കവിത

ഓർക്കിഡ് 

ഓർക്കിഡുകൾ
ഇണക്കം നടിയ്ക്കാറില്ല

വേലിത്തണുപ്പിലെ
കുസൃതികൾ മറന്ന കുട്ടികളെപ്പോലെ
മുഖം കുനിച്ചങ്ങനെ നിൽക്കും

വസന്തം കനക്കുമ്പോൾ
തുമ്പിച്ചിറകിന്റെ
പരുക്കൻ കഥകളിലൊളിച്ചും

നിശബ്ദരാശികളിൽ
പരാഗണമന്ത്രങ്ങൾ
തെറ്റിയുരുവിട്ടും

പ്രണയഹാരത്തിലെ
നിറം പിടിയ്ക്കാത്ത മൊട്ടിൽ
നിഴൽ വീഴ്ത്തിയുമങ്ങനെ…

Print Friendly, PDF & Email

About the author

റോബിൻ എഴുത്തുപുര

കട്ടപ്പനയ്ക്കടുത്ത് ലബ്ബക്കട സ്വദേശം. അധ്യാപകൻ. ആകാശവാണിയി ൽ നിരവധി തവണ കവിത അവതരിപ്പിച്ചു.കലാകൗമുദിയിൽ കരട് എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു.