OPINION POLITICS

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം : എൻ ഡി എ പ്രതീക്ഷകൾ മങ്ങുന്നു.



nda

 

ലോകസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും നിർണ്ണായകമായ നാലുഘട്ടങ്ങളിൽ ആദ്യത്തേത്. ഇന്ത്യ ആര് ഭരിക്കും എന്ന് തീരുമാനിക്കപ്പെടുന്ന ഘട്ടങ്ങളിൽ ആദ്യത്തേത് എന്നും പറയാം. നാലാം ഘട്ട തെരഞ്ഞെടുപ്പിൽ 71 മണ്ഡലങ്ങളുടെ വിധിയാണ് നിർണ്ണയിക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ 17 , ഒഡീഷയിലെ 6, ബീഹാറിലെ 5, പശ്ചിമബംഗാളിലെ 8 , ജാർഖണ്ഡിലെ 3, മദ്ധ്യ പ്രദേശിലെ 6, രാജസ്ഥാനിലേയും ഉത്തർ പ്രദേശിലേയും 13 വീതം- ഇത്രയും മണ്ഡലങ്ങളിലും മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ജമ്മു കാശ്മീരിലെ അനന്തനാഗ് മണ്ഡലത്തിലെ ചില പ്രദേശങ്ങളിലും ആണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് വോട്ടെടുപ്പ് നടന്നത് .

ഈ 71 മണ്ഡലങ്ങളിൽ നിലവിലെ കക്ഷി നില, ബി ജെ പി 45, സഖ്യ കക്ഷികളായ ശിവസേന 9, എൽ ജെ പി 2, സർക്കാറിന് പുറമെ നിന്ന് പിന്തുണ നൽകിയിരുന്ന ബി ജെ ഡി 6, പി ഡി പി 1 , തൃണമൂൽ കോൺഗ്രസ് 6, കോൺഗ്രസ് 2 എന്നിങ്ങനെയാണ്. കഴിഞ്ഞ തവണ 71 ൽ 63 മണ്ഡലങ്ങളിലെ അംഗങ്ങളും മോദി സർക്കാറിന് ആണ് പിന്തുണ കൊടുത്ത് എന്ന കാര്യം വിസ്മരിക്കരുത്. ബി ജെ ഡി യും പി ഡി പി യും അവസാന വർഷം മോഡിക്കുള്ള പിന്തുണ പിൻവലിച്ചു.

2014 ൽ ഒഡീഷയിലെ 6 മണ്ഡലങ്ങളിലും ജയിച്ചത് ബി ജെ ഡി ആയിരുന്നു, ശക്തമായ മത്സരമാണ് ഇത്തവണ ബി ജെ പി യും ബി ജെ ഡിയും തമ്മിൽ ഇവിടെയെങ്കിലും അത് ഒരു സീറ്റിലൊഴികെ ഫലത്തെ വലിയ രീതിയിൽ സ്വാധീനിക്കും എന്ന് കരുതുക വയ്യ. ജെ ഡി യു വിന്റെ ശക്തി കേന്ദ്രങ്ങളിൽ ആണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. മയൂർഭഞ്‌, ബാലസോർ, ഭദ്രക്ക്, കേന്ദ്രപ്പാറ, ജാജ്‌പൂർ, ജഗത്‌സിംഗ് പൂർ എന്നീ മണ്ഡലങ്ങളിൽ ആണ് ഒഡീഷയിലെ അവസാന ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക . തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ബി ജെ ഡി യിൽ നിന്ന് കൂറ്‌ മാറി ബി ജെ പി യുടെ ദേശിയ വൈസ് പ്രസിഡന്റ് ആയ ബൈജയന്ത് പാണ്ഡ മത്സരിക്കുന്ന കേന്ദ്രപ്പാറ മണ്ഡലമാണ് ഒഡീഷയിൽ ഏറ്റവും ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം. ബിജു പട് നായിക്കിന്റെ സ്ഥിരം മണ്ഡലമായിരുന്ന കേന്ദ്രപ്പാറയിൽ ഇത്തവണ മത്സരം പൊടി പാറും. ബി ജെ ഡി ഈ മേഖലയിൽ നിന്നും 4 ഓ 5 ഓ സീറ്റ് നേടും. 1ഓ 2 ഓ മണ്ഡലങ്ങൾ പിടിച്ചെടുത്ത്, ബി ജെ പി ശക്തി തെളിയിക്കും. നാല് ഘട്ടങ്ങളിൽ ആയി ഒഡീഷയിലെ ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അവസാനിച്ചു.

