അഭിമുഖം

സ്വതന്ത്ര ആവിഷ്ക്കാരത്തിന് ആഗോളതലത്തിൽ തന്നെ വെല്ലുവിളികൾ ഉയരുന്ന കാലമാണിത് -ടി ഡി രാമകൃഷ്ണൻ


ടി ഡി രാമകൃഷ്ണനുമായി മാമ ആഫ്രിക്കയെന്ന നോവലിനെക്കുറിച്ച് മുരളി മീങ്ങോത്തു നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

 

ചോദ്യം :-സ്ത്രീകളുടെ നേരെ (പ്രണയ നിരാസങ്ങൾക്ക് പോലും) ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന വർത്തമാന കാലത്തിന് യോജിച്ച മട്ടില്‍, മാമ ആഫ്രിക്കയിലെ കാതലായ ഭാഗം ഫെമിനിസ്റ്റ് ആശയങ്ങളാണ്. താര ഫെമിനിസം ഉയർത്തിപ്പിടിക്കുന്ന ഒരാളാണ്. തന്റെ ഉടലിന്റെ അധികാരം തനിക്കാണെന്ന് പ്രസംഗിച്ച ശേഷവും അവള്‍ ആക്രമിക്കപ്പെടുകയാണ്. ആ വിഷയത്തെ സ്പര്‍ശിച്ച് ഒരു കവിതയും താര എഴുതുന്നുണ്ട്. പൊപൂലിയിലെ മുത്തശ്ശിയും നായയും ഇതേ കഥയാണ് താരയെ ഓർമ്മിപ്പിക്കുന്നത്. ഉഹുറു പോലെയുള്ള വിമോചന സംഘടനയിൽ പ്രവർത്തിക്കുന്ന കൂട്ടുകാരിയുടെ അച്ഛനിൽ നിന്ന് പോലും പീഡനം ഏൽക്കേണ്ടി വരുന്നു. എങ്ങനെയാണ് ഒരു പ്രതിരോധം ഉണ്ടാവുന്നത്? താരയുടെ ജീവിതം അത്തരം ഒരു പ്രതിരോധമായി കാണാൻ കഴിയുമോ ?

