പൂമുഖം LITERATUREകവിത ഏട്ടൻ തൂങ്ങിയ നെല്ലി

ഏട്ടൻ തൂങ്ങിയ നെല്ലി

 

ൂത്തതറിഞ്ഞില്ല.
കായ്ച്ചു തൂങ്ങി-
ക്കനത്ത ചില്ലയിലാണ്
പണ്ടേട്ടൻ മൂപ്പറിയിച്ചത്!
സൂചിയിലത്തലകളേക്കാളുണ്ടി-
ക്കൊല്ലത്തെക്കുലകൾ.
ഏട്ടനെപ്പോലെത്തന്നിളം
കറുപ്പിലേക്കു മൂപ്പെത്തിയത്.
അച്ഛന്റെ
കാണാപ്പുളിവടിയുണ്ട്.
ഒറ്റ പ്പുരികം കൊണ്ടൊരു
നോട്ടപ്പുളച്ചിലുണ്ട്.
” നെല്ലിമേൽ കണ്ണിടരുത്”
കൊല്ലമെത്രയായി
പൂത്തു കായ്ച്ചിട്ട്!
ഏട്ടൻ പോയകൊല്ലം
ഞങ്ങളുപ്പുതേച്ച് പുളിച്ചതാണ്..
———
ഏട്ടൻ
നിലാവ് കെടുത്തുന്നു,
നെല്ലിത്തല താഴ്ത്തുന്നു,
കറുപ്പേറിയ കുലകൾ…!
ഞങ്ങളുപ്പുതേച്ച് പുളിക്കുന്നു.!

Comments
Print Friendly, PDF & Email

കാസറഗോഡ് ജില്ലയിലെ മീങ്ങോത്ത് സ്വദേശി. ആനുകാലികങ്ങളിൽ കഥ, കവിത എഴുതാറുണ്ട്, ഏറെ അംഗീകാരങ്ങൾ കിട്ടിയ " കാണി " എന്ന ഹ്രസ്വ സിനിമയുടെ സംവിധായകൻ കൂടിയാണ്.

You may also like