17 ലോക് സഭാ മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നതോടു കൂടി മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായി. പ്രധാനമായും മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും നാസിക്ക്, നന്ദുർബാർ, ധുലെ, ദിൻഡോറി, ഭീവണ്ടി, കല്യാൺ, പാൽഗർ, ഷിർദി, ഷിരൂർ, മാവൽ എന്നീ l മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഈ മണ്ഡലങ്ങളിൽ ബി ജെ പി 8 സീറ്റുകളിലും ശിവസേന 9 സീറ്റുകളിലും ആണ് വിജയിച്ചത്. ഇത്തവണ മുംബൈ സിറ്റിയിലെ ആറു മണ്ഡലങ്ങളിലും തീ പാറുന്ന പോരാട്ടമാണ്. പ്രത്യേകിച്ചും കോൺഗ്രസിലെ പ്രിയ ദത്തും, ബി ജെ പി യിലെ പൂനം മഹാജനും എറ്റുമുട്ടുന്ന മുംബൈ നോർത്ത് സെൻട്രൽ, സിനിമാ താരം ഊർമിള മാടോംട്കർ മത്സരിക്കുന്ന മുംബൈ നോർത്ത്, മിലിന്ദ് ദേവ്‌റ മത്സരിക്കുന്ന മുംബൈ സൗത്ത് എന്നിവയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ 17 സീറ്റും പിടിച്ചെടുത്ത ബി ജെ പി ശിവസേന സഖ്യം പകുതി സീറ്റു പോലും നില നിർത്തുമെന്ന് തോന്നുന്നില്ല . ഇത്തവണ മത്സര രംഗത്തില്ലാത്ത പ്രമുഖ വാഗ്മി കൂടിയായ രാജ് താക്കറെ ബി ജെ പിക്കും ശിവസേനക്കും എതിരെ കടുത്ത വിമർശനമാണ് അഴിച്ചു വിടുന്നത്. ഇവിടെ ബി ജെ പി 3, ശിവസേന 4 , കോൺഗ്രസ് 6 , എൻ സി പി 4 എന്നിങ്ങനെ ആകും നാലാം ഘട്ടത്തിലെ കക്ഷി നില.

പശ്ചിമ ബംഗാളിലെ 8 ലോക്സഭ മണ്ഡലങ്ങളിൽ ആണ് നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസ്സ് 6 സീറ്റുകളിലും, ബി ജെ പി യും കോൺഗ്രസും ഓരോ സീറ്റിലും വിജയിച്ചു. ഇത്തവണയും ഭൂരിപക്ഷം കുറയുമെങ്കിലും അധിർ രഞ്ജൻ ചൗധരി മത്സരിക്കുന്ന ബഹ്‌റാൻപൂരിൽ കോൺഗ്രസ് ജയിക്കുവാൻ ആണ് സാധ്യത. സി പി എം മൂന്നു മണ്ഡലങ്ങളിൽ ശക്തമായ മത്സരം ആണ് കാഴ്ച വയ്‌ക്കുന്നത്‌. ബി ജെ പിയുടെ സിറ്റിങ് സീറ്റായ അസൻസോളിൽ തൃണമൂൽ കോൺഗ്രസ് മൂൺ മൂൺ സെൻ നിലവിലെ ബി ജെ പി എം പി യും കേന്ദ്ര മന്ത്രിയുമായ ബാബുൽ സുപ്രിയോക്ക് എതിരെ നിൽക്കുന്നത് മത്സരത്തെ കൂടുതൽ കടുത്തതാക്കി മാറ്റിയിരിക്കുന്നു. ഇവിടെ ബി ജെ പി പരാജയം രുചിക്കുവാൻ ആണ് സാധ്യത. സി പി എമ്മിന് ഒരു സീറ്റിൽ അപ്രതീക്ഷിത വിജയം നാലാം ഘട്ടത്തിൽ ലഭിച്ചേക്കും. കോൺഗ്രസ് , സി പി എം എന്നിവർ ഒരോ സീറ്റിലും ടി എം സി 6 സീറ്റിലും വിജയിക്കുവാൻ ആണ് സാധ്യത.