66237514_2501583516540455_7125811581169958912_o

ാര വളരെ ചെറുപ്പത്തിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നുണ്ട്. ആ ദിവസം ഉഗാണ്ടയിൽ ഇദി അമൻ ഒബോട്ടോയെ അട്ടിമറിച്ച് അധികാരത്തിൽ പ്രവേശിക്കുകയാണ്. അന്ന് മുതൽ അധികാരത്തിന്റെ ഭീഷണിയിലും പ്രലോഭനത്തിലും ജീവിക്കുന്ന താരയ്ക്ക് അതിന്റെ ഏറ്റവും ക്രൂരമായ അടിച്ചമർത്തലിന് വിധേയയാകേണ്ടി വരുന്നു. അധികാരത്തിലിരിക്കുന്ന ആൾക്കാരിൽ നിന്ന് മാത്രമല്ല, രക്ഷകരായിട്ട് വരുന്നവരിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്നുണ്ട്. ഇത് സ്ത്രീയുടെ ഉടലിനോടുള്ള പുരുഷന്റെ സമീപനമാണ്. പ്രണയ കവിതകൾക്ക് താഴെ താരയുടെ ഒരു കവിതയുണ്ട്. – ‘വിപ്ലവകാരികളെ വിശ്വസിക്കരുത്’
പ്രചാരണ സ്വഭാവം കാണിക്കാത്ത കവിതയാണ് അത്. വിപ്ലവ കവിതകളെഴുതിയ താര തന്നെയാണ് അതും എഴുതുന്നത്. സ്വന്തം അനുഭവങ്ങളാണ് അവളെ അങ്ങനെയൊരു സ്ത്രീപക്ഷ കാഴ്ചപ്പാടിലേക്ക് എത്തിക്കുന്നത്. അക്കാദമിക് താല്പര്യം മാത്രമല്ല ആ കവിതയുടെ രചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവുക, താൻ കടന്നുപോയ പീഡനങ്ങളുടെയും, ദുരന്തങ്ങളുടെയും, പ്രലോഭനങ്ങളുടെയും പശ്ചാത്തലം കൂടിയാണ് .
ഇദി അമൻ താരയോട് പറയുന്നത് പ്രഥമവനിത ആക്കാമെന്നാണ്. ആ പ്രായത്തിൽ, അത്തരമൊരു ക്ഷണം മനസ്സിൽ ഒരു ചാഞ്ചാട്ടമുണ്ടാക്കിയെങ്കില്‍ അതിൽ നമുക്ക് താരയെ കുറ്റപ്പെടുത്താനാവില്ല. രാജ്യത്തെ പ്രസിഡന്റ് ആണ് സ്വന്തം ജീവിതത്തിലേയ്ക്ക് ക്ഷണിക്കുന്നത്. മാന്യമായി, സ്നേഹത്തോടെയാണ് അയാൾ, അവളോട്‌ പെരുമാറുന്നത്. അത് കഴിഞ്ഞ് ഏറെ ക്രൂരമായ ഗോത്രാചാരങ്ങൾക്ക് വിധേയയായി, ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെട്ട്, കോംഗോയിലെ ഡിസങ്കാനി എന്ന സ്ഥലത്ത് ജീവിച്ചുവരുമ്പോൾ ആണ് രക്ഷകൻ എന്ന് കരുതിയ ആളിൽ നിന്നുള്ള പീഡനം. അധികാരം അല്ലെങ്കിൽ രക്ഷാകർതൃത്വം ചമഞ്ഞു വരുന്ന പുരുഷനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ. സ്ത്രീയുടെ ശരീരം അധികാരത്തിന് കൈകടത്താൻ പറ്റിയ പ്രധാന ഇടമായി മാറുന്നു.
താരയുടെ ഫെമിനിസ്റ്റ് ചിന്തകൾ, അവള്‍ കടന്നു പോയ പൊള്ളുന്ന അനുഭവങ്ങളിൽ നിന്ന് ഉണ്ടായതാണെന്ന് മാത്രമേ കരുതാൻ പറ്റൂ. ആഫ്രിക്കൻ നോവലിസ്റ്റുകളിൽ മറ്റുള്ളവരോട് ഉള്ളതിനേക്കാൾ സ്ത്രീപക്ഷ എഴുത്തുകാരിയായ, ‘So long a letter’ എഴുതിയ മറിയാമ ബാ യോടാണ് താരയ്ക്ക് ആഭിമുഖ്യം. താരയുടെ ഫെമിനിസം സൈദ്ധാന്തിക ചതുരങ്ങൾക്കപ്പുറം അനുഭവത്തിന്റെ തീച്ചൂളയിൽ ജനിച്ചതാണ്. ഒളീവിയയുമായുള്ള അഭിമുഖത്തിൽ അത് വ്യക്തമാക്കുന്നുമുണ്ട്

പ്രണയ നിരാസത്തെ തുടര്‍ന്നുള്ള കൊല, താൻ ആഗ്രഹിക്കുന്നത്, നടക്കാത്ത സാഹചര്യത്തില്‍, പുരുഷന്‍ സ്വന്തം അധികാരശക്തി അധമമായ,ഹീനമായ, രീതിയില്‍ പ്രകടിപ്പിക്കുന്നതിന്റെ ഉദാഹരണമാണ്. സ്ത്രീ അതിന്റെ ഇരയാകാൻ വിധിക്കപ്പെട്ടവളായി മാറുന്നു. സ്ത്രീയും പ്രലോഭനങ്ങൾക്ക് വിധേയയാകുന്നുണ്ട്. പ്രണയത്തെ തള്ളിപ്പറഞ്ഞ്, ജീവിതത്തിൽ പ്രായോഗികമായ പണത്തിന്റെ സ്വാധീനങ്ങളെ താര സ്വീകരിക്കുന്നുണ്ട്. തൂലിക സൗഹൃദങ്ങൾ എല്ലാം പ്രായോഗിക ജീവിതത്തിന്റെ യാഥാർത്ഥ്യം വരുമ്പോൾ തള്ളിമാറ്റപ്പെടുന്നു. ഇന്നത്തെപ്പോലെ കമ്യൂണിക്കേഷനില്ല. വല്ലപ്പോഴും വരുന്ന കത്തുകളായിരുന്നു ഏക ആശ്രയം.

