കവിത

വാലന്റൈൻസ് ഡേ  പ്രണയ മാപിനിയിൽ  സൂചിക പൂജ്യത്തിൽ തൊട്ടു നിൽക്കുന്നു
സൈബർ പ്രണയസന്ദേശങ്ങൾ ഉന്മാദത്തിന്റെ മഷിമണമില്ലാതെ വരണ്ടു കിടക്കുന്നു ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കുള്ള പാതകളിലെ പൂമരങ്ങളെ വീഴ്ത്തി മൊബൈൽ ടവറുകൾ നിരന്നു നിൽക്കുന്നു കീപാഡുകളിൽ വീഴുന്ന താളമില്ലാ താളങ്ങളിൽ പ്രണയികളുടെ നുണകൾ പെരുക്കുന്നു.. ഹാപ്പി വാലന്റൈൻസ് ഡേ എന്നൊരു ഒറ്റവരിമാത്രം വികാര രഹിതമായ് പലരിലേക്കും പകർത്തപ്പെടുന്നു.
Print Friendly, PDF & Email

About the author

ബിജു നീലേശ്വരം

കാസറഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശി , മംഗലാപുരം വിമാനത്താവളത്തിലെ കാലാവസ്ഥാവിഭാഗത്തിൽ ജോലി ചെയ്യുന്നു