ബീഹാറിൽ ജെ എൻ യു ഹീറോ കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലമാണ് ബെഗുസ്വരൈ. ഇവിടെ കനയകുമാറും ബി ജെ പി യുടെ മന്ത്രി ഗിരിരാജ് കിഷോറും ആർ ജെ ഡി യുടെ തൻവീർ ഹസ്സനും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. ബീഹാറിൽ തെരഞ്ഞെടുപ്പ് നടന്ന 5 ലോക്സഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മൂന്നിടത്തു ബി ജെ പി യും രണ്ടിടത്ത് സഖ്യകക്ഷിയായ എൽ ജെ പി യും ആണ് ജയിച്ചത്. ഇക്കുറിയും മുൻഗറിലും സമസ്തിപ്പൂരിലും എൽ ജെ പി യും കോൺഗ്രസും തമ്മിൽ നേരിട്ടാണ് മത്സരം. ഇവിടെ എൽ ജെ പി, കോൺഗ്രസ്, സി പി ഐ, ആർ ജെ ഡി, ബി ജെ പി എന്നിവർ ഓരോ സീറ്റുകൾ നേടിയേക്കും.

ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെയും മദ്ധ്യ യു പി യിലെയും 13 മണ്ഡലങ്ങളിൽ നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നു . കഴിഞ്ഞ തവണ എസ് പി യുടെ ഡിംപിൾ യാദവ് ജയിച്ച കനോജ്‌ മണ്ഡലമൊഴികെ 12 സീറ്റിലും ബി ജെ പി ആണ് ജയിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിൽ യു പി യിൽ ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് 4 സീറ്റുകളിൽ മാത്രമാണ് വിജയിച്ചത് . ഇത്തവണ ബി ജെ പി 13 സീറ്റിലും മത്സരിക്കുന്നു. എസ് പി 7 സീറ്റിലും, ബി എസ് പി 6 സീറ്റിലും കോൺഗ്രസ് കനോജ്‌ ഒഴികെയുള്ള 12 സീറ്റിലും സ്ഥാനാർഥികളെ നിർത്തിയിരി ക്കുന്നു. ഡിംപിൾ യാദവും, കേന്ദ്ര മന്ത്രി സത്യദേവ് പച്ചൂറിയും സാക്ഷി മഹാരാജും ബി ജെ പി ലിസ്റ്റിലെ പ്രമുഖരാണ് മുൻ മന്ത്രിമാരായിരുന്ന സൽമാൻ ഖുർഷിദ്, സീ പ്രകാശ് ജയ്‌സ്വാൾ, ജിതിൻ പ്രസാദ, അനു ടണ്ഠൻ, സഫര് അലി നഖ്‌വി എന്നിവരാണ് കോൺഗ്രസിന്റെ പ്രമുഖ സ്ഥാനാർഥികൾ. പ്രധാന മത്സരം മഹാ ഗദ്‌ബന്ധനും ബി ജെ പിയും തമ്മിൽ ആണെങ്കിലും അര ഡസൻ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മൽസരത്തിന് വീറും വാശിയും കൂട്ടാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. പ്രവചനാതീതമാണ് മത്സരമെങ്കിലും ബി ജെ പി ഇത്തവണ 3-4 സീറ്റുകൾ നേടുമ്പോൾ, എസ് പി – ബി എസ് പി സഖ്യം 7 മുതൽ 9 വരെ സീറ്റുകൾ നേടിയേക്കും. പ്രിയങ്കയുടെ റോഡ് ഷോയിൽ കണ്ട ആൾക്കൂട്ടങ്ങൾ വോട്ടായി മാറിയാൽ കോൺഗ്രസ്സും 1 – 2 സീറ്റുകളിൽ വരെ ഇവിടെ അക്കൗണ്ട് തുറന്നേക്കാം.

ജാർഖണ്ടിൽ ഛത്ര, ലോഹർദഗ, പലമാവ്‌ എന്നീ മണ്ഡലങ്ങളിൽ ആണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ ഈ മൂന്നു മണ്ഡലങ്ങളിലും വിജയിച്ചത് ബി ജെ പി ആയിരുന്നു ഇത്തവണ ഇവിടെ കോൺഗ്രസ് 2 മണ്ഡലങ്ങളിലും സഖ്യകക്ഷി ആയ ആർ ജെ ഡി ഒരു മണ്ഡലത്തിലും ജയിക്കാൻ ആണ് സാധ്യത. ബി ജെ പി യുടെ സാധ്യതകൾ പരുങ്ങലിലാണ് ഇത്തവണ.

