അഭിമുഖം

നാം നടന്ന വഴികൾ ഇല്ലാതാകുമ്പോൾ


മുരളി മീങ്ങോത്ത്
61911368_2442227352476072_8072708649958506496_o

61746190_10156058816290807_165531299468017664_n

വർഷത്തെ ലളിത കലാ അക്കാദമിയുടെ ചിത്രരചനയ്ക്കുള്ള പുരസ്‌കാരം നേടിയ വിനോദ് അമ്പലത്തറയുമായി മുരളി മീങ്ങോത്ത് നടത്തിയ അഭിമുഖം.

1.ലളിത കലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ. പുരസ്‌കാരത്തിന് അർഹമായ റൈസ് പേപ്പറിൽ വരച്ച ചിത്രങ്ങളെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

വിനോദ് : ഭൂതകാലത്തിന്റെ ഓർമ്മകളാണ്,കഴിഞ്ഞ ഒരു വർഷമായി ഞാൻ വരച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ ,ഇത്തരം ചിത്രങ്ങൾ വരയ്ക്കുന്നതിന് റൈസ് പേപ്പർ ഏറ്റവും അനുയോജ്യമാണെന്ന് തോന്നി, എകവർണ്ണം മാത്രമുപയോഗിച്ച് വരച്ച രേഖാചിത്രങ്ങളാണ് ഇവ, ചിത്രം വരയ്ക്കുമ്പോൾ അതിന്റെ പ്രതലം കൂടി വളരെ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്നു റൈസ് പേപ്പർ ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് കുടിൽ വ്യവസായ മായി നിർമ്മിക്കുന്നതാണ്.

2.അച്ഛൻ കണ്ണേട്ടൻ നല്ലൊരു ചിത്രകാരനായിരുന്നു എന്നറിയാം. അത് പോലെ ചിത്രകലാ പഠനത്തിന് വിട്ടു എന്നൊരു നന്മയും ചെയ്തും. അദ്യ കാല അനുഭവങ്ങൾ പറയുമോ?

വിനോദ് : അടിയന്തരാവസ്ഥ കാലം തടവുകാരനായി എന്റെ അച്ഛൻ കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കാലത്ത് സഹതടവുകാരനായ ഒരു ചിത്രകലാ അധ്യാപക നിൽനിന്ന് അച്ഛൻ ചിത്രകലാപഠനം തുടർന്നു. ഇങ്ങനെ വരച്ച ഒരു പാട് ചിത്രങ്ങൾ എന്റെ വീട്ടിൽ കുട്ടിക്കാലത്ത് എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട് ,എന്റെ പഴയ വീട്ടിന്റെ ചുമരുകൾ നിറയെ അച്ഛൻ വരച്ച ചിത്രങ്ങൾ, ചിത്രകലയുടെ ബാലപാഠം അച്ഛനിലൂടെയാണ്.

61862075_10156058816645807_6990569662383652864_n

3.സാമൂഹ്യ പ്രശ്നങ്ങൾ, അരിക് വൽക്കരിക്കപ്പെട്ട ജീവിതങ്ങൾ ഇവയൊക്കെ വിഷയമാക്കി കുറേ ചിത്രങ്ങൾ വരച്ചല്ലോ? ഒരു ചിത്രകാരന് ഇത്തരം പ്രശ്നങ്ങളിൽ എന്തൊക്കെ ചെയ്യാൻ കഴിയും?