ചോദ്യം  :- 120 വർഷം മുമ്പ് പരപ്പനങ്ങാടിയിൽ നിന്ന് ഉഗാണ്ടയിൽ റെയിൽവേ ജോലിയ്ക്ക് പോയ പണിക്കരിൽ നിന്നാണ് കഥ രൂപപ്പെടുന്നത്. എവിടെ പോയാലും സ്വത്വം സൂക്ഷിക്കുന്ന പണിക്കരെപ്പോലെ തദ്ദേശീയരുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്ന പ്രവാസികൾ ഉണ്ടോ? കേരളം ഇപ്പോൾ അന്യ സംസ്ഥാനക്കാർക്ക് തൊഴിലിടമാണ്. അവരോടുള്ള ഒരു സമീപനം എങ്ങനെ ആകണം? വിദ്യാഭ്യാസത്തിലൂടെ ഉന്നതി ആർജ്ജിച്ച കേരളത്തിൽ എന്ത് കൊണ്ട് തൊഴിലിടങ്ങൾ ഉണ്ടാകുന്നില്ല? പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യം എങ്ങനെ,എന്തുകൊണ്ട് ഉണ്ടാകുന്നു?

66227447_2501583566540450_8373616068760961024_o

ാമ ആഫ്രിക്ക എന്ന നോവൽ തന്നെ പ്രവാസത്തിന്റെ കഥയാണ്.120 വർഷങ്ങൾക്ക് മുമ്പ് പ്രവാസിയായി മേസ്തിരിപ്പണിയ്ക്ക് പോയ പണിക്കർ. നിർമ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി, കുറച്ച് നാളുകൾക്ക് ശേഷമാണ് അവിടെയെത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം- സോവിയറ്റ് യൂണിയനിലടക്കം പലയിടത്തും പല തരത്തിലുള്ള പ്രസ്ഥാനങ്ങളും ജനമുന്നേറ്റങ്ങളും ആരംഭിക്കുന്ന കാലം കൂടിയാണ്. പണിക്കർ പൊതുബോധം ഉള്ളയാളായിരുന്നു. റെയിൽവേയില്‍ ഉണ്ടായിരുന്ന ജോലി ഇഷ്ടമായിരുന്നില്ല. താല്പര്യം മറ്റ് പലതിലുമായിരുന്നു. അവിടെ എത്തിക്കഴിഞ്ഞും, ഇതിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച് പറയുന്ന, രാമായണവും, ലളിതാ സഹസ്ര നാമവും വായിക്കുന്ന ആളായിരുന്നു. ഊരോത്ത് പണിക്കർ എന്നറിയപ്പെട്ടിരുന്നവര്‍, elite class ല്‍ പെട്ടവരായിരുന്നു. ആചാരങ്ങളും, വിശ്വാസങ്ങളും കൊണ്ടുനടക്കുന്നവരായിരുന്നു. ഗാന്ധിജിയോടും പല കാര്യത്തിലും പണിക്കർക്ക് യോജിക്കാൻ കഴിയുന്നില്ല.
ഗാന്ധിജിയുടെ പ്രതിമ കഴിഞ്ഞ വർഷം ഘാനയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് മാറ്റാൻ അവരാവശ്യപ്പെട്ടു. ഇന്ത്യൻ എംബസിയുടേതടക്കം എതിർപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും അത് നീക്കം ചെയ്യപ്പെട്ടു. ഒരു വിഭാഗം ആൾക്കാർ വിശ്വസിക്കുന്നത് ഗാന്ധിജി, ആഫ്രിക്കക്കാരായ ആൾക്കാർക്ക് എതിരായിരുന്നു എന്നാണ്. ഗാന്ധിജി അവിടെയും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്തത്. അവിടത്തെ അടിസ്ഥാന വർഗ്ഗക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ടില്ല എന്നാണ് വിമർശനം. പണിക്കരുടെ സങ്കല്പം വിശാലമായിരുന്നു. താരയും അത് പിന്തുടരുന്നു. വർണ്ണം കൊണ്ടോ, ജനിച്ച സ്ഥലം കൊണ്ടോ ഈ ലോകം ഒരാൾക്കും അന്യമാകുന്നില്ല, സ്വന്തമാകുന്നുമില്ല. എല്ലാവർക്കും, എല്ലാ സ്ഥലങ്ങളും അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ എല്ലാ അതിർത്തികളും അപ്രസക്തമാണ്. ജനതയുടെ ആത്യന്തികമായ മോചനം എന്ന ഉദാത്തമായ സങ്കൽപ്പമാണ്, കമ്യൂണിസത്തിന്റെ ആരംഭഘട്ടത്തിൽ ഉണ്ടായിരുന്നത്. പിന്നീട് സോവിയറ്റ് യൂണിയനിൽ തന്നെ മാറ്റങ്ങളുണ്ടായി. ആദ്യ കാലത്ത് മറ്റ്, രാഷ്ടങ്ങളിലെ സ്വതന്ത്ര ചിന്തകൾക്കും, വിപ്ലവങ്ങൾക്കും വഴിയൊരുക്കി കൊടുക്കാനാണ് സോവിയറ്റ് യൂണിയൻ ശ്രമിച്ചിരുന്നത്. പിൽക്കാലത്ത്, വളരെ തന്ത്രപൂര്‍വ്വം അവര്‍ ഇതിൽ നിന്ന് പിന്‍വാങ്ങി. ഓരോ രാഷ്ട്രത്തിലും ശക്തരായ ഭരണാധികാരികളെ പിന്തുണച്ച്, തങ്ങളുടെ കൂടെ നിർത്താം എന്ന രീതിയിലേക്ക് മാറി.