മദ്ധ്യ പ്രദേശിലെ 6 മണ്ഡലങ്ങളിൽ ആണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ വർഷം ശക്തമായ മോഡി തരംഗത്തിൽ ചിന്ദ്‌വാരയിൽ കമൽ നാഥ് എന്ന പടുവൃക്ഷം മാത്രം കടപുഴകാതെ പിടിച്ചു നിന്നു ബാക്കി 5 സീറ്റുകളും ബി ജെ പി നേടി. ഇക്കുറി സാഷാൽ കമൽ നാഥ് ആണ് സംസ്ഥാനം ഭരിക്കുന്നത്. ചിന്ദ്‌വാര സീറ്റിൽ കമൽ നാഥിന്റെ മകൻ നകുൽ നാഥാണ് മത്സരിക്കുന്നത് മത്സരം നടന്ന 6 സീറ്റുകളിൽ മൂന്നെണ്ണം വീതം കോൺഗ്രസും ബി ജെ പി യും നേടും. കടുത്ത മത്സരമാണ് 6 മണ്ഡലങ്ങളിലും ഇത്തവണ നടന്നത്.

രാജസ്ഥാനിൽ ആകെയുള്ള 25 മണ്ഡലങ്ങളിൽ 13 ഇടങ്ങളിൽ മത്സരം നടക്കുന്നത് ഈ ഘട്ടത്തിൽ ആണ്. കോൺഗ്രസിലെ അശോക് ഘെലോട്ട് ആണ് നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും രാജസ്ഥാൻ ഭരിക്കുന്നത്. കഴിഞ്ഞ തവണ ഈ മൊത്തം സീറ്റുകളും, മോഡി തരംഗത്തിൽ, ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു. ഇത്തവണ ഇവിടെ ശക്തമായ മത്സരമാണ് നടന്നത്. രാജസ്ഥാനിലെ ആദ്യ ഘട്ട പോളിംഗ് നടന്ന 13 മണ്ഡലങ്ങളിൽ ബി ജെ പി ക്കു ശക്തമായ സ്വാധീനമുണ്ട് . ബർമാർ, ജോധ്‌പൂർ, ടോങ്ക് സവായ് മധോപൂർ, അജ്മീർ, തുടങ്ങിയ മണ്ഡലങ്ങളിൽ കോൺഗ്രസിന് സാധ്യത കൂടുതലാണ്. ജാതീയമായി വോട്ടു ചെയ്യുന്നവർ ആണ് രാജസ്ഥാനികൾ, മുഖ്യമന്ത്രി അശോക് ഘെലോട്ടും, അപ്പ് മുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ഗ്രൂപ്പ് സമവാക്യങ്ങൾ ഒരു പക്ഷെ ഫലത്തെ സ്വാധീനിച്ചേക്കാം. അശോക് ഘെലോട്ടിന്റെ മകൻ വൈഭവും, ജസ്വന്ത് സിംഗിന്റെ മകൻ മാനവേന്ദ്ര സിങ്ങും വസുന്ധര രാജയുടെ മകൻ ദുഷ്യന്തും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന നേതാക്കളുടെ മക്കൾ ആണ്. ഇത്തവണ ബി ജെ പി 7 -8 വരെ സീറ്റുകളിൽ വിജയിക്കാൻ സാധ്യത കാണുന്നു, കോൺഗ്രസ് 5 – 6 വരെ സീറ്റുകളിലും.

കോൺഗ്രസ് 20 – 22 സീറ്റുകളിൽ വരെ ജയിച്ചേക്കാം, ബി ജെ പി (16 – 18), എസ് പി (4), ബി എസ് പി (3), ബി ജെ ഡി (4) , ടി എം സി (6) , ആർ ജെ ഡി (2), എൽ ജെ പി, സി പി ഐ, സി പി എം, എന്നിവർ ഓരോന്നു വീതം എന്നിങ്ങനെയായേയ്ക്കും കക്ഷിനില.

ലോക സഭ തെരെഞ്ഞെടുപ്പ് മൂന്നാം ഘട്ട  വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക. http://malayalanatu.com/archives/7172

 

ലോക സഭ തെരെഞ്ഞെടുപ്പ് രണ്ടാം ഘട്ട വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക. http://malayalanatu.com/archives/7137

ലോക സഭ തെരെഞ്ഞെടുപ്പ് ഒന്നാം ഘട്ട  വിശകലനം വായിക്കാം, ഇവിടെ ക്ലിക്ക് ചെയുക.  http://malayalanatu.com/archives/7100

 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.