്രം കാണിക്കുന്നത്. സിനിമയെ ആസ്പദമാക്കിയും സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ച് ചർച്ച ചെയ്തും ഒരുപാട് ചിത്രങ്ങൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. ഉദയനാണ് താരം, ബെസ്റ്റ് ആക്ടർ തുടങ്ങിയ ചിത്രങ്ങളെല്ലാം മുഖ്യധാര സിനിമയുടെ ചേരുവകൾ കൊണ്ട് സമ്പന്നങ്ങളായിരുന്നു. അവ കാര്യമായ പ്രേക്ഷക പ്രീതി നേടുകയും ചെയ്തു. 'ആൻഡ് ദി ഓസ്കാർ ഗോസ് ടു' വ്യത്യസ്തമാകുന്നത് ഒരു സിനിമ മോഹിയുടെ ജീവിതം സ്വാഭാവികതയോടെ പറയുന്നതിലൂടെയാണ്. ചലച്ചിത്ര സംവിധായകൻ ആകാൻ മോഹിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഘർഷങ്ങളെല്ലാം കലർപ്പില്ലാതെ പറയാൻ സംവിധായകന് സാധിച്ചു. അയാളുടെ ആദ്യ ചിത്രത്തിലേയ്ക്കുള്ള യാത്ര കാണിച്ചുതരുന്നതോടൊപ്പം,ചിത്രത്തിന് ശേഷം അയാൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികൾ കൂടി പരാമർശിക്കപ്പെട്ടിരിക്കുന്നു. ആദ്യ ചിത്രം എന്ന കടമ്പ കടന്നാൽ ഒരു സംവിധായകന്റെ ജീവിതം സുഖകമാണ് എന്ന പൊതു ധാരണ പൊളിച്ചെഴുതുവാൻ ഇസ്സാക് ഇബ്രാഹിം എന്ന കഥാപാത്രത്തിലൂടെ ചിത്രത്തിന് കഴിഞ്ഞിരിക്കുന്നു. ടോവിനോ തോമസ് എന്ന നടന്റെ അഭിനയ മികവ് ആണ് അത് സാദ്ധ്യമാക്കിയത്. ആവർത്തന വിരസത തോന്നാത്ത വിധം കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിലെ നടൻ പുലർത്തുന്ന സൂക്ഷ്മത ഓരോ ചിത്രത്തിലും പ്രകടമാണ്. കഥാപാത്രം പോകുന്ന മാനസിക സംഘർഷങ്ങൾക്കൊപ്പം സഞ്ചരിക്കുവാൻ ടോവിനോ തോമസിന്റെ, ഇസ്സാക് എന്ന സിനിമാ മോഹിക്ക് ഒരു പരിധി വരെ കഴിഞ്ഞിരിക്കുന്നു. സലിം കുമാറിന്റെ മൊയ്തിക്ക എന്ന കഥാപാത്രം കഥയുടെ മുന്നോട്ടുള്ള പോക്കിൽ കാര്യമായ പങ്ക് വഹിക്കുന്നു.

സലിം അഹമ്മദിന്റെ മുൻ ചിത്രങ്ങൾ എല്ലാം അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ പകർപ്പായിരുന്നു. ഈ ചിത്രവും അദ്ദേഹം നേരിട്ട, സഞ്ചരിച്ച പാതയുടെ ആവിഷ്‌ക്കാരമായാണ് അനുഭവപ്പെട്ടത്. ആദാമിന്റെ മകൻ അബു ചെയ്ത അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്ര തന്നെയാണ് പ്രേക്ഷകൻ ചിത്രത്തിൽ കാണുക . ഒടുവിൽ സിനിമയിലെ യാഥാർഥ്യവും ജീവിതത്തിലെ യാഥാർഥ്യവും രണ്ടാണെന്ന തിരിച്ചറിവ് സലിം അഹമ്മദ് എന്ന സംവിധായകന്റെ തിരിച്ചറിവായും പ്രേക്ഷകന് അനുഭവപ്പെട്ടേക്കാം. 

os മധു അമ്പാട്ട് എന്ന ഛായാഗ്രഹകന്റെ സിഗ്നേച്ചർ പതിഞ്ഞ ചിത്രമായി ഒന്നും 'ഓസ്കാർ ഗോസ് ടു'വിനെ കാണാൻ ആയില്ലെങ്കിലും കഥയുടെ ഒഴുക്ക്, നിലവാരമുള്ള ഒരു ദൃശ്യ ഭാഷയിൽ ചിത്രീകരിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.

Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.