ഇന്ദിരാഗാന്ധിയെയൊക്കെ പിന്തുണയ്ക്കുന്നത് അങ്ങനെ ഒരു ഘട്ടത്തിലാണ്. അങ്ങനെ മാറുമ്പോഴാണ്, ഇത്തരം പ്രസ്ഥാനങ്ങള്‍ അപ്രത്യക്ഷമാവുന്നത്- പുറത്തു നിന്നുള്ള പിന്തുണ അവയ്ക്ക് ലഭിക്കാതെ വരുന്നത്. ആഫ്രിക്കയിലെ, ജനവിരുദ്ധ ഏകാധിപതികൾക്ക് പോലും സോവിയറ്റ് യൂണിയന്റെ പിന്തുണ ലഭിച്ചു.
ആഫ്രിക്കൻ സ്റ്റേറ്റ് എന്നൊരു സങ്കൽപ്പമാണ് പണിക്കരും കൂട്ടരും മുന്നോട്ട് വെയ്ക്കുന്നത്. പിന്നീട് അതെല്ലാം തകർന്നു പോകുന്നു. പണിക്കർ, ഇന്ത്യക്കാരിൽ നിന്ന് വ്യത്യസ്തനായി, മസായയെ വിവാഹം കഴിക്കുന്നു. അവിടത്തെ ആളുകളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു. അദ്ദേഹത്തിന്, ഇന്ത്യക്കാരുടെയും തദ്ദേശീയരുടെയും പ്രശ്നങ്ങൾ ഒന്നാണെന്നുള്ള തിരിച്ചറിവ് ഉണ്ട്. പണിക്കരെപ്പോലെയുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍, പക്ഷേ, സ്വീകാര്യത കൈവരിക്കുന്നില്ല. വംശീയമായ ചിന്തകൾക്ക് മുന്‍തൂക്കം കൊടുക്കുന്നവരുടെ കൂടെയാണ് ആളുകൾ നിൽക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ ഉദാത്തമായ സങ്കല്പമുള്ളവരുടെ കൂടെ നിൽക്കാൻ ആളെ കിട്ടാതാവുന്നു. ആൾക്കാരെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ താരയും നടത്തുന്നുണ്ട്. പക്ഷെ ദയനീയമായി പരാജയപ്പെടുകയാണ്. ലോകം മുഴുവൻ അത്തരം കുരുക്കിലേക്ക് വീഴുന്നുണ്ട്.

ചോദ്യം :-  വിശ്വാസിയായ കമ്യൂണിസ്റ്റ് ആയിട്ടാണ് പണിക്കരെ അവതരിപ്പിക്കുന്നത്. ജനാധിപത്യപരമായ ഈ ‘പണിക്കർ സമീപനം’ സമകാലിക വിശ്വാസ ചർച്ചകളെയും കൂട്ടി വായിക്കാമോ?

