കവിത

ചാറ്റ് ബോക്സ്


ബച്ചൂ മാഹി

ചാറ്ററയിൽ
മിണ്ടിമിണ്ടിയിരിക്കവേ
ഈ വിഷാദത്തടവറയിൽ നിന്ന് 
ആഹ്‌ളാദപറവകൾ
പറന്നുയരുന്ന
ചിറകടിയൊച്ച,
അകലെയാണെങ്കിലും
നീ കൃത്യമായി
കേൾക്കുന്നുണ്ടാകണം.

എന്നത്തെയും പോലെ
ഹർഷോന്മാദത്തിനും
സ്ഥായിയായ
കൺഫ്യൂഷനുമിടയിൽ
എപ്പോഴോ നീ
തളർന്നുറങ്ങും,
ജീവിതവണ്ടിയുടെ
ഹോണടിയിലേക്ക്
കണ്ണ് തുറക്കാനായി
വീണ്ടും.

ഞാനെന്ന നീയും
നീയെന്ന ഞാനും
ഒരുമിച്ച്
പറക്കേണ്ട കിനാക്കളെ,
ഞാനും നീയുമെന്ന്
നീയും ഞാനുമെന്ന്
ചിറകരിഞ്ഞ
വിധിഹിതമെന്താകാം?!

Comments
Print Friendly, PDF & Email