വിനോദ് : എനിക്കു ചുറ്റുമുള്ള സ്ഥലത്തെ മറഞ്ഞു പോകുന്ന കാഴ്ചകളെ ഒരു പുനപരിശോധനയ്ക്ക് തന്റെ മാധ്യമത്തിലൂടെ ആ വിഷ്കരിക്കാനുളള ശ്രമമാണ് ഞാൻ നടത്തുന്നത് ,നാം നോക്കി നിൽക്കേ തന്നെ തന്റെ കാൽക്കീഴിലെ മണ്ണ് അന്യാധീനപ്പെട്ടു പോകുന്നത്, നാം നടന്നു പോകുന്ന വഴികൾ ഇല്ലാതാവുന്നത് .വിശാലമായ ഒരു മൈതാനമോ തെങ്ങിൻ തോപ്പോ ,ചെങ്കൽപ്പാറയോ അപ്രത്യക്ഷപ്പെടുന്നത് ഇതെല്ലാം എന്നെ കലാകാരൻ എന്ന നിലയിൽ സ്വാധീനിക്കുന്നു ,ജൈവ വൈവിധ്യങ്ങളടെ വിശാലമായ കാട്ടുചോലകൾക്കിടയിലെ ചെറി ചെറിയ പുൽ വീടുകളും ,കുഞ്ഞു പുല്ലുകൾ, പാറ മുൾച്ചെടികൾ, തൊട്ടാവാടി, നെല്ലിയും കാശാവും. വഴികൾക്കിരുവശത്തു വളർന്നു നിന്നിരുന്ന വളഞ്ഞു തിരിഞ്ഞ് കയറ്റിറക്കങ്ങളിലൂടെ എന്റെ അമ്മ വീട്ടിലേക്കുള്ള കാൽനടയിലെ ദൃശ്യങ്ങൾ മായാതെ കിടക്കുന്നു,
പുല്ലൻ, കലം പെരണ്ടി, വലിയ മീശയുള്ള മുള്യാ കൊട്ട്ല, കൈച്ചൽ, ബാള, മുശു ,നിടിഞ്ചരു, ഒഴുക്കലാട്ടി, ബ്രാട്ട ,കുരുടൻ, ആരൽ, നൊളി, ചൂട്ടച്ചി, കമ്മൗഎന്ന ചെറുമീനുകൾ ധാരാളം ഉണ്ടായിരുന്ന കൈത്തോടുകൾ ,തവളക്കണ്ണൻ വിരിഞ്ഞു നിൽക്കുന്ന വയലുകൾ. ഒന്നും ഇന്നില്ല . ഇത്തരം കാഴ്ച്ചകൾ ഒരു പക്ഷേ ആരും പകർത്തപ്പെട്ടവയായിരിക്കില്ല, നമ്മുടെ ദൃശ്യ പഥത്തിൽ നിന്നും ഇല്ലാതാകുന്ന തികച്ചും പ്രാദേശികമായ ചില കാഴ്ചകളെ വരച്ചെടുക്കുക എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണെന്ന് കരുതുന്നു.

4.ഒരു ചിത്രകലാ അധ്യാപകൻ കൂടിയാണല്ലോ. പുതിയ തലമുറയുടെ വരയെപ്പറ്റി എന്താണ് പൊതുവിലുള്ള അഭിപ്രായം?

വിനോദ് : സമകാലീന കലയിൽ വൈവിധ്യമാർന്ന മാധ്യമങ്ങളും വസ്തുക്കളുമുപയോഗിച്ച് കലാകാരൻ അവരുടെ പ്രവർത്തനങ്ങളെ സമീപിക്കുന്നു, ഞാൻ ഇന്നലെകളിലെ ഓർമ്മകളാ ണ് വരച്ചെടുക്കാൻ ശ്രമിക്കുന്നത്, ഇതിനായി ലോക ചിത്രകലയിലെ പല പ്രവണതകളെയും പരിശോധിക്കാൻ ശ്രമിക്കുന്നു, പഴയ കാല വുഡ് കട്ട് പ്രിൻറുകൾ, ചൈനീസ് ജാപ്പനീസ് ചുരുൾ ചിത്രങ്ങൾ ,ചുവർ ചിത്രങ്ങൾ എന്നിവ എന്റ ചിത്രങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

61795329_10156058816775807_8259125945890242560_n

5.ചിത്രകാർ എന്ന കൂട്ടായ്മയെ കുറിച്ച് ഒന്ന് പറയുമോ?

വിനോദ് : കേരളത്തിൽ ചിത്രകല വളരെ സജീവമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു, കാസറഗോഡ് ജില്ലയിൽ ചിത്രകാരൻമാർ കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നുണ്ടെങ്കിലും കൂട്ടായ്മകൾ രൂപപ്പെടുന്നില്ല, ഇങ്ങനെയൊരു സാഹചര്യത്തിലാണ് ചിത്രകാർ എന്ന കലാകാരൻമാരുടെ ഒരു കൂട്ടായ്മക്ക് തുടക്കമിടുന്നത് ,എല്ലാ മാസവും ചിത്രകലയുമായി ബന്ധപ്പെടുന്ന ഒരു പരിപടിയെങ്കിലും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്, ചിത്രകലയിലെ പുതു പ്രവണതകൾ ചർച്ച ചെയ്യപ്പെടുന്നു.

6.പുതിയ പദ്ധതികൾ, ലക്ഷ്യങ്ങൾ…

വിനോദ് : പുതിയ കാലത്ത് മാർക്കറ്റിനെ ലക്ഷ്യമാക്കിയാണ് കലാ കലാകാരൻമാർ വര തുടങ്ങുന്നത്, അതു കൊണ്ടു തന്നെ അധികം പേരും ചിത്രകലയാടെ മർമ്മം തേടി പോകുന്നില്ല, കലയിലേക്ക് ആഴ്ന്നിറക്കേണ്ടതുണ്ട്, പരസ്പരം ആശയങ്ങൾ വിനിമയം ചെയ്യണം.

62009496_10156058816815807_1311677475985555456_n

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.