ിശ്വാസിയായ കമ്യൂണിസ്റ്റ്’ അങ്ങനെ കൂട്ടിവായിക്കാം. പക്ഷെ അത് അങ്ങനെ കണ്ട് എഴുതിയതല്ല. ദൈവ വിശ്വാസവും കമ്യൂണിസവും തമ്മിൽ ലോകത്ത് എല്ലായിടങ്ങളിലും inter linked ആണ്. അങ്ങോട്ടും ഇങ്ങോട്ടും തള്ളിക്കളഞ്ഞുകൊണ്ടല്ല, കേരളത്തിലടക്കം. ദൈവവിശ്വാസത്തിന്റെ ഒരു തലത്തിൽ അല്ല, ഇത് പ്രാക്റ്റീസ് ചെയ്യപ്പെടേണ്ടത്. പലവിധത്തിലുള്ള പരിമിതികൾ ഉണ്ട്, അങ്ങനെ കാര്യങ്ങളെ നോക്കിക്കാണുന്നതില്‍. പൂർണ്ണമായ രീതിയിൽ വിശ്വാസത്തെ അടിച്ചമർത്തിയ സ്ഥലങ്ങളിൽ കടുത്ത തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്.
മലയാളിയായ കമ്യൂണിസ്റ്റ്, മുമ്പ് പറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് എത്തിയ ഒരാൾ, കമ്യൂണിസത്തെ മനുഷ്യ നന്മയ്ക്ക് വേണ്ടിയുള്ള ഒരു പ്രസ്ഥാനം എന്ന നിലയിലാണ് കാണുന്നത്. ഒരു dogmatic approach അല്ല വേണ്ടത്. മനുഷ്യജീവിതം കൂടുതൽ നന്മയുള്ളതാക്കി നിർത്താം എന്ന രീതിയിൽ വേണം അതിനെ സമീപിക്കാന്‍. ദൈവവിശ്വാസത്തെയും അതേ തലത്തിലാണ് ഈ മനുഷ്യൻ കാണുന്നത്. ഈ വിശ്വാസങ്ങളെല്ലാം തേയ്ച്ചു മായ്ച്ച് ഒരു ക്ലീൻ സ്ലേറ്റില്‍, 1890 ൽ ആഫ്രിക്കയിൽ പോയ ഒരു വ്യക്തിക്ക് ചിന്തിക്കാനാവില്ല. ഇദ്ദേഹം അക്കാദമിക് യോഗ്യതയുള്ള ഒരാളല്ല. മേസ്തിരിയാണ്. അത്തരം സ്ഥാനങ്ങളേ ബ്രിട്ടീഷുകാർ കൊടുക്കാറുണ്ടായിരുന്നുള്ളു.

കൂടുതൽ പഠിച്ചാലും മുകളിലേക്ക് പോകാൻ സമ്മതിക്കില്ല. അയാളെ സംബന്ധിച്ചിടത്തോളം വിശ്വാസവും കമ്യൂണിസവും കെട്ടുപിണഞ്ഞ ഒരവസ്ഥയേ പ്രായോഗികമാവു. ഇത് അടുത്ത layer ആയ ഡോക്ടർ പണിക്കരിലേക്ക് കുറച്ചു കൂടി വ്യക്തമായി ധ്രുവീകരിക്കാൻ ശ്രമിക്കുന്നുണ്ട്. ആ ശ്രമങ്ങൾ എത്രത്തോളം ന്യായമാണെന്ന് പറയാൻ കഴിയില്ല. സമീപ കാലത്തെ സംഭവങ്ങളോട് ചേർത്തു വെയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ തന്നെയാണ്..

ചോദ്യം :-  ആഫ്രിക്കൻ ഗോത്ര വിശ്വാസങ്ങളെ ഇത്ര സൂക്ഷ്മമായി പിന്തുടർന്നത് എങ്ങനെയാണ്? പൂർവ നോവലുകൾ പോലെ ചരിത്രം, മിത്ത് എന്നിവയെ ഒരു കൊളാഷ് പോലെ വർത്തമാനത്തിൽ ഒട്ടിക്കുന്ന രീതി മികച്ച കഥന രീതിയായി തോന്നി?

