കവിത

ബന്ധനം 
നിഴലുകൾ തൂക്കിയിട്ട ജാലകത്തിന്ന-
പ്പുറമിപ്പുറം രണ്ടാത്മാക്കൾ. എരിഞ്ഞുതീരുന്ന പകൽ കുടിച്ച് തളർന്നുവീണ ഇരുട്ടിനെ പെറുക്കിയെടുത്ത് സ്വപ്നത്തിന്  കാവൽതീർക്കുന്ന മതിലുകൾ. അതിക്രമിക്കാനെത്തുന്ന വെളിച്ചത്തുണ്ടുകളെ കരിങ്കൽഭിത്തികളിൽ തുറങ്കലിടുന്നു. അപ്പുറമിപ്പുറം പറയാ- തറിയുന്ന സംവേദനങ്ങളിൽ പൂത്തുനിൽക്കുന്ന പരാതികളുണ്ട് വറ്റിയ ഉമിനീർഗ്രന്ഥികളിൽ നിശ്വാസത്തിന്റെ തണുപ്പുണ്ട്. കനം തൂങ്ങിനിന്ന ഉച്ഛ്വാസവായു നേർത്തു നേർത്തു ഇരുട്ടിനെപ്പൊതിയെ പതുക്കെപ്പതുക്കെ ഒറ്റനിഴലായി ഇരുട്ടിനെകുടഞ്ഞെറിയുന്നു ആത്മാക്കൾ.
Print Friendly, PDF & Email