ാക്വ ഗോത്ര വിഭാഗത്തെപ്പറ്റി ഒരു പാട് അന്വേഷണങ്ങൾ നടത്തി. ഞാൻ കെനിയയിലും ഉഗാണ്ടയിലും പോയിട്ടുണ്ട്. കോംഗോയിൽ പോയിട്ടില്ല. ഈ പറഞ്ഞ അതിർത്തിയിൽ പോകാൻ സൗകര്യപ്പെട്ടില്ല. വിക്റ്റോറിയ തടാകം എന്നെ അത്ഭുതപ്പെടുത്തി. നമ്മൾ ഇവിടെ ധരിച്ചിരിക്കുന്നത്, ഉഗാണ്ട വംശജർ പ്രാകൃതരായ ആൾക്കാർ ആണെന്നൊക്കെയാണ്. മകരരെ യൂണിവേഴ്സിറ്റി വളരെ സംസ്കാര സമ്പന്നമാണ്. വിക്റ്റോറിയ തടാകം, കടൽ പോലെ പരന്നതാണ്-വിസ്തൃതമാണ്. അങ്ങനെ ഒരു സ്ഥലത്തെ ആളുകളെയാണല്ലോ, നമ്മൾ കളിയാക്കാറുള്ളതെന്ന് ഓര്‍ത്തു.

ചോദ്യം :-  കിളി മഞ്ജാരോ മലകയറ്റം, എഴുത്താണി, രാമായണം ഇങ്ങനെ മനോഹരങ്ങളായ രൂപകങ്ങൾ നോവലിൽ വന്നതെങ്ങനെ?
ഴുത്താണി എന്ന താര എഴുതാൻ സാധ്യതയുള്ള കഥ, പഴയകാലം രൂപപ്പെടുത്താൻ എഴുതിയതാണ്. ഞാൻ പരപ്പനങ്ങാടി കുറച്ചു കാലം ഒരു വീട് വാടയ്ക്കെടുത്ത് താമസിച്ചിരുന്നു. തൃശൂർക്കാരനായ ഞാൻ വടക്കോട്ട് ഒട്ടും യാത്ര ചെയ്തിരുന്നില്ല. എന്നെ ഒരു പാട് ആകർഷിച്ച സ്ഥലമായിരുന്നു അത്– അവിടത്തെ സംഭാഷണ രീതിയും. അവിടെയുള്ള കരുവാരക്കുണ്ട് എന്ന സ്ഥലത്ത് നിന്നാണ് ഇരുമ്പയിര് കിട്ടിയിരുന്നത് എന്ന് പറയപ്പെടുന്നു. രാമായണത്തോട് പ്രത്യേക ബഹുമാനമായിരുന്നു അവിടെയുള്ള ഹിന്ദു കുടുംബങ്ങൾക്ക്. എന്റെ ചെറുപ്പത്തിൽ അമ്മ രാമായണത്തിലെ ഭാഗങ്ങൾ ഈണത്തിൽ ചൊല്ലുമായിരുന്നു. അമ്മ ചെറുപ്പത്തിൽ മരിച്ചു പോയി. ഭാര്യയുടെ അമ്മയും രാമായണം വായിക്കുമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് രാമായണം നിരന്തരം ചൊല്ലിക്കേൾക്കുമായിരുന്നു. സവർണ്ണ ഹൈന്ദവ ആചാരം എന്നൊക്കെ ഇന്ന് പറയാമെങ്കിലും അതിന്റേതായ രീതിയിൽ ചൊല്ലുമായിരുന്നു. ലളിതാ സഹസ്ര നാമം, പത്തു പതിനഞ്ച് വയസ്സിനുള്ളിൽ കാണാപ്പാഠം ആയിരുന്നു. രാമായണവും, ലളിതാ സഹസ്ര നാമവും ഒക്കെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നവരായിരുന്നു അപ്പോഴുള്ളവർ. സമൂഹത്തിലെ ശ്രേഷ്ഠന്മാർ എന്ന ബോധമൊന്നും അവർക്കുണ്ടായിരുന്നില്ല.

അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു കിളിമഞ്ജാരോ മല. ഒറ്റയ്ക്ക് ഒരു മല നിൽക്കുകയാണ് . മറ്റ് കൊടുമുടികളായ എവറസ്റ്റൊക്കെ ഒരു മലനിരയുടെ ഭാഗമാണ്. കിളിമഞ്ജാരോ അങ്ങനെയല്ല, ഒറ്റയ്ക്ക് …. ഒരു പിരമിഡ് പോലെ …..! കയറാൻ ശ്രമിച്ചിട്ടില്ലെങ്കിലും, അതിനെപ്പറ്റി ശേഖരിക്കാവുന്ന വിവരങ്ങൾ, പാട്ടുകൾ എല്ലാം ശേഖരിച്ചിരുന്നു. ചില വ്യക്തികളോട് നേരിട്ട് സംസാരിച്ചു.

ചോദ്യം :-  റിച്ചാർഡ്‌സ് പേപ്പർ, താരയുടെ രോഗം ഇതൊക്കെ അവ്യക്തമായി തോന്നി. മനപൂർവ്വം ചെയ്തതാണോ ?

തൊന്നും വിശദീകരിക്കാത്തതാണ്. താരയുടെ രോഗകാരണം മകൾ പറയുന്നു എന്നേയുള്ളൂ. അതിലല്ല ഫോക്കസ് എന്ന രീതിയിലാണ് വിശദീകരിക്കാതിരുന്നത്. റിച്ചാർഡ് പേപ്പേഴ്സിനെ കുറിച്ച് പറയുന്നുണ്ടല്ലോ.

ചോദ്യം :- എഴുത്ത്, കാർട്ടൂൺ ഒക്കെ ഏറെ ഭീഷണി നേരിടുന്ന ഒരു കാലമായിരുന്നു. താരയുടെ ആദ്യകൃതിയും നിരോധനം നേരിടുന്നു എഴുത്തിന്റെ ഈ വെല്ലുവിളികളെ എങ്ങനെ നോക്കിക്കാണുന്നു?

െൻസറിങ്ങിനെക്കുറിച്ച് പറഞ്ഞാണ് നോവൽ ആരംഭിക്കുന്നത്. , ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം തീവ്രവലത്പക്ഷം ആധിപത്യം സ്ഥാപിക്കുന്ന കാലമാണ്. അതിന് സ്വീകാര്യത കിട്ടുന്നു. ചെറിയ വിഭാഗത്തിൽ തുടങ്ങി അത് വലിയ വിഭാഗമാകുകയാണ്. എല്ലാത്തരത്തിലുള്ള സ്വാതന്ത്ര ചിന്തകൾക്കും നിയന്ത്രണം വരുന്നു. പുസ്തകം നിരോധിക്കപ്പെടുന്നു. സ്വാതന്ത്ര ചിന്തകരെ വെടിവച്ചു കൊല്ലുന്നു, എഴുത്തുകാരനെ ഭീഷണിപ്പെടുത്തുന്നു. ന്യൂയോർക്ക് ടൈംസ് ആണെന്ന് തോന്നുന്നു പൊളിറ്റിക്കൽ കാർട്ടൂണുകൾ വേണ്ടെന്ന് വെയ്ക്കുന്നു. സ്വതന്ത്ര ആവിഷ്കാരത്തിന് ആഗോളതലത്തിൽ തന്നെ കടുത്ത വെല്ലുവിളികളും ഭീഷണികളും നേരിട്ട കാലം. മനുഷ്യന്റെ ഉള്ളിലേക്ക് ആർത്തി, സ്വാർത്ഥത, വയലൻസ് -അതിന്റെ ആഘോഷങ്ങളും കടന്നുവരികയാണ്. അതിനെ പ്രതിരോധിക്കാൻ, അല്ലെങ്കിൽ അതിനെതിരെ കലഹിക്കാനുള്ള ഇടമാണ് നിയന്ത്രിക്കപ്പെടുന്നത്. അതിനെതിരെ ശക്തമായ പ്രതിരോധം ഉയർന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിലായാലും, ഇന്ത്യയിലായാലും സർഗ്ഗാത്മകമായ കാര്യങ്ങളിൽ, അധികാരം കടന്നു വരാതെ, സർഗ്ഗാത്മകമായി തന്നെ പ്രതിരോധിക്കണം എന്നാഗ്രഹിക്കുന്നു. മാമ ആഫ്രിക്ക അത്തരം പ്രശ്നങ്ങളെ ലളിതവൽക്കരിക്കുന്നതിന് എതിരെയുള്ള നോവലാണ്. അത് ഉഗാണ്ടയെക്കുറിച്ചോ, ആഫ്രിക്കയെക്കുറിച്ചോ മാത്രമല്ല, കേരളത്തെക്കുറിച്ചും, ഇന്ത്യയെക്കുറിച്ചുമുള്ള കാര്യങ്ങൾ, അതിൽ തെളിഞ്ഞ് കാണാം.

66464585_10156133184555807_474669649431101440_n

Print Friendly, PDF & Email